വിഭജനത്തെ തുടർന്ന് സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയുടെ മൂന്നിലൊന്ന് ഭാഗം നഷ്ടപ്പെട്ടു. നദികൾ സമുദ്രത്തിലേക്ക് ഒഴുകുന്നത് നിന്നാൽ ഇന്ത്യയുടെ ഭൂമിയുടെ 1/3 ഭാഗം നഷ്ടപ്പെടുമെന്ന് നിങ്ങൾക്കറിയാമോ? എങ്ങനെയെന്ന് സദ്ഗുരു വിശദീകരിക്കുന്നു കാവേരിയെ രക്ഷിക്കാൻ ഇപ്പോൾ തന്നെ പ്രവർത്തിക്കൂ http://CauveryCalling.org 80009 80009#CauveryCalling #FREEINDIAofWaterCrisis കാവേരി നദിയും അതിന്റെ തടവും ലോകത്തിലെ ഏറ്റവും ഉൽ‌പാദനക്ഷമമായ തടങ്ങളിൽ ഒന്നാണ്. എന്നാൽ ഇന്ന് 70 വർഷത്തിനിടെ അതിന്റെ ജലപ്രവാഹം 40 ശതമാനമായി കുറഞ്ഞു. മഴയിൽ 40-70 ശതമാനം കുറവുണ്ടായതിനാൽ 2016 ൽ കാവേരി അതിന്‍റെ ഉറവിടത്തിൽ വച്ച് വരണ്ടുപോയി. എന്നാല്‍ വിപരീതാര്‍ത്ഥകമായി 2015 ൽ ഏതാനും മാസങ്ങൾക്ക് മുമ്പ് തമിഴ്‌നാട് ഏറ്റവും വലിയ വെള്ളപ്പൊക്കം അനുഭവിച്ചിരുന്നു. അഞ്ഞൂറ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 20,000 മുതൽ 60,000 കോടി രൂപ വരെയാണ് നാശനഷ്ടം കണക്കാക്കുന്നത്. ഒരു വർഷത്തിനുശേഷം 2017 ലെ വേനൽക്കാലത്ത് വീണ്ടും തമിഴ്‌നാട് വരൾച്ചയെ നേരിട്ടു - 140 വർഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥ, അതേസമയം കർണാടകയിലെ ഭക്ഷ്യധാന്യ ഉൽപാദനത്തിൽ 36 ശതമാനം കുറയുന്നു. ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാന നദികളിലും പ്രളയ-വരൾച്ച ചക്രങ്ങൾ മാറിമാറി വരുന്ന പ്രവണത അധികമായി. നടപടിയെടുക്കേണ്ട സമയമാണിത്