Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
ജീവിതം ഒരു ഉത്സാഹഭരിതമായ പ്രക്രിയയാണെന്ന് തിരിച്ചറിയുന്നതിനു വേണ്ടിയാണ് ഹോളി. ഈ ദിവസം, നിങ്ങൾ ഏറ്റവും സജീവമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, കാരണം ജീവിച്ചിരിക്കുക എന്നതാണ് ഏറ്റവും വിലപ്പെട്ട കാര്യം.
മനുഷ്യർ സ്വന്തം ഓർമ്മയും ഭാവനയും കൊണ്ടു കഷ്ടപ്പെടുന്നു; അതായത്, അവർ ഇല്ലാത്ത കാര്യങ്ങളെയാണ് ദുരിതമായി അനുഭവിക്കുന്നത്.
നിങ്ങളുടെ ശ്രദ്ധയുടെ ആഴം നിങ്ങളുടെ അനുഭവത്തിന്റെ ആഴത്തെ നിർണ്ണയിക്കുന്നു. നിങ്ങളുടെ ശ്രദ്ധ അഗാധമാണെങ്കിൽ, നിങ്ങളുടെ ജീവിതാനുഭവവും അഗാധമായിരിക്കും.
നിങ്ങളുടെ വ്യക്തിത്വം എത്രത്തോളം കർക്കശമല്ലാതാകുന്നുവോ, നിങ്ങളുടെ സാന്നിധ്യം അത്രയും ശക്തമാകുന്നു.
നിങ്ങൾ ആരെ കണ്ടുമുട്ടിയാലും, അവരോട് സംസാരിക്കാൻ ലഭിക്കുന്ന അവസാന അവസരമെന്ന പോലെ അവരോട് സംസാരിക്കുക. അത് നിങ്ങളുടെ ജീവിതത്തെ പരിവർത്തനപ്പെടുത്തും.
അച്ചടക്കം എന്നതിനർത്ഥം നിയന്ത്രണം എന്നല്ല. ശരിക്കും ആവശ്യമുള്ളത് അതുപോലെ ചെയ്യാനുള്ള വിവേകം ഉണ്ടായിരിക്കുക എന്നാണ് അതിനർത്ഥം.
നിങ്ങൾക്ക് ഒരാളുമായി എത്ര മനോഹരമായി ബന്ധപ്പെടാൻ കഴിയും എന്നത് നിങ്ങളുടെ സന്നദ്ധത, വഴക്കം, സന്തോഷം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
സമയം പണമല്ല, സമയം ജീവിതമാണ്.
സംശയം നല്ലതാണ് - അതിനർത്ഥം നിങ്ങൾ സത്യം തേടുന്നുവെന്നാണ്. ദുഃശങ്ക രോഗമാണ്.
ഒരു സ്ത്രീ ഒരു പുരുഷന്റെ ലോകത്ത് ചേർന്നു പോകേണ്ടതില്ല. പകുതി ലോകം എങ്ങനെയും അവളുടേതായിരിക്കണം.
ജീവിതത്തിനു പരാജയമെന്നൊന്നില്ല. തങ്ങളെ എപ്പോഴും മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നവർക്കു മാത്രമാണ് പരാജയമുള്ളത്.
ലോകം നിങ്ങളൊരു വിചിത്രമനുഷ്യനാണ് എന്നു കരുതിയാലും കുഴപ്പമില്ല. ഓരോരുത്തരും വ്യത്യസ്തരാണ്. അതുകൊണ്ട് ആരുടെയെങ്കിലും കാഴ്ചപ്പാടിൽ എല്ലാവരും വിചിത്രരാവും. സന്തോഷത്തോടെ വിചിത്രമായിരിക്കണോ, അതോ ദുഃഖത്തോടെ വിചിത്രമായിരിക്കണോ? - അതു നിങ്ങൾക്കു തിരഞ്ഞെടുക്കാം