Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
നിങ്ങൾക്കെല്ലാം ധ്യാനലിംഗം അനുഭവവേദ്യമാകണമെന്നതാണ് എൻ്റെ ആഗ്രഹവും അനുഗ്രഹവും. നിങ്ങൾ ലോകത്തെവിടെയായിരുന്നാലും ആ സാധ്യതയ്ക്കു മുന്നിൽ തുറന്നിരുന്നാൽ, ആത്മീയ വിമോചനത്തിൻ്റെ വിത്ത് നിങ്ങളുടേതായിത്തീരും.
യാഥാർത്ഥ്യത്തിൻ്റെ പ്രഹരമേൽക്കുന്നതുവരെ നിങ്ങൾക്ക് അജ്ഞത പരമാനന്ദമാണ്.
നിങ്ങളുടെ തന്നെ മനസ്സ് ഒരു ദിവസം ഒരായിരം തവണ നിങ്ങളെ ഉള്ളിൽ നിന്ന് കുത്തിയേക്കാം. അത് ഒരു ദുരിതം സൃഷ്ടിക്കുന്ന യന്ത്രമോ വിസ്മയമോ ആകാം - അത് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
എന്തു തന്നെ സംഭവിച്ചാലും, നിങ്ങളുടെ ജീവിതം നിങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന് അംഗീകരിക്കുകയാണ് നിങ്ങൾ സ്വീകരിക്കേണ്ട ആദ്യപടി.
നൽകുമ്പോൾ, സാഫല്യമുണ്ടാകുന്നു.
നിങ്ങളുടെ ജീവിതാനുഭവം എത്രമാത്രം അഗാധമാണ്, നിങ്ങളുടെ പ്രവൃത്തികൾ എത്രത്തോളം പ്രഭാവം സൃഷ്ടിക്കുന്നുണ്ട്- ജീവിതത്തിൽ ഇതുമാത്രമാണ് പ്രസക്തം.
സത്യസന്ധത എന്നത് ഒരു കൂട്ടം മൂല്യങ്ങളോ ധാർമ്മികതയോ അല്ല. നിങ്ങൾ എങ്ങനെയാണ്, നിങ്ങൾ എങ്ങനെ ചിന്തിക്കുന്നു, നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു, എന്നിവ തമ്മിലുള്ള പൊരുത്തമാണ് അത്.
താരതമ്യത്തെ അടിസ്ഥാനമാക്കിയുള്ള ധാരണ ഒരിക്കലും പൂർണ്ണമല്ല - അത് യാഥാർത്ഥ്യത്തെ വികൃതമാക്കലാണ്.
തൻ്റെയുള്ളിൽ നിരന്തരം വിശ്രാന്തിയിലായിരിക്കുന്ന ഒരാൾക്ക് അനന്തമായി പ്രവർത്തിക്കാനുള്ള കഴിവുണ്ടായിരിക്കും.
നിങ്ങളുടെ പണമോ ബന്ധങ്ങളോ കുടുംബമോ ഒരു ഇൻഷുറൻസാണെന്ന് കരുതരുത്. എല്ലാ തലങ്ങളിലും നിങ്ങളെ സ്വയം എങ്ങനെ നന്നായി നിലനിർത്താം എന്ന് അറിയുന്നതാണ് യഥാർത്ഥത്തിൽ ആകെയുള്ള ഇൻഷുറൻസ്. അതാണ് യോഗ.
എല്ലാവരും നിങ്ങൾക്കെതിരാണെന്നു ചിന്തിച്ചാൽ നിങ്ങൾ ചെറുതായിപ്പോകും. വിശ്വാസം പ്രധാനമാണ്.
നിങ്ങൾ ശരിക്കും ബോധവാനാണെങ്കിൽ, നിങ്ങൾക്ക് ഒരിടത്തു മാത്രമേ ആയിരിക്കാൻ കഴിയൂ: ഈ നിമിഷത്തിൽ