Main Centers
International Centers
India
USA
FILTERS:
SORT BY:
എന്ത് തിരഞ്ഞെടുക്കണമെന്ന് അറിയാത്തപ്പോൾ, എല്ലാറ്റിനോടും പൂർണ്ണമായ ആത്മസമർപ്പണം കാണിക്കുക. അപ്പോൾ ജീവിതം തിരഞ്ഞെടുക്കും, അത് ഒരിക്കലും തെറ്റാകില്ല.
അത്ഭുതകരമായ എന്തെങ്കിലും സൃഷ്ടിക്കാൻ വലിയ ബുദ്ധിയോ യോഗ്യതകളോ ആവശ്യമില്ല; നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യത്തിലുള്ള പൂർണ്ണ സമർപ്പണം മാത്രം മതി.
മാനസിക സംഘർഷത്തിൽ, നിങ്ങൾക്ക് ഗ്രഹിക്കാൻ കഴിയില്ല. അലസതയിലും നിങ്ങൾക്ക് ഗ്രഹിക്കാൻ കഴിയില്ല. തീവ്രതയും അതേസമയം ശാന്തതയും ഉള്ളവരാണെങ്കിൽ മാത്രമേ, കാര്യങ്ങളെ അതുപോലെ തന്നെ നിങ്ങൾക്ക് കാണാൻ സാധിക്കൂ.
നമ്മുടെ പൂർവ്വികർ ഇല്ലായിരുന്നെങ്കിൽ നമ്മൾ ഉണ്ടാകുമായിരുന്നില്ല. മുൻതലമുറകളുടെ സംഭാവനകളെ വിലമതിക്കുക എന്നത് വിവേകമാണ്.
അറിവ് മാത്രം ആഗ്രഹിക്കാതെ, ശരീരത്തിന്റെ പരിമിതികളെ തരണം ചെയ്യാൻ ആഗ്രഹിക്കുന്നവർ സ്വാഭാവികമായും ദേവീസങ്കൽപ്പത്തിന്റെ സാത്വിക ഭാവത്തെയാണ് തേടുന്നത്. സരസ്വതീദേവി അതിന്റെ സാക്ഷാത്കാരമാണ്.
നിങ്ങളുടെ ഭൗതിക ശരീരത്തിനു മാത്രമേ അതിരുകൾ ആവശ്യമുള്ളൂ. നിങ്ങളുടേതായ മറ്റെല്ലാം തന്നെ സാർവത്രികമാകാം.
ഭക്തി എന്നത് നിങ്ങൾ നിലനിൽക്കാത്ത ഒരു ഇടമാണ് - അവിടെ ജീവിതം ഒരു പ്രത്യേക മാധുര്യമായും സൗന്ദര്യമായും നിങ്ങളിലൂടെ ഒഴുകുന്നു.
നിങ്ങളുടെ സ്വന്തം ആഗ്രഹങ്ങളേക്കാൾ ചുറ്റുമുള്ള ആളുകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയാൽ, നിങ്ങളുടെ ജീവിതം ലളിതവും മനോഹരവുമാകും.
ഈ ലോകത്തു സംഭവിക്കുന്നതൊന്നും നിങ്ങളാഗ്രഹിക്കുന്ന രീതിയിലല്ലെങ്കിൽ കുറഞ്ഞത് നിങ്ങളുടെയുള്ളിലെങ്കിലും നിങ്ങളാഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ സംഭവിക്കണം.
സമൂഹം, മനുഷ്യന്റെ ബോധത്തെ രൂപപ്പെടുത്താൻ പാടില്ല. മനുഷ്യന്റെ ബോധമാണ് സമൂഹത്തെ രൂപപ്പെടുത്തേണ്ടത്.
മനസ്സ് ഒരു ശക്തമായ ഉപകരണമാണ്. നിങ്ങൾ സൃഷ്ടിക്കുന്ന ഓരോ ചിന്തയും ഓരോ വികാരവും നിങ്ങളുടെ ശരീരത്തിന്റെ രാസഘടനയെത്തന്നെ മാറ്റുന്നു.
മനുഷ്യമനസ്സിന്റെ സൗന്ദര്യം അതിനു സങ്കൽപിക്കാൻ കഴിയും എന്നതാണ്. മനുഷ്യമനസ്സിൻറെ വൈരൂപ്യമാകട്ടെ, ആ സങ്കല്പത്തിൽ മുഴുകി അതിനു വഴിതെറ്റിപ്പോകാൻ കഴിയുമെന്നതും.