सद्गुरु

നിങ്ങള്‍ ഒരു സ്ഥാപനത്തിന്റെ നേതൃസ്ഥാനം വഹിയ്ക്കുന്ന ആളോ, അതോ തൊഴിലാളികളുടെ കൂട്ടത്തിലുള്ള ആളോ, ആരുമായിക്കൊള്ളട്ടെ, ജോലിസ്ഥലത്ത് ഹിതകരമായ ഒരു നല്ല അന്തരീക്ഷം സൃഷ്ടിയ്ക്കുക എന്നത് നിങ്ങളില്‍ത്തന്നെ നിക്ഷിപ്തമായ ഉത്തരവാദിത്വമാണ്. ചില കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍, ചെയ്യുന്ന ജോലി കൂടുതല്‍ അനായാസകരമായി തോന്നും.

സദ്ഗുരു : ജോലി ചെയ്യുന്ന സ്ഥലത്ത് നല്ല ഒരന്തരീക്ഷം സൃഷ്ടിക്കാന്‍ നിങ്ങള്‍ക്കാവണം. അതിനു ചില മാര്‍ഗങ്ങള്‍ -

കഠിനാ ദ്ധ്വാനം വേണ്ട

കുഞ്ഞുന്നാള്‍മുതല്‍ തന്നെ നമ്മളോട്, 'സ്നേഹത്തോടു കൂടിയും സന്തോഷത്തോടു കൂടിയും പഠിയ്ക്കണം' എന്നാരും പറഞ്ഞു തരാറില്ല. നേരെമറിച്ച് അവര്‍ പറഞ്ഞു തന്നിട്ടുള്ളത് പഠിക്കുന്ന കാലത്താണെങ്കില്‍ 'കഷ്ടപ്പെട്ട് പഠിയ്ക്കണം', ജോലിചെയ്യുന്ന സമയത്താണെങ്കില്‍ 'കഠിനമായി അദ്ധ്വാനിയ്ക്കണം' എന്നെല്ലാമായിരുന്നു. സാധാരണയായി മിയ്ക്ക ആളുകളും ചെയ്യുന്നത് കഠിധ്വാനമാണ്. എന്നിട്ടോ, 'ജീവിതം അത്ര എളുപ്പമല്ല' എന്നെപ്പോഴും വിലപിയ്ക്കും. അഹംഭാവമുള്ള മനസ്സിന്, എന്ത് ചെയ്താലും ശരി, അത് മറ്റേയാള്‍ ചെയ്യുന്നതിനെക്കാള്‍ ഒരു പടികൂടി മുന്നിലായിരിയ്ക്കണമെന്ന താല്പര്യമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് എന്തുചെയ്യുമ്പോഴും കഠിനമായി അദ്ധ്വാനിക്കണമെന്നായിരിയ്ക്കും അഹന്തയുടെ സഹജസ്വഭാവം കാണിയ്ക്കുന്നത്. അങ്ങനെയുള്ള ജീവിതം നയിയ്ക്കുന്നതുതന്നെ പരിതാപകരമായിരിയ്ക്കും. ആ വിധത്തിലാണ് എപ്പോഴുമുള്ള ഉദ്യമമെങ്കില്‍, ചെയ്യുന്നതെല്ലാം കഠിനാദ്ധ്വാനത്തിലൂടെ ചെയ്യുമ്പോഴായിരിയ്ക്കും, പ്രവൃത്തി തൃപ്തികരമായി തോന്നുക. എന്നാല്‍ ആനന്ദകരമായും, സന്തോഷകരമായും ജോലി ചെയ്യുമ്പോഴൊക്കെ, തങ്ങള്‍ പ്രത്യേകിച്ചൊന്നും തന്നെ ചെയ്തില്ലല്ലോ എന്നായിരിയ്ക്കും അവരുടെ തോന്നല്‍.

stop_work_hard

വാസ്തവത്തില്‍ നിങ്ങള്‍ പല പ്രവൃത്തികള്‍ ചെയ്തിട്ടും 'താന്‍ ഒന്നും തന്നെ ചെയ്തില്ലല്ലോ' എന്ന തോന്നലുണ്ടാകുന്നുവെങ്കില്‍ അത് വളരെ നല്ല കാര്യമല്ലേ? എന്ത് കാര്യം ചെയ്യുമ്പോഴും അങ്ങനെയായിരിയ്ക്കണം. പത്തും പതിനഞ്ചും മണിക്കൂറു ജോലി ചെയ്തിട്ടും, 'താന്‍ ഒന്നും തന്നെ ചെയ്തില്ലല്ലോ' എന്ന തോന്നലുണ്ടാകുകയാണെങ്കില്‍, ചെയ്തതിന്റെ ഭാരം നിങ്ങളുടെ ചുമലില്‍ ഉണ്ടാകുകയില്ല. തന്റെ തലയില്‍ ആ ഭാരം ചുമക്കേണ്ടി വരികയാണെങ്കില്‍, നിങ്ങളുടെ കഴിവുകള്‍ക്ക് പൂര്‍ണമായ ഒരു പ്രകടനം ഉണ്ടാകുകയില്ല. മാത്രമല്ല ഉയര്‍ന്ന രക്തമര്‍ദ്ദം, പ്രമേഹം, അള്‍സര്‍ തുടങ്ങിയ പല രോഗങ്ങള്‍ക്കും നിങ്ങള്‍ വിധേയനാകേണ്ടിവരികയും ചെയ്യും.

മത്സരബുദ്ധി വേണ്ട

beyond_competition

ഒരു മനുഷ്യന്റെ യഥാര്‍ത്ഥ കഴിവുകള്‍ മത്സരങ്ങളിലൂടെയല്ല പ്രകടിപ്പിയ്ക്കേണ്ടത്. ഇനിയൊരാളുമായി ഒരോട്ടമത്സരത്തിനു മുതിരുകയാണെങ്കില്‍പ്പോലും അയാളേക്കാള്‍ ഒരടി മുന്നിലെത്തുന്നതിനെപ്പറ്റി മാത്രമേ നിങ്ങള്‍ ചിന്തിക്കുകയുള്ളു. നിങ്ങളുടെ പരമമായ കഴിവ് എന്താണോ അതെപ്പറ്റി ചിന്തിക്കുന്നേയില്ല. മനുഷ്യന്റെ യഥാര്‍ത്ഥ കഴിവുകള്‍ പരിപൂര്‍ണമായ വിശ്രമത്തില്‍കൂടി (relaxation) മാത്രമേ പ്രകടമാകുകയുള്ളു. നിങ്ങള്‍ എപ്പോള്‍ ആന്തരീകമായി സന്തുഷ്ടമുള്ളവനും, സമാധാനമുള്ളവനും ആയിരിയ്ക്കുന്നുവോ, അപ്പോള്‍ മാത്രമേ ശരീരവും മനസ്സും ഏറ്റവും നന്നായി പ്രവര്‍ത്തിക്കുകയും, പരിപൂര്‍ണമായി പ്രകടമാകുകയും ചെയ്യുകയുള്ളൂ. സാധാരണയായി ജനങ്ങളോട് 'നിങ്ങള്‍ വിശ്രമിക്കൂ (relax ചെയ്യൂ)' എന്നുപറഞ്ഞാല്‍ അവര്‍ ആലസ്യത്തിലോട്ടുതിര്‍ന്നു പോകുന്നു (lax ആകും). മറിച്ച് 'നിങ്ങള്‍ കുറച്ചു കൂടി ഊര്‍ജ്ജത്തോടെ അല്ലെങ്കില്‍ intense ആയി ചെയ്യൂ' എന്നാണു പറയുന്നതെങ്കിലോ, അവര്‍ക്കു പിരിമുറുക്കം അനുഭവപ്പെടും (tense ആകും). ഈ രണ്ടു വാക്കുകള്‍ക്കും തമ്മിലുള്ള വ്യത്യാസം വളരെ വ്യക്തമല്ലേ?

എന്താണ് സത്യത്തില്‍ വേണ്ടതെന്നു വച്ചാല്‍, കൂടുതല്‍ ശക്തി അല്ലെങ്കില്‍ ഊര്‍ജ്ജസ്വലതയോടെ ഒരു ജോലി കൈകാര്യം ചെയ്യുമ്പോള്‍, ആ പണി ശാന്തനായി, ആയാസത്തോടെ (relaxed ആയി) ചെയ്യാനാണ് പഠിക്കേണ്ടത്. അതായത് കഠിനശ്രമം നടത്തുമ്പോള്‍ത്തന്നെ ആയാസത്തോടുകൂടി അത് ചെയ്യാന്‍ കഴിഞ്ഞാല്‍, നിങ്ങളുടെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തുവാന്‍ കഴിയും.

എന്ത് ജോലിയും സന്നദ്ധസേവനമായി കരുതുക

volunteering
നിങ്ങള്‍ ഏതുജോലിയും സ്വമേധയാ സേവനമായി ചെയ്യുമ്പോള്‍, അതു സമര്‍പ്പണമായിത്തീരുന്നു. അതേ സമയം, അതേ ജോലി വീട്ടിലായാലും, ജോലിസ്ഥലത്തായാലും ശരി, മസ്സില്ലാമനസ്സോടെയാണു ചെയ്യുന്നതെങ്കില്‍ അതൊരു ഭാരമേറിയ പ്രവര്‍ത്തിയായിത്തീരുന്നു. ജോലിയും ആളും മാറുന്നില്ല, ഒരേ ജോലിതന്നെ നിങ്ങള്‍ക്ക് ദുരിതപൂര്‍ണമോ, സന്തോഷപൂര്‍ണമോ ആക്കിത്തീര്‍ക്കാന്‍ കഴിയും. ചെയ്യുന്ന ജോലി എന്തായാലും അതൊരു സമര്‍പ്പണമായി കരുതിക്കൂടെ?

നിങ്ങള്‍ എപ്പോഴും ഒരു സന്നദ്ധസേവകനായിരിക്കാന്‍ ശ്രമിക്കണം. 'ഞാനൊരു സന്നദ്ധ സേവകാനാണ്' എന്നുപറഞ്ഞാല്‍ അതിനര്‍ത്ഥം ഞാന്‍ എന്തുചെയ്താലും അതു സ്വമനസ്സാലെ ചെയ്യുന്ന സേവനം എന്നാണ്, സ്വമനസ്സാലെ നിങ്ങളുടെ ജിവിതം നയിച്ചുകൊണ്ടുപോകാന്‍ നിങ്ങള്‍ തയ്യാറാണ് എന്ന് സാരം. ജിവിതത്തെ ഒരു സേവനമായി മുന്നോട്ടുനയിയ്ക്കാന്‍ സാധിയ്ക്കുണം, അങ്ങിനെയല്ലെങ്കില്‍ ജീവിതം ദുരിതപൂരിതമാകാന്‍ സാദ്ധ്യതകള്‍ ഏറെയാണ്. സ്വമേധയാല്‍ ചെയ്യുന്നതെന്തും സ്നേഹബന്ധിയോ അഥവാ സ്വര്‍ഗ്ഗീയാനുഭൂതിയുള്ളതോ ആയിത്തീരും. നേരെ മറിച്ചാണെങ്കിലോ, അത് നരകതുല്യമായിരിയ്ക്കും.

അതുകൊണ്ട് ഒരു വോളന്റിയര്‍ (volunteer) ആയി ജോലി ചെയ്യുമ്പോള്‍ പാത്രം കഴുകുന്നതോ, പച്ചക്കറി അരിയുന്നതോ ഒന്നുമല്ല വിഷയം. ആ ഒരിടവേളയില്‍, ജിവിതത്തിന്റെ ഓരോ നിമിഷവും സേവനമായി അര്‍പ്പിക്കപ്പെടുന്നു, മാത്രമല്ല ജിവിത്തിലുടനീളം അഭിമുഖികരിക്കേണ്ടതായി വരുന്ന എല്ലാ പരിതസ്ഥിതികളെയും സ്വമേധയാ നേരിടുവാന്‍ പഠിയ്ക്കുന്നു. വിസമ്മതവും ഇഷ്ടമില്ലായ്മയും നിങ്ങളില്‍ എപ്പോള്‍ കടന്നുകൂടുന്നുവോ, അപ്പോള്‍ മുതല്‍ എത്രതന്നെ രസാവഹവും സന്തോഷകരവും ആയ അനുഭവങ്ങള്‍ ഉണ്ടായാലും ശരി, ജിവിതഭാരം നിങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടേയിരിയ്ക്കും.

സഹപ്രവര്‍ത്തകരില്‍നി ന്ന് ശ്രേഷ്ഠമായ പ്രവര്‍ത്തനം നേടുക :

bestoutofCoworkers

നിങ്ങള്‍ ഒരു വ്യവസായമോ, കുടുംബമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമോ നയിയ്ക്കുന്ന ആളാണെങ്കില്‍, സഹപ്രവര്‍ത്തകരില്‍നിന്നും ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനക്ഷമത നിങ്ങള്‍ക്കു കിട്ടണമെങ്കില്‍, നിങ്ങള്‍ അവരില്‍ ഓരോരുത്തരുമായി നല്ല ബന്ധം കെട്ടിപ്പെടുത്താന്‍ ശ്രമിക്കണം. അവര്‍ ഇങ്ങോട്ടുവന്ന് നിങ്ങളോട് സ്നേഹബന്ധം സ്ഥാപിയ്ക്കുന്നതിനുമുമ്പുതന്നെ, നിങ്ങള്‍ അങ്ങോട്ട്‌പോയി അവരുമായി നല്ല ഒരു ബന്ധം സ്ഥാപിച്ചെടുക്കണം. അവര്‍ ആരുമായിക്കൊള്ളട്ടെ, അവര്‍ നിങ്ങളുമായി നല്ല ബന്ധത്തിലാണെങ്കില്‍ മാത്രമേ, ചെയ്യാവുന്നതിന്റെ പരമമായ നിലവാരത്തില്‍ അവരും പ്രവര്‍ത്തിയ്ക്കാന്‍ തയ്യാറാവുകയുള്ളൂ.

Victor1558, Lel4nd, sektordua @Flickr