Main Centers
International Centers
India
USA
FILTERS:
SORT BY:
നിങ്ങൾക്ക് ചുറ്റുമുള്ളവരെ കീഴടക്കാൻ നോക്കരുത്. അവർ എങ്ങനെയാണോ അങ്ങനെതന്നെയായിരിക്കും. നിങ്ങളാകുന്ന ജീവന്റെ നിയന്ത്രണം നിങ്ങൾ ഏറ്റെടുക്കുക.
ആർക്കും നിങ്ങളെ മാനസികമായി വേദനിപ്പിക്കാൻ കഴിയില്ല. അത് നിങ്ങൾ തന്നെയാണ് സൃഷ്ടിക്കുന്നത് - നിങ്ങളുടെ ചുറ്റും നടക്കുന്ന കാര്യങ്ങളോട് അബോധമായി പ്രതികരിച്ചുകൊണ്ട്.
ജീവൻ ശാന്തമാണ്. മനസ്സ് മാത്രമാണ് സംഘർഷമനുഭവിക്കുന്നത്.
ലോകത്തിലെ ഭൂരിഭാഗം ആളുകളും തിരക്കുള്ളവരല്ല – അവർ വെറുതെ ചിന്തയിൽ മുഴുകിയിരിക്കുന്നവരാണ്.
മറ്റുള്ളവർ നിങ്ങളെ സ്നേഹിക്കുന്നുണ്ടോ എന്നതല്ല പ്രധാനം, മറിച്ച് നിങ്ങൾ സ്നേഹമുള്ളവരായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
നിങ്ങൾ ഇഷ്ടപ്പെടുന്നവരോടും സ്നേഹിക്കുന്നവരോടും മാത്രമല്ല നിങ്ങൾ ബന്ധപ്പെട്ടിരിക്കുന്നത്. അനിഷ്ടമുള്ളവരോടും വെറുക്കുന്നവരോടുമുള്ള നിങ്ങളുടെ ബന്ധനം അതിലും വളരെ ആഴമുള്ളതാണ്.
പ്രായമാകുമ്പോൾ നിങ്ങളുടെ ശരീരത്തിൻറെ ചടുലത കുറഞ്ഞേക്കാം. എന്നാൽ നിങ്ങളുടെ ഉള്ളിലെ ചൈതന്യം കുറയേണ്ടതില്ല.
നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും അടുത്തവരും പ്രിയപ്പെട്ടവരുമാണ് എപ്പോഴും നിങ്ങളുടെ ഏറ്റവും മോശം പെരുമാറ്റം അനുഭവിക്കേണ്ടി വരുന്നത്. വഴിയിൽ കാണുന്ന ഒരു അപരിചിതന് പോലും നിങ്ങളിൽ നിന്ന് ഇത്രയും മോശം അനുഭവം ഉണ്ടാകാറില്ല.
പൂർണ്ണമായ വ്യക്തതയുണ്ടെങ്കിൽ പിന്നെ ധൈര്യത്തിന്റെ ആവശ്യമില്ല; വ്യക്തത തന്നെ നിങ്ങളെ അക്കരെയെത്തിക്കും.
നമ്മൾ എല്ലാവരും ജനിക്കുന്നത് പ്രബുദ്ധരായിട്ടാണ്. അജ്ഞത എന്നത് ഒരു തിരഞ്ഞെടുപ്പാണ്.
മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്ത് നിങ്ങളുടെ ജീവിതം പാഴാക്കരുത്. ഇന്നലത്തേതിനേക്കാൾ ഒരു പടി കൂടി നിങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടോ എന്ന് മാത്രം നോക്കുക.
നിങ്ങൾ ചെയ്യുന്ന പ്രവൃത്തികളല്ല നിങ്ങൾ ആരാണെന്ന് നിർവചിക്കേണ്ടത്; മറിച്ച് നിങ്ങൾ ആരാണെന്നതായിരിക്കണം നിങ്ങൾ എന്ത് ചെയ്യണമെന്ന് നിർവചിക്കേണ്ടത്.