Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
സത്യസന്ധത എന്നത് ഒരു കൂട്ടം മൂല്യങ്ങളോ ധാർമ്മികതയോ അല്ല. നിങ്ങൾ എങ്ങനെയാണ്, നിങ്ങൾ എങ്ങനെ ചിന്തിക്കുന്നു, നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു, എന്നിവ തമ്മിലുള്ള പൊരുത്തമാണ് അത്.
താരതമ്യത്തെ അടിസ്ഥാനമാക്കിയുള്ള ധാരണ ഒരിക്കലും പൂർണ്ണമല്ല - അത് യാഥാർത്ഥ്യത്തെ വികൃതമാക്കലാണ്.
നിരുപാധിക സ്നേഹം എന്നൊന്നില്ല. ബന്ധങ്ങളിലെല്ലാം ഉപാധികളുണ്ട്
നിങ്ങൾ ആരാണ് എന്നതും എന്താണ് എന്നതും ദൈവികതയുടെ ഒരു പ്രകടഭാവമാണ്.
എല്ലാവരും നിങ്ങൾക്കെതിരാണെന്നു ചിന്തിച്ചാൽ നിങ്ങൾ ചെറുതായിപ്പോകും. വിശ്വാസം പ്രധാനമാണ്.
നിങ്ങൾ ശരിക്കും ബോധവാനാണെങ്കിൽ, നിങ്ങൾക്ക് ഒരിടത്തു മാത്രമേ ആയിരിക്കാൻ കഴിയൂ: ഈ നിമിഷത്തിൽ
നിങ്ങളുടെ കുട്ടി യഥാർത്ഥത്തിൽ വികാസം പ്രാപിക്കണമെന്നുണ്ടെങ്കിൽ, ആദ്യം നിങ്ങൾ സ്വയം സ്നേഹവും സന്തോഷവും സമാധാനവുമുള്ള ഒരു വ്യക്തിയായി മാറുക.
മറ്റൊരാളുടെ കർമ്മത്തെക്കുറിച്ച് ഒരിക്കലും സംസാരിക്കരുത് - നിങ്ങളുടെ കർമ്മത്തിന്റെ നിയന്ത്രണം ഏറ്റെടുക്കൂ.
എന്തു തന്നെ സംഭവിച്ചാലും, നിങ്ങളുടെ ജീവിതം നിങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന് അംഗീകരിക്കുകയാണ് നിങ്ങൾ സ്വീകരിക്കേണ്ട ആദ്യപടി.
ഈ ഭൂമിയിൽ സംഭവിച്ചതത്രയും നിങ്ങളുടെ ശരീരം ഇപ്പോഴും ഓർക്കുന്നു - കാരണം നിങ്ങളുടെ ശരീരം ഈ ഗ്രഹത്തിന്റെ ഒരു ഭാഗം മാത്രമാണ്.
സ്വാധീനിക്കപ്പെടാൻ ഒരുക്കമല്ലെങ്കിൽ, നിങ്ങൾ പരിവർത്തനത്തിനും ഒരുക്കമല്ല. പരിവർത്തനപ്പെടാത്തതെന്തും മരിച്ചതിന് തുല്യമാണ്.
യുക്തിഭദ്രമായ ഒരു മനസ്സിനെ ഭ്രാന്തമായ ഒരു ഹൃദയവുമായി എങ്ങനെ സമതുലിതമാക്കാം എന്നാണ് യോഗ എപ്പോഴും നോക്കുന്നത്.