തമ്മിൽ കലഹിക്കുന്ന മാതാപിതാക്കളോടൊപ്പം സ്നേഹം നഷ്ടപ്പെട്ട ഒരു അന്തരീക്ഷത്തിൽ വളരുന്നതിന്റെ പ്രതികൂല സ്വാധീനത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി, സദ്ഗുരു പറയുന്നു, ജീവിതം നമ്മിൽ അടിച്ചേൽപ്പിക്കുന്നത് എന്താണെന്ന് നമുക്ക് നിർണ്ണയിക്കാനാവില്ല, എന്നാൽ അതിൽ നിന്ന് നമ്മളെന്താണ് സൃഷ്ടിക്കുന്നത് എന്നത് പൂർണ്ണമായും നമ്മുടെ തിരഞ്ഞെടുപ്പാണ്. നിങ്ങളുടെ മാതാപിതാക്കൾ മോശമായി ജീവിച്ചിരുന്നെങ്കിൽ, നിങ്ങളുടെ മാതാപിതാക്കൾ ചെയ്ത തെറ്റുകൾ നിങ്ങൾ ഒരിക്കലും ചെയ്യരുതെന്ന് നിങ്ങൾ ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.