Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
എന്തു തന്നെ സംഭവിച്ചാലും, നിങ്ങളുടെ ജീവിതം നിങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന് അംഗീകരിക്കുകയാണ് നിങ്ങൾ സ്വീകരിക്കേണ്ട ആദ്യപടി.
ഈ ഭൂമിയിൽ സംഭവിച്ചതത്രയും നിങ്ങളുടെ ശരീരം ഇപ്പോഴും ഓർക്കുന്നു - കാരണം നിങ്ങളുടെ ശരീരം ഈ ഗ്രഹത്തിന്റെ ഒരു ഭാഗം മാത്രമാണ്.
സ്വാധീനിക്കപ്പെടാൻ ഒരുക്കമല്ലെങ്കിൽ, നിങ്ങൾ പരിവർത്തനത്തിനും ഒരുക്കമല്ല. പരിവർത്തനപ്പെടാത്തതെന്തും മരിച്ചതിന് തുല്യമാണ്.
യുക്തിഭദ്രമായ ഒരു മനസ്സിനെ ഭ്രാന്തമായ ഒരു ഹൃദയവുമായി എങ്ങനെ സമതുലിതമാക്കാം എന്നാണ് യോഗ എപ്പോഴും നോക്കുന്നത്.
താരതമ്യത്തെ അടിസ്ഥാനമാക്കിയുള്ള ധാരണ ഒരിക്കലും പൂർണ്ണമല്ല - അത് യാഥാർത്ഥ്യത്തെ വികൃതമാക്കലാണ്.
നിരുപാധിക സ്നേഹം എന്നൊന്നില്ല. ബന്ധങ്ങളിലെല്ലാം ഉപാധികളുണ്ട്
നിങ്ങൾ ആരാണ് എന്നതും എന്താണ് എന്നതും ദൈവികതയുടെ ഒരു പ്രകടഭാവമാണ്.
നിങ്ങൾ ശരിക്കും സത്യത്തെ തേടുകയാണെങ്കിൽ, ഒന്നുംതന്നെ അനുമാനിക്കരുത്- തേടിയാൽ മാത്രം മതി
നിങ്ങൾ ശരിക്കും ബോധവാനാണെങ്കിൽ, നിങ്ങൾക്ക് ഒരിടത്തു മാത്രമേ ആയിരിക്കാൻ കഴിയൂ: ഈ നിമിഷത്തിൽ
നിങ്ങളുടെ കുട്ടി യഥാർത്ഥത്തിൽ വികാസം പ്രാപിക്കണമെന്നുണ്ടെങ്കിൽ, ആദ്യം നിങ്ങൾ സ്വയം സ്നേഹവും സന്തോഷവും സമാധാനവുമുള്ള ഒരു വ്യക്തിയായി മാറുക.
മറ്റൊരാളുടെ കർമ്മത്തെക്കുറിച്ച് ഒരിക്കലും സംസാരിക്കരുത് - നിങ്ങളുടെ കർമ്മത്തിന്റെ നിയന്ത്രണം ഏറ്റെടുക്കൂ.
സ്നേഹത്തിന്റെ പിന്തുണയും സന്തോഷത്തിന്റെ നിറങ്ങളും നിറഞ്ഞ, പ്രചോദനത്തിന്റെ ഒരു അന്തരീക്ഷം നിങ്ങൾ സൃഷ്ടിക്കുകയാണെങ്കിൽ, പിന്നെ നിങ്ങൾ കുട്ടികളെ അധികം പഠിപ്പിക്കേണ്ടതില്ല. അവർ സ്വാഭാവികമായി അവരുടെ പൂർണ്ണ ശേഷിയിലേക്ക് വികസിക്കും.