Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
നിങ്ങളല്ലാത്തവയുമായി നിങ്ങൾ താദാത്മ്യം പ്രാപിക്കുന്നത് നിർത്തിയാൽ, നിങ്ങളുടെ മനസ്സ് നിശ്ചലമാകും. ധ്യാനിക്കാൻ അത്രയേ വേണ്ടൂ.
മനുഷ്യ ശരീരത്തെക്കാൾ മഹത്തായ ഒരു കെമിക്കൽ ഫാക്ടറി ഈ ഭൂമിയിലില്ല. നിങ്ങളൊരു നല്ല മാനേജർ ആണെങ്കിൽ നിങ്ങൾക്കു പരമാനന്ദത്തിൻ്റെ ഒരു രസതന്ത്രം നിർമ്മിക്കാം.
അസ്തിത്വത്തിന്റെ അടിസ്ഥാന ഗുണങ്ങളായ തമസ്സ്, രജസ്സ്, സത്വം എന്നിവയെ കീഴടക്കുന്നതിനെക്കുറിച്ചാണ് വിജയദശമി. ഈ ദിനം നിങ്ങൾക്ക് വിജയത്തിൻറെ ദിനമാകട്ടെ.
സ്നേഹം മറ്റൊരാളെക്കുറിച്ചല്ല. സ്നേഹം ഒരു പ്രവൃത്തിയല്ല. സ്നേഹം - അതു നിങ്ങളെങ്ങനെയാണ് എന്നതാണ്.
പ്രശ്നം ജീവിതമല്ല. നിങ്ങൾ നിങ്ങളുടെ മനസ്സിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടില്ല എന്നതാണ് പ്രശ്നം.
ഇവിടെയുള്ള നമ്മുടെ സാന്നിധ്യം വളരെ ചുരുങ്ങിയ സമയത്തേക്കു മാത്രമാണ്. പരസ്പരം പോരടിച്ച് അതു വീണ്ടും ചുരുക്കേണ്ടതില്ല.
നിങ്ങളുടെ സ്വന്തം ശരീരവും മനസ്സും ഉൾപ്പെടെയുള്ള എല്ലാ ഉപകരണങ്ങളെയും ആദരവോടെ കൈകാര്യം ചെയ്താൽ, എല്ലാ പ്രവൃത്തികളും സന്തോഷകരവും ഫലപ്രദവുമായ ഒരു പ്രക്രിയയായിത്തീരുന്നു.
ദേവിയുടെ കൃപ നേടുന്നവർ അനുഗ്രഹീതരാകുന്നു. തങ്ങളുടെ സങ്കല്പങ്ങൾക്കും കഴിവുകൾക്കും വളരെ അപ്പുറത്തുള്ള ഒരു ജീവിതം അവർ നയിക്കും.
നിങ്ങൾ സമയം നോക്കുമ്പോഴെല്ലാം, ഓർക്കുക, ജീവിതം പോയ്ക്കൊണ്ടിരിക്കുകയാണ്. ശരിക്കും മൂല്യവത്തായതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയമായിരിക്കുന്നു.
ജീവിക്കുക എന്നതൊഴിച്ച് ഇവിടെ മാറ്റൊന്നും ചെയ്യാനില്ല - ഒന്നുകിൽ നിങ്ങൾക്ക് ഉപരിപ്ലവമായ ജീവിതം നയിക്കാം, അല്ലെങ്കിൽ അഗാധമായ ജീവിതം നയിക്കാം. അത് മാത്രമാണ് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നത്.
സുരക്ഷിതത്വത്തിനായുള്ള ആവശ്യകത ഇല്ലാതായവർ മാത്രമാണ് ശരിക്കും സുരക്ഷിതർ.
ശരീരവും മനസ്സും അഗാധമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരം നിശ്ചലമാകുമ്പോൾ, മനസ്സ് സ്വാഭാവികമായും അതിനെ പിന്തുടരും.