Maha Annadanam

ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ക്ക് അന്നദാനം നല്‍കാന്‍ ഞങ്ങളെ സഹായിക്കുക!

ചരിത്രം രേഖപ്പെടുത്തുന്നതിനും മുമ്പ്, ലോകമെമ്പാടുമുള്ള ആളുകള്‍ ഭക്ഷണവും ജീവനും തമ്മിലുള്ള അടുത്ത ബന്ധം തിരിച്ചറിഞ്ഞിട്ടുണ്ട്. അന്നദാനം എന്ന സംസ്കൃത വാക്കിന്‍റെ അര്‍ത്ഥം ഭക്ഷണത്തിന്‍റെ സമര്‍പ്പണം അല്ലെങ്കില്‍ പങ്കുവെയ്ക്കല്‍ എന്നാണ്.

ഭാരതീയ സംസ്കാരത്തില്‍, ഭക്ഷണം പങ്കു വെയ്ക്കുന്നത് എപ്പോഴും ഒരു പുണ്യമായ കര്‍ത്തവ്യമായി കണക്കാക്കിയിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ എല്ലാ സമൂഹങ്ങളിലും, അന്നദാനം അല്ലെങ്കില്‍ പ്രസാദത്തിന്‍റെ വിതരണമില്ലാതെ ഒരു ഉത്സവവും, ചടങ്ങും പൂര്‍ണ്ണമല്ല.

നാം ദേവകള്‍ക്കും, സന്യാസിമാര്‍ക്കും, മുതിര്‍ന്നവര്‍ക്കും, തീര്‍ത്ഥാടകര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും, സന്ദര്‍ശകര്‍ക്കും, മൃഗങ്ങള്‍ ഉള്ളപ്പെടെ വിശന്നിരിക്കുന്ന ആര്‍ക്കും ഭക്ഷണം സമര്‍പ്പിക്കുന്നു.

ഈയൊരു പാരമ്പര്യം കാരണം സഹസ്രാബ്ദങ്ങളോളം യോഗികള്‍ക്കും, സിദ്ധന്മാര്‍ക്കും രാജ്യത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ സഞ്ചരിച്ച് ആത്മീയ ശാസ്ത്രങ്ങള്‍ ഈ ഉപഭൂഖണ്ഡം മുഴുവന്‍ വ്യാപിക്കാന്‍ സാധിച്ചു.

രാത്രിയിലുടനീളം നടക്കുന്ന മഹാശിവരാത്രി ആഘോഷങ്ങളുടെ വേളയില്‍ ഈശ യോഗ കേന്ദ്രത്തില്‍ എത്തുന്ന ആയിരക്കണക്കിന് ഭക്ത ജനങ്ങള്‍ക്ക് മഹാ അന്നദാനം നല്‍കപ്പെടുന്നു. ഈശ ഫൌണ്ടേഷന്‍ ഈ അന്നദാനത്തിലേക്ക് സംഭാവനകള്‍ നല്‍കാനുള്ള അവസരം ഒരാള്‍ക്ക് പ്രദാനം ചെയ്യുന്നു.