Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
ഉള്ളിൽ ജീവന്റെ വിസ്ഫോടനം സംഭവിക്കുന്നവർക്ക് ജീവിക്കാനായി ഒരു പ്രത്യേക ഉദ്ദേശ്യം വേണമെന്നില്ല. ജീവിതം തന്നെ സ്വയമേവ ഒരു ലക്ഷ്യമാണ്.
യോഗ ഒരു സാങ്കേതികവിദ്യയാണ്. നിങ്ങൾ അത് ഉപയോഗിക്കാൻ പഠിച്ചാൽ, അത് ഫലിക്കുന്നു- നിങ്ങൾ എവിടെ നിന്ന് വരുന്നു, എന്ത് വിശ്വസിക്കുന്നു അല്ലെങ്കിൽ എന്ത് വിശ്വസിക്കുന്നില്ല എന്നതൊന്നും പ്രശ്നമേയല്ല.
നിങ്ങൾ ഇപ്പോൾ ആരാണെന്നതിൽ സ്വയം സംതൃപ്തനാണെങ്കിൽ, പരിശ്രമിക്കാൻ തയ്യാറായാൽ നിങ്ങൾക്ക് ആരായിത്തീരാം എന്നതിനെക്കുറിച്ച് നിങ്ങൾ ബോധവാനല്ല.
ബോധോദയം നിശബ്ദമായി സംഭവിക്കുന്നു, ഒരു പൂ വിടരുന്നതു പോലെ.
നിങ്ങൾക്കുള്ളിൽ പരിപോഷിപ്പിക്കാൻ കഴിയുന്ന ഏറ്റവും മധുരമായ വികാരമാണ് ഭക്തി.
ജീവിതത്തിൻ്റെ അനിശ്ചിതത്വങ്ങളിന്മേൽ നൃത്തമാടാൻ കഴിയുമ്പോൾ മാത്രമേ നിങ്ങൾക്ക് പ്രസരിപ്പുള്ള ഒരു ജീവിതം നയിക്കാൻ കഴിയൂ.
സ്വയം വലിയ ആളാണെന്നു ചിന്തിക്കുമ്പോൾ നിങ്ങൾ ചെറുതാകുന്നു. എന്നാൽ നിങ്ങൾ ഒന്നുമല്ല എന്നു സ്വയം തിരിച്ചറിയുമ്പോൾ നിങ്ങൾ വലുതായി മാറുന്നു. ഒരു മനുഷ്യൻ ആയിരിക്കുക എന്നതിന്റെ മനോഹാരിതയാണത്.
ബോധമാണ് ജീവിതത്തിന്റെ കാതൽ - ആശങ്കകളോ ആസക്തികളോ സംഘർഷങ്ങളോ ഒന്നുമല്ല. ഇനി വരുന്ന മാസങ്ങൾ മനുഷ്യാസ്തിത്വത്തിന്റെ അഗാധത നിങ്ങളിൽ കൊണ്ടുവരട്ടെ, അത് ആനന്ദകരമായ ഒരു ജീവിതത്തിലേക്ക് നിങ്ങളെ നയിക്കട്ടെ.സ്നേഹാനുഗ്രഹങ്ങൾ.
നാം ചെയ്യുന്ന ഓരോ പ്രവൃത്തിയിലൂടെയും, നാം സൃഷ്ടിക്കുന്ന ഓരോ ചിന്തയിലൂടെയും വികാരത്തിലൂടെയും, നമുക്കു ചുറ്റും ഒരു മെച്ചപ്പെട്ട സാഹചര്യം സൃഷ്ടിക്കാനാകും.
സദാചാരം അനുഷ്ഠിക്കുന്നതല്ല നന്മ. എല്ലാ ജീവജാലങ്ങളെയും ഉൾക്കൊള്ളുന്നതാണ് ഏറ്റവും വലിയ നന്മ.
ഒരു വിസ്മയകരമായ വ്യക്തിയെ കണ്ടുമുട്ടാൻ ആഗ്രഹിക്കരുത്. മറ്റുള്ളവരിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന ആ വിസ്മയകരമായ വ്യക്തിയായി സ്വയം മാറാൻ ആഗ്രഹിക്കുക.
ഭൂതവും ഭാവിയും നിങ്ങളുടെ ഓർമ്മയിലും ഭാവനയിലും മാത്രമേ നിലനിൽക്കുന്നുള്ളൂ. നിങ്ങൾ അനുഭവിച്ചറിയുന്ന ഒരേയൊരു കാര്യം, ഇപ്പോഴുള്ളത് മാത്രമാണ്.