FILTERS:
SORT BY:
ഭൂമിയിൽ ശക്തമായ കാൽപ്പാടുകൾ പതിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും പറക്കുകയില്ല.
നിങ്ങളുടെ മനസ്സ് മൂർച്ചയുള്ളതായിരിക്കണം - അല്ലെങ്കിൽ നിങ്ങൾക്ക് തമാശ പിടികിട്ടില്ല. തമാശ പിടികിട്ടിയില്ലെങ്കിൽ നിങ്ങൾതന്നെ ഒരു തമാശയായിത്തീരും.
ആരോഗ്യം എന്നാൽ രോഗങ്ങൾ ഇല്ലാത്ത അവസ്ഥയല്ല - അത് നാം ഉള്ളിൽ അനുഭവിക്കുന്ന ഒരു സമ്പൂർണ്ണതയാണ്.
നിങ്ങൾ ഒരാളെ കണ്ടുമുട്ടുമ്പോൾ, നിങ്ങളുടെ ഏറ്റവും മനോഹരമായ വശം മാത്രമേ അവരെ സ്പർശിക്കാവൂ.
നിങ്ങൾ മറ്റൊരാളിൽ നിന്ന് സന്തോഷം ഊറ്റിയെടുക്കാൻ ശ്രമിക്കുകയും, അവർ നിങ്ങളിൽ നിന്ന് സന്തോഷം ഊറ്റിയെടുക്കാൻ ശ്രമിക്കുകയും ചെയ്താൽ, കാലക്രമേണ ആ ബന്ധം വേദനാജനകമായിത്തീരും.
നിങ്ങൾ വിജയിക്കാൻ ആഗ്രഹിക്കുന്നത് സന്തോഷമായിരിക്കാനാണ്. എന്നാൽ സ്വതവേ സന്തോഷമായിരിക്കാൻ അറിയാമെങ്കിൽ, നിങ്ങൾ എപ്പോഴും വിജയിയാണ്
ജീവിതകാലം മുഴുവൻ സാധന ചെയ്യാൻ ശ്രമിക്കേണ്ടതില്ല. ഇന്നു മാത്രം ചെയ്താൽ മതി.
നിങ്ങൾ ഒരു ബുദ്ധിയുള്ള മനുഷ്യനാണെങ്കിൽ, ഓരോ ചുവടുവെപ്പിലും നിങ്ങൾ വിസ്മയം കൊള്ളും. ഒരു വിഡ്ഢിക്ക് മാത്രമേ എല്ലാ കാര്യങ്ങളിലും പൂർണ്ണ നിശ്ചയമുണ്ടാകൂ.
പ്രവൃത്തി കർമ്മമാണെന്നതുപോലെ, പ്രവർത്തിക്കാതിരിക്കുന്നതും കർമ്മമാണ്.
നിങ്ങൾ സമൂഹത്തിൽ വളരെ മിടുക്കനായിരിക്കാം, എന്നാൽ ജീവിതത്തിൽ പമ്പരവിഡ്ഢിയും.
സമ്മർദ്ദമെന്നോ ഉത്കണ്ഠയെന്നോ വിഷാദമെന്നോ നിങ്ങൾക്കതിനെ വിളിക്കാം, പക്ഷേ അടിസ്ഥാനപരമായി നിങ്ങളുടെ ബുദ്ധി നിങ്ങൾക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.
Causing suffering to yourself is like causing suffering to a helpless child. You cannot fight or run from yourself – you are completely defenseless.