പ്രേതാത്മാക്കളുടെ സാന്നിധ്യം – മൂന്നാം ഭാഗം

death, Manikarnika ghat

सद्गुरु

വാസനക്കനുസരിച്ചുള്ള ശരീരവും മനസ്സും ജീവിതവുമാണ് ഓരോരുത്തരും സ്വീകരിക്കുന്നത്. ഈ തിരഞ്ഞെടുക്കല്‍ സംഭവിക്കുന്നത് അബോധമായിട്ടാണെങ്കിലും, ഓരോരുത്തരുടെയും വളര്‍ച്ചയുടെയും പരിണാമത്തിന്‍റെയും അടിസ്ഥാനത്തില്‍ ബോധപൂര്‍വ്വവും ഈ തിരഞ്ഞെടുപ്പ് സാധ്യമാണ്

ആദ്ധ്യാത്മികപാതയില്‍ സഞ്ചരിക്കുന്ന ഒരാള്‍ ഇത്തരം സ്വര്‍ഗ, നരകങ്ങളില്‍ എത്തിപ്പെടാന്‍ ഒരിക്കലും ആഗ്രഹിക്കുകയില്ല. അയാളുടെ ഉദ്ദേശം ഇതിനെ മുഴുവനായിത്തന്നെ ഉപേക്ഷിക്കുകയാണ്. ഭാരതസംസ്കൃതിയില്‍ പരമ്പരാഗതമായി ഈ സ്വര്‍ഗീയ ജീവിതം ഉറപ്പാക്കാന്‍ പലതരത്തിലുള്ള സല്‍ക്കര്‍മ്മങ്ങളുടെ അനുഷ്ഠാനങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. അതിന്‍റെ ഫലമായി നിങ്ങള്‍ ദേഹം വെടിയുമ്പോള്‍, കഷ്ടതകളിലൂടെ സഞ്ചരിക്കേണ്ടതായി വരുന്നില്ല.

നിങ്ങളുടെ ഉള്ളിലെ സന്തുഷ്ടി, നിങ്ങള്‍ വീണ്ടും ജന്മമെടുക്കേണ്ട ചുറ്റുപാടുകളും ഗര്‍ഭപാത്രവും ഏതെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്ക് നല്‍കുന്നു. ഈ പ്രവണതയെ ഭാരതത്തില്‍ ‘വാസന’ എന്ന് പറയുന്നു. വാസനക്കനുസരിച്ചുള്ള ശരീരവും മനസ്സും ജീവിതവുമാണ് ഓരോരുത്തരും സ്വീകരിക്കുന്നത്. ഈ തിരഞ്ഞെടുക്കല്‍ സംഭവിക്കുന്നത് അബോധമായിട്ടാണെങ്കിലും, ഓരോരുത്തരുടെയും വളര്‍ച്ചയുടെയും പരിണാമത്തിന്‍റെയും അടിസ്ഥാനത്തില്‍ ബോധപൂര്‍വ്വവും ഈ തിരഞ്ഞെടുപ്പ് സാധ്യമാണ്.

നിങ്ങളുടെ ഉള്ളിലെ സന്തുഷ്ടി, നിങ്ങള്‍ വീണ്ടും ജന്മമെടുക്കേണ്ട ചുറ്റുപാടുകളും ഗര്‍ഭപാത്രവും ഏതെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്ക് നല്‍കുന്നു

നിങ്ങളുടെ ഉള്ളിലെ സന്തുഷ്ടി, നിങ്ങള്‍ വീണ്ടും ജന്മമെടുക്കേണ്ട ചുറ്റുപാടുകളും ഗര്‍ഭപാത്രവും ഏതെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്ക് നല്‍കുന്നു

ഒരിക്കല്‍ കുറെ സുഹൃത്തുക്കള്‍ ഒന്നിച്ച് ഒരു വീട്ടില്‍ താമസിച്ചിരുന്നു. അതിലൊരാള്‍ സ്ഥിരം മദ്യപാനിയായിരുന്നു. വിലകുറഞ്ഞ മദ്യം വാങ്ങാനേ അയാളുടെ സാമ്പത്തികസ്ഥിതി അനുവദിച്ചിരുന്നുള്ളു. ഓരോ രാത്രിയിലും കുടിച്ച് ഉന്മത്തനായി അടുക്കളയിലെ സിങ്കില്‍ ഛര്‍ദ്ദിക്കുക അയാളുടെ പതിവായിരുന്നു. ഇതില്‍ മനംമടുത്ത സുഹൃത്തുക്കള്‍ അയാള്‍ മദ്യപാനം നിറുത്തിയില്ലെങ്കില്‍ ഒരുദിവസം തന്‍റെ ആമാശയം വെളിയില്‍ വരും എന്ന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അതുകൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ല.
അവര്‍ അയാളെ ഒരുപാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു. അടുത്തദിവസം രാത്രിയില്‍ സുഹൃത്തുക്കള്‍ ഒരു കോഴിയുടെ ആമാശയവും കുടലുമെല്ലാം രക്തത്തോടെ അടുക്കളയിലെ സിങ്കില്‍ നിക്ഷേപിച്ചു. പതിവുപോലെ കുടിച്ച് ഉന്മത്തനായ അയാള്‍ അടുക്കളയിലെ സിങ്കിനടുത്തേക്ക് ഓടി ഉച്ചത്തില്‍ ഛര്‍ദ്ദിക്കുവാന്‍ തുടങ്ങി. കുറെ നേരത്തിന് ശേഷം ഒരു പ്രേതത്തെപ്പോലെ വിളറിവെളുത്ത അയാള്‍ സ്വീകരണമുറിയുടെ വാതിലിലെത്തി ഇങ്ങിനെ പറഞ്ഞു “അത് സംഭവിച്ചു!, നിങ്ങള്‍ പറഞ്ഞത് തന്നെ സംഭവിച്ചു!, ഞാന്‍ എന്‍റെ കുടല്‍മാല ഛര്‍ദ്ദിച്ചു. എന്നാല്‍ ഒരു നല്ലകാര്യംകൂടി സംഭവിച്ചു, ദൈവസഹായവും അനുഗ്രഹവും കൊണ്ട് ഞാനതെല്ലാം തിരിച്ചുള്ളിലാക്കി. പെട്ടെന്ന്… എനിക്കൊരു ഡ്രിങ്ക് തരൂ!”

നിങ്ങളെപ്പോലെ പ്രേതാത്മാക്കളും നിലനില്‍ക്കുന്നത് പ്രവണതകളിലൂടെയാണ്. അവയ്ക്കു ശരീരമില്ല എന്ന വ്യത്യാസം മാത്രമേയുള്ളു, ബാക്കിയുള്ളതെല്ലാം ഒരുപോലെയാണ്. നിങ്ങളെപ്പോലെ അവയും സത്യമാണ്, അവ പ്രകാശത്തെ തടഞ്ഞു നിര്‍ത്താത്തതുകൊണ്ട് നിങ്ങള്‍ അവയെ കാണുന്നില്ല എന്നേയുള്ളു. നിങ്ങള്‍ക്ക് അവയെക്കാണാനുള്ള കാഴ്ചശക്തിയില്ല. കാഴ്ചയേക്കുറിച്ച് ആഴത്തിലുള്ള അവബോധം നിങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍, ഭൗതികാതീതമായതിനെക്കുറിച്ചുള്ള അനുഭവം നിങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍, അവയെല്ലാം വാസ്തവമാണെന്ന് നിങ്ങള്‍ക്ക് ബോധ്യമാകുമായിരുന്നു.

നിങ്ങളെപ്പോലെ പ്രേതാത്മാക്കളും നിലനില്‍ക്കുന്നത് പ്രവണതകളിലൂടെയാണ്. അവയ്ക്കു ശരീരമില്ല എന്ന വ്യത്യാസം മാത്രമേയുള്ളു

നിങ്ങളെപ്പോലെ പ്രേതാത്മാക്കളും നിലനില്‍ക്കുന്നത് പ്രവണതകളിലൂടെയാണ്. അവയ്ക്കു ശരീരമില്ല എന്ന വ്യത്യാസം മാത്രമേയുള്ളു

ഇനി ഇപ്പോള്‍ നിങ്ങള്‍ ആശ്രമത്തിന്‍റെ മൂലയിലും മുക്കിലും അവയെ കണ്ടു തുടങ്ങരുത് (ചിരിക്കുന്നു). ഇത്തരം കാര്യങ്ങള്‍ പറഞ്ഞാലുള്ള അപകടം അതാണ്. ധ്യാനലിംഗ പ്രതിഷ്ഠ സമയത്ത് അവ ധാരാളമായി ഇവിടെയുണ്ടായിരുന്നു. മുറിതന്നെ അവയെക്കൊണ്ട് നിറഞ്ഞിരുന്നു. അവയെ തള്ളിമാറ്റി നമുക്ക് വഴിയുണ്ടാക്കേണ്ടിവന്നു. ഇത്തരം ഒരവസരത്തേക്കുറിച്ച് അവയെല്ലാം ആവേശഭരിതരായിരുന്നു. കൂടുതല്‍ പേരും അവിടേക്ക് സ്വയം വന്നതല്ല, ഊര്‍ജാവസ്ഥ കൂടുതല്‍ സൂക്ഷ്മമായപ്പോള്‍ ശക്തിത്രികോണത്തിലേയ്ക്ക് ആവാഹിക്കപ്പെട്ടതാണ്. ഭൗതികത്തില്‍ ഇതിനൊരുദാഹരണം പറയാം. മര്‍ദ്ദംകൂടിയ ഇടത്തു നിന്ന് മര്‍ദ്ദം കുറഞ്ഞ ഇടത്തിലേക്ക് കാറ്റ് വീശുന്നതുപോലെയാണ്. ഊര്‍ജാവസ്ഥ സൂക്ഷ്മമാവുന്നത് ന്യൂനമര്‍ദ്ദം പോലെ കണക്കാക്കാം. ഈ ആത്മാക്കള്‍ അവിടേക്ക് ആവാഹിക്കപ്പെടുന്നു.
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press Convert  • bhattathiry

    മരണ സമയത്തുണ്ടാകുന്ന (ആത്മാവ് ശരീരത്തില്നിന്നും വേര്പെടുന്ന സമയം ) ഒരനുഭവമാണ് ധർമ്മരാജന്റെ കണക്കെടുപ്പായി ഗണിക്കുന്നത്. നമ്മുടെ മനസ്സിൽ ഒരു സി സി ടീവി ക്യാമറ പോലെ മനസാക്ഷി പ്രവർത്തിക്കുന്നു. നമ്മൾ ചെയ്ത നല്ലതും ചീത്തയുമായ എല്ലാം ഈ ക്യാമറ പകർത്തുന്നു. പിന്നെന്തു സംഭവിക്കും ?
    നമ്മൾ ജീവിച്ചിരിക്കുന്പോൾ ബോധ മനസിന്റെ മാന്യതകളും അഹന്തകളും ശക്തമായിരിക്കുമെങ്കിലും മരണത്തോട് അടുക്കുമ്പോൾ ബോധ മനസ് ക്ഷയിക്കും. അതോടെ സമയം, സ്ഥലം, വ്യക്തിബന്ധങ്ങൾ എന്നിങ്ങനെയുള്ള എല്ലാ കെട്ടുപാടുകളിൽ നിന്നും നമ്മൾ ഒറ്റപ്പെടുന്നതായി തോന്നുന്നു. ശാരീരികമായ മരണത്തിനു ശേഷം (physical death) ആദ്ധ്യാത്മികമായ മരണവും (astral death) ഉണ്ട്. ഈ രണ്ടു മരണ ങ്ങൾക്കിടയിൽ തികച്ചും യാഥാർഥ്യമായി തോന്നിക്കുന്ന ഒരു ദൃശ്യമായി തന്റെ പൂർവകാല തെറ്റുകളും ശരികളും തെളിഞ്ഞു വരും. തന്റെ അടുത്ത ബന്ധുജനങ്ങളും, മിത്രങ്ങളും, ശത്രുക്കളും, ആഗ്രഹ , ആസക്തിയുംഎല്ലാം ചുറ്റും ഉണ്ടെന്ന തോന്നൽ . തന്റെ മനസാക്ഷി ധർമ്മരാജനായി മാറും, കുറ്റമറ്റ വിചാരണ നടക്കും. താൻ ജീവിച്ചിരുന്നപ്പോൾ മറച്ചു വെച്ചതെല്ലാം അറിയേണ്ടവർ അറിയുന്നതായും… കടുത്ത മനോവേദനയുണ്ടാക്കുന്ന ഈ അവസരത്തിൽ സമയം എന്നൊന്ന് ഇല്ലാത്തതിനാൽ ചെറിയ സമയത്തിനുള്ളിൽ നടക്കുന്ന ഈ അനുഭവം ചിലപ്പോൾ യുഗങ്ങൾ നീണ്ട അനുഭവമായി തോന്നിയേക്കാം. ജീവിതത്തിൽ തന്റെ തെറ്റിന് കൂടെ നിന്നവർ പോലും ആ സമയത്തു ഒന്നും അറിയാത്ത ഭാവം നടിക്കുന്നതായിതോന്നും
    (നിസ്സഹായാവസ്ഥ = സ്വപ്നത്തിൽ നായ കടിക്കാൻ വരുമ്പോഴും നമ്മൾ ഓടാറുണ്ടല്ലോ. ചിലപ്പോൾ ഉണരുന്ന സമയത്തു കിതക്കുന്നുമുണ്ടാകും) അതായത് ഉപബോധ മനസിലെ ഈ തലത്തിൽ നടക്കുന്ന അനുഭവങ്ങൾ റിയൽ ആയിത്തന്നെയാണ് തോന്നുക. ഉൾമനസിൽ യാഥാർഥ്യവും തോന്നലുകളും രണ്ടല്ല ഒന്നുതന്നെയാണ്. അവസാന സമയത്തു തന്റെ മനസ്സിൽ രൂപം കൊള്ളുന്ന ഈ കാമറ റീവൈൻഡിങ് നല്ലതായി തോന്നണമെങ്കിൽ നമ്മൾ ജീവിച്ചിരിക്കുമ്പോൾ അതിൽ നല്ല റെക്കോർഡിങ്‌സ് ഉണ്ടാകണം. അവസാനം ലഭിക്കുന്ന ഈ ദൃശ്യങ്ങൾ ആത്മാവിൽ ഭീതിയുണ്ടാക്കിയാൽ ആത്മാവിന്റെ അടുത്ത ശരീരത്തിലേക്കുള്ള = അടുത്തജന്മത്തിലേക്കുള്ള യാത്രയെയും അത് ബാധിക്കും. ഈ ദർശനം സംസ്കാരരൂപത്തിൽ രൂപാന്തരപ്പെട്ട് അടുത്ത ജന്മത്തെ സ്വാധീനിക്കും(അന്തിമ ഗതി സ്വഗതി ) ഇതിൽ ഈശ്വരൻ രക്ഷിക്കുമെന്ന പ്രതീക്ഷയിലിരിക്കുന്നവർ ഈശ്വരനെപോലും വെറുക്കും.!!🌹💥