അവലോകനം
 
Inner Engineering Online
seperator
 
എന്താണ് ഇന്നർ എഞ്ചിനീയറിംഗ്?
seperator
യോഗയുടെ ശാസ്ത്രീയതയിൽ നിന്നും വേർതിരിച്ചെടുത്ത, സൗഖ്യത്തിനായുള്ള ഒരു സാങ്കേതിക വിദ്യയാണ് ഇന്നർ എഞ്ചിനീയറിംഗ്.
ഈ ഓൺലൈൻ കോഴ്സിൽ ,സദ്ഗുരു രൂപപ്പെടുത്തിയ, 90 മിനുറ്റ് വീതമുള്ള, വളരെ പ്രസക്തമായ 7 ഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. ഓരോ ഭാഗങ്ങളും നിങ്ങളുടെ ജീവിതത്തെയും, ജോലിയെയും, നിങ്ങൾ ജീവിക്കുന്ന ചുറ്റുപാടിനെയും നിങ്ങൾ നോക്കിക്കാണുകയും, അനുഭവിക്കുകയും ചെയ്യുന്ന രീതിയെ പരിവർത്തനം ചെയ്യാൻ തക്ക ശേഷിയുള്ള ഉപകരണങ്ങൾ ഉൾക്കൊള്ളുന്നവയാണ്.
സ്വയം പരിവർത്തനം ചെയ്യാൻ സഹായിക്കുന്ന ശക്തമായ പ്രക്രിയകളാലും, യോഗയുടെ ശാസ്ത്രീയതയിൽ നിന്നും വേർതിരിച്ചെടുത്ത സത്തയാലും, ധ്യാനത്താലും നിങ്ങളിലെ സാധ്യതകളെ പുറത്തുകൊണ്ടു വരാൻ നിങ്ങളെ പ്രാപ്തരാക്കുക, ജീവിതത്തിന്റെ മൗലികമായ തലങ്ങളെ അഭിമുഘീകരിക്കാൻ അവസരമുണ്ടാക്കുക, പുരാതനമായ ജ്ഞാനം നിങ്ങൾക്ക് പകർന്നു നൽകുക, എന്നതെല്ലാമാണ് ഈ കോഴ്‌സിന്റെ ഉദ്ദേശ്യം.
ഇന്നർ എഞ്ചിനീയറിംഗ്, ആത്മ പര്യവേഷണത്തിനും ആത്മ പരിവർത്തനത്തിനും വളരെ വിശേഷപ്പെട്ട ഒരു അവസരം പ്രദാനം ചെയ്യുന്നു. അത് നിങ്ങളെ സന്തോഷം നിറഞ്ഞതും സഫലമായ ഒരു ജീവിതത്തിലേക്ക് നയിക്കുന്നു.

ആരോഗ്യ പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും

കൊറോണ വൈറസ് പകർച്ചവ്യാധികൾക്കെതിരായുള്ള യുദ്ധത്തിൽ, നമ്മളെയെല്ലാം സുരക്ഷിതരായി നിലനിർത്താനായി, ത്യാഗ പൂർണവും നിസ്വാർത്ഥവുമായ സേവനം ചെയ്യുന്ന, ആരോഗ്യ പ്രവർത്തകരോടും, പോലീസ് ഉദ്യോഗസ്ഥരോടും നാം വളരെയധികം നന്ദി ഉള്ളവരാണ്. അവരോടുള്ള നന്ദിസൂചകമായി, അവരുടെ ക്ഷേമത്തിന് സഹായകമാവുന്ന ഇന്നർ എൻജിനീയറിങ് ഓൺലൈൻ, ഞങ്ങൾ സൗജന്യമായി നൽകുന്നു
സൗജന്യമായി രജിസ്റ്റർ ചെയ്യൂ
കോഴ്സിന്റെ പ്രത്യേകതകൾ
 
കോഴ്സിന്റെ പ്രത്യേകതകൾ
seperator
 
benefits
ആയാസരഹിതമായ ജീവിതത്തിന്, പ്രായോഗികമായ വഴികൾ
benefits
ജീവിതത്തിന്റെ മൗലികമായ വശങ്ങളെ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കുന്ന ധ്യാന പരിശീലനങ്ങൾ.
benefits
പുനരുജ്ജീവിപ്പിക്കുകയും, സന്തുലിതപ്പെടുത്തുകയും ചെയ്യുന്ന യോഗ പരിശീലനങ്ങൾ
benefits
ഉണർവിനായുള്ള ഉപകരണങ്ങൾ
benefits
തുടർച്ചയായ, മാർഗ്ഗനിർദ്ദേശങ്ങൾ
benefits
ചോദ്യോത്തരങ്ങളുടെ ട്രെഷർ ട്രോവ് വീഡിയോകളുടെ നിരന്തരമായ ലഭ്യത.
കോഴ്സിന്റെ ഘടന
 
കോഴ്സിന്റെ ഘടന
seperator
 
ക്ലാസ്സ്‌ 1
ജീവിതത്തിന്റെ പ്രവർത്തന ശാസ്ത്രം
"ഈ ഗ്രഹത്തിലെ ഏറ്റവും സങ്കീർണ്ണമായ യന്ത്രം മനുഷ്യശരീരം ആണ്. പക്ഷേ നിങ്ങൾ അതിന്റെ യൂസർസ് മാനുവൽ പോലും വായിച്ചിട്ടില്ല. നമുക്ക് അതിൽ പര്യ വേഷണം ചെയ്യാം."-സദ്ഗുരു
ക്ലാസ് 2
ആകെയുള്ള ബന്ധനം
നിങ്ങളുടെ ആഗ്രഹങ്ങളെ തുറന്നു വിടൂ. പരിമിതമായ അതിലേക്ക് അതിനെ ചുരുക്കാതിരിക്കുക. ആഗ്രഹങ്ങളുടെ അതിരി ല്ലായ്മയിലാണ് നിങ്ങളുടെ യഥാർത്ഥ സത്ത നിലകൊള്ളുന്നത്." -സദ്ഗുരു
ക്ലാസ് 3
പരിപൂർണ്ണമായും ജീവിക്കാൻ
"നിങ്ങളാരാണ് എന്നുള്ളത്തിന്റെ അതിരില്ലാത്ത വികാസത്തിലാണ്, ജീവിതം നിങ്ങളെ പരിപൂർണ്ണമായും ജീവിക്കാൻ അനുവദിക്കുന്നത്. നിങ്ങൾ ആയിരിക്കുന്ന ഈ ജീവന് അറിയാവുന്ന ഏക സംതൃപ്തി, പരിപൂർണ്ണമായും സഫലമായി ജീവിക്കുന്നതിൽ മാത്രമാണ്. " -സദ്ഗുരു
ക്ലാസ് 4
നിങ്ങൾ ചിന്തിക്കുന്നതല്ല യഥാർത്ഥത്തിൽ നിങ്ങൾ
“നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും, നിങ്ങൾ അങ്ങേയറ്റം സന്നദ്ധതയിൽ ആണെങ്കിൽ, അതിൽ നിന്നും നിങ്ങൾ ഒരു സ്വർഗ്ഗം സൃഷ്ടിക്കും. സന്നദ്ധത ഇല്ലാതെ നിങ്ങൾ ചെയ്യുന്നതെന്തും നരകമായിരിക്കും.” -സദ്ഗുരു
ക്ലാസ് 5
മനസ്സെന്ന അത്ഭുതം
“അധികംപേരും തങ്ങളുടെ മനസ്സിനെ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. എനിക്ക് വേണ്ടത് നിങ്ങൾ നിങ്ങളുടെ മനസ്സിനെ, നിങ്ങളുടെ ഉൽകൃഷ്ടമായ സാധ്യതകളിലേക്ക് സ്വതന്ത്രമാക്കി വിടുക എന്നതാണ്.” -സദ്ഗുരു
ക്ലാസ്സ് 6
സൃഷ്ടിയുടെ ശബ്ദം
“വാക്കുകളും അർത്ഥങ്ങളും, എല്ലാം മനസ്സിന്റെ തലത്തിലാണ്. ശബ്ദങ്ങൾ സൃഷ്ടിയുടെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്” -സദ്ഗുരു
ക്ലാസ്സ് 7
നിങ്ങൾക്ക് വേണ്ടത് സൃഷ്ടിക്കാൻ
“നിങ്ങളുടെ ആരോഗ്യവും നിങ്ങളുടെ അനാരോഗ്യവും നിങ്ങളുടെ സന്തോഷവും നിങ്ങളുടെ സന്താപവും എല്ലാം വരുന്നത് ഉള്ളിൽ നിന്നാണ്. നിങ്ങൾക്ക് സൗഖ്യം ആവശ്യമുണ്ടെങ്കിൽ, ഉള്ളിലേക്കു തിരിയാനുള്ള സമയമായി.” -സദ്ഗുരു
ഗുണങ്ങൾ
 
ഗുണങ്ങൾ
seperator
 
benefits
ദിവസം മുഴുവനും ഊർജ്ജസ്വലതയും ജാഗ്രതയും നിലനിർത്താൻ കഴിയുന്നു.
benefits
ആശയവിനിമയ ശേഷിയും, വ്യക്തിബന്ധങ്ങളും മെച്ചപ്പെടുന്നു
benefits
വൈകാരിക അസന്തുലിതാവസ്ഥയും, പ്രവർത്തനശേഷിയും വ്യക്തതയും മെച്ചപ്പെടുന്നു.

 

benefits
ഭയവും ആശങ്കയും കുറയുന്നു
benefits
വിട്ടുമാറാത്ത രോഗങ്ങളെ ശമിപ്പിക്കുന്ന രീതിയിൽ ഉള്ള ആയാസരഹിതമായ ജീവിതം.
benefits
ആനന്ദവും വിശ്രമവും സംതൃപ്തിയും കരസ്ഥമാകുന്നു.

 

വില
 
വില
seperator
 
 
നിങ്ങൾക്ക് ഇഷ്ടാനുസരണം ഭാഷ മാറ്റണം എന്ന് ആഗ്രഹമുണ്ടെങ്കിൽ, ഇംഗ്ലീഷ് തെരഞ്ഞെടുക്കുക.
നിങ്ങൾ മറ്റൊരു ഭാഷ തിരഞ്ഞെടുത്താൽ, നിങ്ങളുടെ അക്കൗണ്ടിന് ആ ഭാഷ സ്ഥിരമായി തീരും. പിന്നീട് നിങ്ങൾക്ക് മറ്റൊരു ഭാഷയിലേക്ക് മാറാൻ സാധിക്കുകയില്ല
ഇംഗ്ലീഷ് അല്ലാത്ത എല്ലാ പരിപാടികളും, ഇംഗ്ലീഷിൽ നിന്ന് വിവർത്തനം ചെയ്തിട്ടുള്ളതാണ്, അവ പ്രാദേശിക ഭാഷകളിൽ ഡബ്ബ് ചെയ്തിട്ടുള്ളവയുമാണ്.
 
ലോഗിൻ വിവരങ്ങൾ
 
ലോഗിൻ വിവരങ്ങൾ
seperator
നിങ്ങൾ ആദ്യമായി കോഴ്‌സിലേക്ക് പ്രവേശിക്കുമ്പോൾ - ലോഗിൻ ലിങ്കുള്ള ഒരു ഇമെയിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് എത്തും
നിങ്ങൾ വീണ്ടും കോഴ്‌സിലേക്ക് പ്രവേശിക്കുകയാണെങ്കിൽ – ദയവായി ഇവിടെ ലോഗിൻ ചെയ്യുക
 
ഗവേഷണത്തിൽ കണ്ടെത്തിയത്
 
ഗവേഷണത്തിൽ കണ്ടെത്തിയത്
seperator
 
 

ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഗവേഷണം

പരിശോധകരിൽ 50 ശതമാനത്തോളം ഉൽകണ്ഠ കുറയ്ക്കാൻ ഇന്നർ എൻജിനീയറിങ് ഓൺലൈൻ സഹായിച്ചു.

കോർപ്പറേറ്റ് പ്രോഗ്രാം ഗവേഷണത്തിന്റെ പാർട്ണർ:

harvard-logo
 

റൂട്ട്ഗേർസ് യൂണിവേഴ്സിറ്റി ഗവേഷണം

ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ, ഊർജ്ജസ്വലതയും, സന്തോഷവും, ഏകാഗ്രതയും, ജോലിയിൽ മുഴുകാൻ ഉള്ള കഴിവും വർദ്ധിപ്പിക്കാൻ വളരെയധികം സഹായകമായി.

കോർപ്പറേറ്റ് പ്രോഗ്രാം ഗവേഷണത്തിന്റെ പാർട്ണർ:

rutgers-logo
ബന്ധപ്പെടാനുള്ള വിവരങ്ങൾ
 
ബന്ധപ്പെടാനുള്ള വിവരങ്ങൾ
seperator
 
ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ടൊ , പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ടോ നിങ്ങൾക്കെന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.

സഹായത്തിനായി വിളിക്കൂ

India: +022-4897-2450

 

Corporate/Group registrations

corporate@innerengineering.com

 

മറ്റു ചോദ്യങ്ങൾ

indiasupport@innerengineering.com

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
 
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
seperator
 

ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ, സദ്ഗുരുവും ഒത്തുള്ള ഏഴു ഭാഗങ്ങളുടെ തുടർച്ചയാണ്. ഓരോ ഭാഗവും 90 മിനിട്ട് നീണ്ടുനിൽക്കുന്ന വീഡിയോ അടങ്ങിയതാണ്. ഓരോ ഭാഗത്തിലും നിര്‍ ദേശങ്ങളോട് കൂടിയ ഒരു ധ്യാന പരിശീലനം അടങ്ങിയിരിക്കുന്നു .നിങ്ങളുടെ നിത്യ ജീവിതത്തില്‍ ഈ കോഴ്സിന്‍റെ ഉപകരണങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ നിങ്ങളെ പ്രാപ്തരാക്കുന്ന അവബോധ പരിശീലനത്തോടൊപ്പമാണ്‌ ഓരോ ഭാഗവും അവസാനിക്കുന്നത് .  പ്രോഗ്രാം പടി പടി യുള്ള ഒരു പ്രക്രിയയായതിനാല്‍ ഒരു ഭാഗവും ഒഴിവാക്കാതെ പൂര്‍ണമായും കാണണം എന്നത് നിര്‍ബന്ധമാണ്‌

ഒരു ലൈവ്‌ സെഷന്‍റെ അനുഭവം നിങ്ങള്‍ക്ക് ലഭിക്കാനായി പ്രോഗ്രാം rewindചെയ്യാനോ ,fastforward ചെയ്യാനോ ,ഒരു സെഷന്‍ വീണ്ടും കാണാനോ  ഉള്ള സൗകര്യം  ലഭ്യമല്ല .എന്നിരുന്നാലും നിങ്ങള്‍ക്ക് ഏതെങ്കിലും ഒരു ഭാഗം നഷ്ടമായാല്‍ ,വീണ്ടും അത് കാണണ മെന്ന് ആഗ്രഹിക്കുന്നെങ്കില്‍ ഒരു പത്തു സെക്കന്‍റ് rewindചെയ്യാനുള്ള സൗകര്യമുണ്ട് .ഒരു സെഷന്‍ നിങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ നിങ്ങള്‍ ഉടന്‍ തന്നെ അടുത്ത സെഷനിലേക്ക് നയിക്കപ്പെടും .അതിനാല്‍ ഓരോ സെഷനും ആവശ്യമായ സമയം നല്‍കി കൊണ്ട് ,യാതൊരു തടസവുമില്ലാതെ നിങ്ങള്‍ അതിനു വേണ്ടി സ്വയം സമര്‍പ്പിക്കേണ്ടത് ആവശ്യമാണ് .

നിങ്ങളുടെ രെജിസ്ട്രെഷന്‍ തീയതി മുതല്‍ 30 ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളിത് പൂര്‍ത്തിയാക്കിയാല്‍ മതി .

എല്ലാ ഏഴു ഭാഗങ്ങളും, ഒറ്റ ഇരിപ്പിന് തന്നെ തീർക്കണം എന്നില്ല. നിങ്ങൾക്ക് നിങ്ങളുടെ സൗകര്യം പോലെ അത് പൂർത്തിയാക്കിയാൽ മതി. എന്നിരുന്നാലും, രണ്ടു ഭാഗങ്ങൾക്കിടയിൽ ഒരുപാട് വലിയ ഇടവേള അത്ര നല്ലതല്ല. കാരണം അത് നിങ്ങൾക്ക് ഈ കോഴ്സ് നൽകുന്ന അനുഭവത്തിന്റെ തുടർച്ചയെ ബാധിക്കും. ഓരോ ഭാഗത്തിനും വേണ്ട സമയം കണ്ടെത്തുകയും, പൂർണ്ണമായും അതിൽ സമർപ്പിക്കുകയും ചെയ്യുന്നതാണ് അഭികാമ്യം.

എത്രയോ വർഷങ്ങളായി ആയിരക്കണക്കിന് ചോദ്യങ്ങൾക്ക് സദ്ഗുരു ഉത്തരം നൽകി വരുന്നു. അങ്ങനെയുള്ള ചോദ്യോത്തരങ്ങളുടെ അമൂല്യശേഖരം, ഈ കോഴ്സിന് ബോണസ് വീഡിയോ സെക്ഷനിൽ,ട്രെഷർ ട്രോവ് എന്ന വീഡിയോ എന്ന പേരിൽ ലഭ്യമാണ്. ഓരോ ഭാഗത്തിനും അനുസൃതമായ ചോദ്യോത്തര വീഡിയോ, ആ ഭാഗങ്ങൾ കഴിയുമ്പോഴേക്കും അൺലോക്ക് ചെയ്യുന്നതായിരിക്കും. മുഴുവൻ ക്ലാസും കഴിയുമ്പോൾ, അവ മുഴുവൻ നിങ്ങൾക്ക് ലഭ്യമായിരിക്കും.

സദ്ഗുരുവിന്റെ യൂട്യൂബ് വിഡിയോകൾ ജീവിതത്തിന്റെ വിവിധങ്ങളായ തലങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നമുക്ക് നൽകുന്നു. ഇന്നർ എഞ്ചിനീയറിംഗ്, വളരെ ഗഹനമായ രീതിയിൽ, ആന്തരിക പരിവർത്തനത്തിനുതകുന്ന അനുഭവപരവും പടിപടിയായതുമായ ഒരു പ്രക്രിയയാണ്‌. യൂട്യൂബ് വീഡിയോകളിൽ നിന്നും വ്യത്യസ്തമായി , അവ നിങ്ങളുടെ ജീവിതത്തെ നിങ്ങളാഗ്രഹിക്കുന്ന രീതിയിൽ മാറ്റി തീർക്കാൻ സ്വയംപ്രാപ്തരാകാനുള്ള ഉപാധികളും മാർഗ്ഗങ്ങളും നൽകുന്നു. യൂ ട്യൂബ് വിഡിയോകൾ ഇന്നർ എൻജിനീയറിങ്ങിനു വളരെ സഹായകങ്ങളാണെങ്കിലും, അവയ്ക്ക് ഈ കോഴ്‌സിന് പകരമെന്നോണം പ്രവർത്തിക്കാൻ കഴിയില്ല.

ഇന്നര്‍ എഞ്ചിനീയറിംഗ് ഓണ്‍ലൈന്‍  ഇംഗ്ലീഷ്, റഷ്യന്‍, ഹിന്ദി, ഈ ഭാഷകളില്‍ ലഭ്യമാണ്. സ്പാനിഷ്‌, ചൈനീസ്, ഫ്രഞ്ച് ഇവ ഉള്‍പ്പടെ മറ്റു ഭാഷകളിലേക്കുള്ള പരിഭാഷ നടന്നുകൊണ്ടിരിക്കുന്നു.

ശാംഭവിമഹാമുദ്രക്രിയ പഠിച്ച്, ഒരു പരിവര്‍ത്തനാത്മകമായ യോഗാ പരിശീലനം  നിത്യജീവിതത്തിലേക്കു കൊണ്ടുവരാനാഗ്രഹിക്കുന്നുവെങ്കില്‍, ഇന്നര്‍ എഞ്ചിനീയറിംഗ് ഓണ്‍ലൈന്‍ കോഴ്സ് പൂര്‍ത്തിയാക്കിയതിനു ശേഷം ഇന്നര്‍ എഞ്ചിനീയറിംഗ് കംപ്ലീഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.

ട്രെഷര്‍ ട്രോവ്, ചോദ്യോത്തര വീഡിയോകളുടെ ഒരു ശേഖരമാണ്. അതില്‍ സെഷന്‍സില്‍ നിന്നും അടിക്കടി ചോദിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് സദ്ഗുരു ഉത്തരം നല്‍കുന്നു. കൂടാതെ മറ്റു ചില ഉള്ളടക്കങ്ങളും ഉണ്ട്. നിങ്ങള്‍, ഓരോ സെഷനും പൂര്‍ത്തിയാക്കിയാലേ ആ സെഷന്‍റെ ട്രെഷര്‍ ട്രോവ്. തുറക്കാന്‍ പറ്റൂ. ഉദാഹരണത്തിന്, നിങ്ങള്‍ക്കു സെഷന്‍2 പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സെഷന്‍ 2 ലെ ചോദ്യോത്തര വീഡിയോകള്‍ ആക്സസ് ചെയ്യാന്‍ പറ്റൂ.  ഒരിക്കൽ നിങ്ങൾ എല്ലാ ഭാഗങ്ങളും പൂർത്തിയാക്കിയാൽ നിങ്ങൾക്ക് മുഴുവൻ ട്രെഷര്‍ ട്രോവ് വിഡിയോകളും ലഭ്യമാവും.

ഈ കോഴ്സിന് ഏതു കമ്പ്യൂട്ടര്‍ ആണ് ശുപാര്‍ശ ചെയ്യുന്നത്:

  • ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള കംപ്യൂട്ടറുകൾ :വിൻഡോസ് 7, 8അല്ലെങ്കിൽ mac OSX version 10.1.5അല്ലെങ്കിൽ ലഭ്യമായ ബ്രൗസർ ഉള്ള പുതിയ ലിനക്സ് വേർഷൻസ്
  • ആൻഡ്രോയ്ഡ് ടാബ്സ് അല്ലെങ്കിൽ ഫോൺ ആൻഡ്രോയ്ഡ് വേർഷൻ 4.2ൽ കൂടുതൽ )
  • IOS ഉപകരണങ്ങൾ

ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ കോഴ്സ് ഏറ്റവും പുതിയ സദ്ഗുരു ആപ്പിൽ ലഭ്യമാണ്.

ഈ കോഴ്സ് ചെയ്യാൻ ആവശ്യമായ കാര്യങ്ങൾ:

  • വീഡിയോകള്‍ ഫലപ്രദമായി സ്ട്രീം ചെയ്യുന്നതിന് കുറഞ്ഞത്‌ 350kb /s എങ്കിലും ഡൌണ്‍ലോഡ് സ്പീഡ് ഉള്ള ഒരു ബ്രോഡ്ബാന്‍ഡ് കണക്ഷന്‍( DSLകേബിള്‍, അല്ലെങ്കില്‍ സാറ്റലൈറ്റ്) ആവശ്യമാണ്. നിങ്ങള്‍ക്ക് bandwidthplace.com ല്‍ നിങ്ങളുടെ നെറ്റ്‌വർക്ക് സ്പീഡ് ടെസ്റ്റ്‌ ചെയ്യാവുന്നതാണ്.
  • നിങ്ങളുടെ അനുഭവം ഉത്തമമാക്കുന്നതിന്, ഒരു ഹാര്‍ഡ് വയര്‍ ചെയ്ത നെറ്റ്‌വര്‍ക്ക് കണക്ഷന്‍ റെക്കമെന്‍ഡ് ചെയ്യുന്നു.
  • സപ്പോര്‍ട്ട് ചെയ്യുന്ന ഓപ്പറേറ്റിങ് സിസ്റ്റം: വിന്‍ഡോസ്‌ 7,8 അല്ലെങ്കില്‍ മാക് OSX വേര്‍ഷന്‍ 10.1.5 / അതിനു ശേഷമുള്ളത്.
  • സപ്പോര്‍ട്ട് ചെയ്യുന്ന ബ്രൗസർ : ഇന്റര്‍നെറ്റ്‌ എക്സ്‌പ്ലോറര്‍, ഫയര്‍ ഫോക്സ്, ഗൂഗിള്‍ ക്രോം (റെക്കമെന്‍ഡ് ചെയ്യുന്നു) അല്ലെങ്കില്‍ സഫാരി.
  • ഗൂഗിള്‍ ക്രോം ബ്രൌസര്‍ ആണ് ഏറ്റവും മെച്ചപ്പെട്ടതായി കാണപ്പെടുന്ന ബ്രൌസര്‍. എന്തെന്നാല്‍ കോഴ്സിന് അത്യാവശ്യം വേണ്ടതായ എല്ലാ സോഫ്റ്റ്‌വെയര്‍ കോംപിനേൻറ് , ബുള്ളറ്റിന്‍ ആണ്.

എല്ലാ ക്ലാസ്സുകളും വയര്‍ഡ് അല്ലെങ്കില്‍ വയര്‍ലെസ്സ് ഇന്റര്‍നെറ്റ്‌ കണക്ഷന്‍-ല്‍ കാണാം. ഏറ്റവും നല്ല വീഡിയോ ക്വാളിറ്റിക്കായി ഞങ്ങള്‍ റെക്കമെന്‍ഡ് ചെയ്യുന്നത് ബ്രോഡ്‌ ബാന്‍ഡ് കണക്ഷന്‍ ആണ്.

നിങ്ങള്‍ വീഡിയോ കാണാന്‍ ഉപയോഗിക്കുന്ന സിസ്റ്റം ഇന്റര്‍നെറ്റുമായി കണക്ട് ചെയ്തിട്ടുണ്ടെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക.

നല്ല കണക്ടിവിറ്റി ഉണ്ടായിട്ടും വീഡിയോ സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍, കാച്ചെ (cache) ക്ലിയര്‍ ചെയ്ത്, ലോഗ് ഔട്ട്‌ ചെയ്തിട്ടു വീണ്ടും ലോഗ് ഇന്‍ ചെയ്യുക. എന്നിട്ടും പ്രശ്നം നിലനില്‍ക്കുന്നെങ്കില്‍ സപ്പോര്‍ട്ട് ടീമുമായി info@InnerEngineering.com ല്‍ ബന്ധപ്പെടുകയോ താഴെ കൊടുക്കുന്ന നമ്പര്‍ വിളിക്കുകയോ ചെയ്യുക (844) 474-2436.

പറ്റും, എല്ലാ സെഷനുകളും ഫുള്‍ സ്ക്രീനില്‍ കാണാം. നിങ്ങള്‍ വീഡിയോ കാണാന്‍ തുടങ്ങുമ്പോള്‍, കണ്ട്രോള്‍ ബാറില്‍ ഫുള്‍ സ്ക്രീന്‍ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

കുറഞ്ഞത്‌ 350 kb /s  എങ്കിലും ഇന്റര്‍നെറ്റ്‌ സ്പീഡ് വേണം ഈ വീഡിയോകള്‍ കാണാന്‍. നിങ്ങള്‍ ഒരു ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. (DSL കേബിള്‍ അല്ലെങ്കില്‍ സാറ്റലൈറ്റ്)

മിക്ക വിന്‍ഡോസ്‌ സിസ്റ്റത്തിലും ഡസ്ക് ടോപ്  എവിടെയെങ്കിലും റൈറ്റ്-ക്ലിക്ക് ചെയ്തിട്ട്, "Properties" ല്‍ ക്ലിക്ക് ചെയ്യാം. എന്നിട്ട് ഡയലോഗ് ബോക്സ്‌ ന്‍റെ ഏറ്റവും മുകളിലുള്ള   "Screen Saver" ടാബ് ല്‍ ക്ലിക്ക് ചെയ്യുക. അവിടെ നിന്നും നിങ്ങള്‍ക്ക് സ്ക്രീന്‍ സേവര്‍ ഡിസേബിള്‍ ചെയ്യുകയോ സെറ്റിംഗ്സ് അഡ്ജസ്റ്റ് ചെയ്ത്, ഒരു മണിക്കൂറില്‍ കൂടുതല്‍ സമയം വരാത്തപോലെ സെറ്റ് ചെയ്യാനോ സാധിക്കും. മിക്ക മാക് സിസ്റ്റത്തിലും ആപ്പിള്‍ ഐക്കണ്‍ ല്‍പോയി, "System Preferences." ല്‍ ക്ലിക്ക് ചെയ്യാം.  "Hardware," ല്‍ "Energy Saver" ക്ലിക്ക് ചെയ്യുക. എന്നിട്ട് കമ്പ്യൂട്ടറും ഡിസ്പ്ലേ യും 1.5 മണിക്കൂറോ അതിലധികമോ കഴിഞ്ഞു സ്ലീപ്‌ ചെയ്യുന്നതുപോലെ സെറ്റ് ചെയ്യുക. അല്ലെങ്കില്‍ "Never." തെരഞ്ഞെടുക്കുക.