Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
ജീവിച്ചിരിക്കുന്നവരോട് ഉള്ളതുപോലെ, മരിച്ചവരോടും നമുക്ക് ഉത്തരവാദിത്തമുണ്ട്. മരണശേഷം പരിമിതമായ ഒരു കാലയളവിനുള്ളിൽ, മരിച്ചവരെ സ്വാധീനിക്കാനുള്ള ഒരു സാധ്യത നിലനിൽക്കുന്നുണ്ട്.
ആത്യന്തികമായി, നിങ്ങൾ ആരാണ് എന്നതാണ് ഈ ലോകത്ത് ആവിഷ്കാരം കണ്ടെത്തുക
സ്വയം നരകമായി മാറിയ ആളുകൾ സ്വർഗത്തിൽ പോകാൻ ആഗ്രഹിക്കുന്നു. സ്വയം സ്വർഗമായി മാറിയവർ, അവർ ഏത് നരകത്തിൽ പോയാലും സുഖമായിരിക്കും.
നിങ്ങളുടെ ജീവിതത്തെ ബോധപൂർവമല്ലാത്ത പ്രതിപ്രവർത്തനത്തിൽ നിന്ന് ബോധപൂർവമായ പ്രതികരണത്തിലേക്കു മാറ്റുകയാണെങ്കിൽ, നിങ്ങളുടെ ജീവിതത്തിൻ്റെ ഗുണവും അനുഭവവും പൂർണ്ണമായും നിങ്ങൾ തന്നെയായിരിക്കും നിർണ്ണയിക്കുക. ഇതാണ് ജ്ഞാനോദയം.
ധ്യാനം ഒരു ഗുണമാണ്, ഒരു പ്രവൃത്തിയല്ല.
ജീവിതം എന്നത് അതുകൊണ്ടുള്ള ഉപയോഗത്തിൻ്റെ പ്രശ്നമല്ല. അത് എങ്ങനെയാണോ ഉള്ളത്, അത് ഗംഭീരമാണ്.
നിങ്ങൾ എത്ര പണം സമ്പാദിക്കുന്നു എന്നത് നിങ്ങളുടെ സുഖസൗകര്യങ്ങളെ മാത്രമാണ് നിർണയിക്കുന്നത്, അത് ഒരിക്കലും നിങ്ങളുടെ ജീവിതത്തിന്റെ ഗുണനിലവാരത്തെ നിർണയിക്കുന്നില്ല.
സൃഷ്ടിയുടെ ഉറവിടം തന്നെ നിങ്ങളുടെ ഉള്ളിലുണ്ട്. നിങ്ങൾ അതുമായി ആവശ്യത്തിനു സമ്പർക്കം പുലർത്താൻ പരിശ്രമിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ.
നിങ്ങളുടെ മനസ്സിൽ വ്യക്തത കൊണ്ടുവരാൻ നിങ്ങൾക്ക് അറിയാമെങ്കിൽ, ഈ മുഴുവൻ പ്രപഞ്ചവും തുറന്നിരിക്കുന്നതായി നിങ്ങൾ കാണും.
വിരസത ഉണ്ടാകുന്നത്,ജീവിതം എന്ന ഈ പ്രാപഞ്ചിക പ്രതിഭാസത്തിൽ പങ്കുചേരാത്തതുകൊണ്ടാണ്.
നിങ്ങളുടെ മനസ്സിന്റെ നിശ്ചലതയിലാണ് അതിനതീതമായ ഗ്രഹണശക്തിയും ബുദ്ധിയും സ്ഥിതി ചെയ്യുന്നത്.
എല്ലാ മനുഷ്യരും സമാധാനത്തോടെയുള്ള ജീവിതത്തിനു അർഹരാണ്, 'സമാധാനത്തിലുള്ള അന്ത്യവിശ്രമത്തിന് ' മാത്രമല്ല. നമുക്കത് സാധ്യമാക്കാം.