Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
ആനന്ദം നിങ്ങളിൽ നിന്ന് ആരംഭിക്കുന്നു - നിങ്ങളുടെ ബന്ധങ്ങളിൽ നിന്നോ, ജോലിയിൽ നിന്നോ, പണത്തിൽ നിന്നോ അല്ല.
നമുക്ക് ജീവനോട് സംവേദനക്ഷമതയുണ്ടാകണം- നമ്മുടെ ചിന്തകളോടോ വികാരങ്ങളോടോ അഹംബോധത്തോടോ ആദർശങ്ങളോടോ വിശ്വാസ പ്രമാണങ്ങളോടോ അല്ല. കാരണം ജീവനാണ് ഏറ്റവും മൂല്യവത്തായത്.
ജീവിതം ഒരു ഉത്സാഹഭരിതമായ പ്രക്രിയയാണെന്ന് തിരിച്ചറിയുന്നതിനു വേണ്ടിയാണ് ഹോളി. ഈ ദിവസം, നിങ്ങൾ ഏറ്റവും സജീവമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, കാരണം ജീവിച്ചിരിക്കുക എന്നതാണ് ഏറ്റവും വിലപ്പെട്ട കാര്യം.
മനുഷ്യർ സ്വന്തം ഓർമ്മയും ഭാവനയും കൊണ്ടു കഷ്ടപ്പെടുന്നു; അതായത്, അവർ ഇല്ലാത്ത കാര്യങ്ങളെയാണ് ദുരിതമായി അനുഭവിക്കുന്നത്.
നിങ്ങൾക്ക് പ്രചോദനമാണ് വേണ്ടതെങ്കിൽ, ഒരു പുസ്തകം വായിക്കുക. എന്നാൽ ആത്മീയ പാതയിൽ സഞ്ചരിക്കാനാണ് നിങ്ങൾ ശരിക്കും ആഗ്രഹിക്കുന്നതെങ്കിൽ, ഒരേയൊരു മാർഗം ഉള്ളിലേക്ക് തിരിയുക എന്നതാണ്.
വ്യക്തികളെ പരിവർത്തനം ചെയ്യാതെ, ലോകത്ത് ഒരു പരിവർത്തനം സാധ്യമല്ല.
നിങ്ങൾ ആരെ കണ്ടുമുട്ടിയാലും, അവരോട് സംസാരിക്കാൻ ലഭിക്കുന്ന അവസാന അവസരമെന്ന പോലെ അവരോട് സംസാരിക്കുക. അത് നിങ്ങളുടെ ജീവിതത്തെ പരിവർത്തനപ്പെടുത്തും.
അച്ചടക്കം എന്നതിനർത്ഥം നിയന്ത്രണം എന്നല്ല. ശരിക്കും ആവശ്യമുള്ളത് അതുപോലെ ചെയ്യാനുള്ള വിവേകം ഉണ്ടായിരിക്കുക എന്നാണ് അതിനർത്ഥം.
Being human means to consciously do the best you can for everyone and everything you come in touch with.
നിങ്ങൾക്കു മരണമുണ്ടെന്ന് നിങ്ങൾ ബോധവാനായാൽ, നിങ്ങൾ ഒന്നിനെക്കുറിച്ചും അതീവ ഗൗരവത്തോടെ ജീവിക്കില്ല, മറിച്ച് സാധ്യമായത്രയും തീവ്രതയോടെ ജീവിക്കാൻ നിങ്ങൾ അതിയായി ആഗ്രഹിക്കും.
സംശയം നല്ലതാണ് - അതിനർത്ഥം നിങ്ങൾ സത്യം തേടുന്നുവെന്നാണ്. ദുഃശങ്ക രോഗമാണ്.
ഒരു സ്ത്രീ ഒരു പുരുഷന്റെ ലോകത്ത് ചേർന്നു പോകേണ്ടതില്ല. പകുതി ലോകം എങ്ങനെയും അവളുടേതായിരിക്കണം.