Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
യോഗ എന്ന വാക്കിൻ്റെ അർത്ഥം ഒന്നായിച്ചേരുക എന്നാണ്. അതായത്, നിങ്ങൾ വ്യക്തിത്വത്തിൻ്റെ അതിരുകളെ ബോധപൂർവ്വം ഇല്ലാതാക്കി ബാക്കി പ്രപഞ്ചത്തോടൊപ്പം പ്രതിധ്വനിക്കുന്നു.
വ്യക്തതയില്ലാത്ത ആത്മവിശ്വാസം എല്ലായ്പ്പോഴും ഒരു ദുരന്തമാണ്.
മണ്ണ്, കൃഷിയെ സംബന്ധിക്കുന്നതു മാത്രമല്ല; അത് ജീവനെ സംബന്ധിക്കുന്നതാണ്. മണ്ണിലെ സൂക്ഷ്മജീവികളാണ് ജീവന്റെ അടിത്തറ. അവയ്ക്ക് ജീവിക്കാനാവില്ലെങ്കിൽ, നമുക്കും ഒരുതരത്തിലും ജീവിക്കാനാകില്ല.
ഇഷ്ടാനിഷ്ടങ്ങളുടെയും ശരിതെറ്റുകളുടെയും ലോകത്തിൽ കുടുങ്ങിക്കിടക്കുന്ന ഒരാൾക്ക് ഒരിക്കലും സ്നേഹമെന്തെന്ന് അറിയാനാകില്ല.
ജീവൻ എല്ലാത്തിനെയും ഉൾക്കൊള്ളുന്നതാണ്. നിങ്ങളുടെ മനസ്സ് മാത്രമാണ് വേറിട്ട് നിൽക്കുന്നത്.
പ്രവൃത്തിയുടെ അളവല്ല, അനുഭവത്തിൻ്റെ ആഴമാണ് ജീവിതത്തെ സമ്പന്നവും സംതൃപ്തവുമാക്കുന്നത്.
പൗരുഷവും സ്ത്രൈണതയും നിങ്ങളുടെ രണ്ടു വശങ്ങളാണ്. ഒരു വശവുമായി കൂടുതൽ താദാത്മ്യപ്പെടുമ്പോൾ, നിങ്ങൾ ഒരു പകുതി ജീവനായിരിക്കും.
പുതിയ, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ സാധ്യതകളാണ്, പ്രശ്നങ്ങളല്ല. നിങ്ങൾക്ക് പുതിയതൊന്നും സംഭവിച്ചില്ലെങ്കിലാണ് ഒരു പ്രശ്നം ആകുന്നത്.
നിങ്ങൾ ഭക്ഷണം കഴിക്കുന്ന രീതി നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല, നിങ്ങളുടെ ചിന്തകളെയും വികാരങ്ങളെയും ജീവിതത്തെ നിങ്ങൾ എങ്ങനെ അനുഭവിക്കുന്നു എന്നതിനെയുമെല്ലാം തീരുമാനിക്കുന്നു.
നിങ്ങളുടെ മനസ്സിലും ശരീരത്തിലും ജീവോർജ്ജങ്ങളിലും നിങ്ങൾക്ക് അല്പം കൂടി നിയന്ത്രണം ഉണ്ടെങ്കിൽ, നിങ്ങൾക്ക് നിങ്ങളുടെ വിധിയുടെ സ്രഷ്ടാവാകാം.
ഒരു നേതാവായിരിക്കുക എന്നതിനർത്ഥം സാഹചര്യത്തിൽ ആധിപത്യം സ്ഥാപിക്കുക എന്നല്ല. സാധ്യമെന്ന് അവർ സങ്കല്പിക്കപോലും ചെയ്യാത്ത കാര്യങ്ങൾ ചെയ്യാൻ ആളുകളെ ശാക്തീകരിക്കുക എന്നാണ് അതിനർത്ഥം.
നിങ്ങൾ സമ്പർക്കത്തിലാകുന്ന സകലതിനോടും - നിങ്ങളുടെ ശ്വാസം, ജോലി, ആളുകൾ, ഭൂമി, ഈ പ്രപഞ്ചം - എന്നിവയുമായെല്ലാം അലിഞ്ഞുചേരുന്നതിനുള്ള ഒരു മാർഗമാണ് ഭക്തി.