സദ്ഗുരു :- നമ്മള്‍ ഏഴുചക്രങ്ങളെ ശരിയായ വിധം അറിഞ്ഞിരിക്കണം. ഇതിനെ ആസ്പദമാക്കി യോഗ വികസിച്ചുവന്നത് എങ്ങനെയെന്നും മനസ്സിലാക്കണം. ചില പ്രത്യേക സാഹചര്യങ്ങളിലൂടെയാണ് ഈ പരിണാമം സംഭവിച്ചിട്ടുള്ളത്. യോഗ ഒരേ സമയം ശാസ്ത്രവുമാണ് സാങ്കേതികവിദ്യയുമാണ്. കാരണം യോഗ ഇടപെടുന്നതു മുഴുവനും ജീവിതവുമായിട്ടാണ്. ആധുനിക കാലത്ത് വളരെയധികം പേര്‍ യോഗയെ ഒരു തത്വശാസ്ത്രമായി തെറ്റിദ്ധരിച്ചിരിക്കുന്നു. ഒരു തത്വശാസ്ത്രം, ആലോചിച്ചുണ്ടാക്കാന്‍ പറ്റുന്ന ഒന്നാണ്. അതിന് യാഥാര്‍ത്ഥ്യവുമായി ബന്ധമുണ്ടായിരിക്കണമെന്നില്ല. പലപ്പോഴും തത്വശാസ്ത്രങ്ങള്‍ വിചിത്രമായ ചില സങ്കല്‍പങ്ങളുടെ വിവരണമാണെന്നു കാണാം. എന്നാല്‍ അവ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ ഏറിയകൂറും നമുക്ക് യാതൊരു പിടിയും കിട്ടാത്തവയായിരിക്കും. എല്ലാവര്‍ക്കും അവതരിപ്പിക്കാം അവരവരുടേതായ തത്വശാസ്ത്രങ്ങള്‍. ഏതായാലും അവയെപറ്റി പറയാനറിയുന്നവര്‍ ചുറ്റുവട്ടത്തൊന്നും ഉണ്ടായിരിക്കയില്ല. അങ്ങനെയുള്ള തത്വസിദ്ധാന്തങ്ങള്‍ പല സമൂഹങ്ങളിലും കാലങ്ങളോളം നിലനിന്നു പോന്നിട്ടുമുണ്ട്.

ക്രോഡീകരിക്കപ്പെട്ടത്, പൂര്‍ണ്ണമായി പിടിച്ചെടുത്തവയല്ല

യോഗസംസ്‌കാരത്തിന്‍റെ ഒരു സവിശേഷത, അതുമായി ബന്ധപ്പെട്ട ഒരു തത്വശാസ്ത്രമില്ല എന്നുള്ളതാണ്. വാസ്തവത്തില്‍ തത്വശാസ്ത്രങ്ങളെ അവജ്ഞയോടെയാണ് യോഗ കാണുന്നത്. ചിലര്‍ അനാവശ്യമായി തര്‍ക്കിക്കാന്‍ വരാറുണ്ട്. ''നിങ്ങള്‍ക്ക് വൈദീകശാസ്ത്രത്തിന്‍റെ അംഗീകാരമുണ്ടൊ? നിങ്ങള്‍ പറയുതിന് ഏതു വേദമാണ് പ്രമാണം?'' മിക്കവാറും ആളുകള്‍ക്ക് മനസ്സിലാവാത്ത ഒരു കാര്യം..... മഹാഋഷിമാര്‍ക്കും, മഹായോഗികള്‍ക്കും ഉണ്ടായ സത്യസാക്ഷാത്കാരത്തിന്‍റെ അനന്തരഫലമാണ് വേദങ്ങള്‍ എന്നുള്ളതാണ്. വേദങ്ങളില്‍ നിന്നോ വേദങ്ങള്‍ മൂലമോ ഉണ്ടായിട്ടുള്ളവരല്ല ഋഷിമാര്‍ ആരുംതന്നെ. ഒരു വ്യക്തി മനസ്സിലാക്കിയ കാര്യങ്ങള്‍, അദ്ദേഹം പറഞ്ഞ വാക്കുകള്‍, പ്രകടമാക്കിയ ആശയങ്ങള്‍, മറ്റുള്ളവരിലേക്ക് ഏതൊരു വിധത്തില്‍ പകര്‍ന്നു നല്‍കിയ അറിവ്...... അദ്ദേഹത്തിന്‍റെ ചുറ്റുമുള്ളവര്‍ അജ്ഞരായിരുന്നു. എന്നിട്ടും ചിലര്‍ അതെല്ലാം കുറിച്ചുവെച്ചു. ഒരു ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ചു. അതില്‍ ചിലത് അമൂല്യമായ രത്‌നങ്ങളായിരുന്നു. ബാക്കിയെല്ലാം സാരമില്ലാത്തതായിരുന്നു. പരിശുദ്ധമായ അജ്ഞാനം എന്നും പറയാം. അതിന് ഉത്തമോദാഹരണങ്ങളാണ് ഗൗതമനും, ആനന്ദതീര്‍ത്ഥനും. ഗൗതമനെ പറ്റി നമുക്ക് വല്ലതും അറിയാമെങ്കില്‍, അതിനു കാരണം ആനന്ദതീര്‍ത്ഥന്‍റെ കുറിപ്പുകളാണ്. എന്നെക്കുറിച്ച് യുട്യൂബില്‍നിന്നും മനസ്സിലാക്കിയിട്ടുള്ളതിന് നിങ്ങള്‍ കടപ്പെട്ടിരിക്കുത് വീഡിയോഗ്രാഫറുടെ റെക്കോഡിങ്ങിനോടാണ്. അവര്‍ക്ക് അവരുടെ മനസ്സ് ക്യാമറയിലേക്കു തള്ളിക്കയറ്റാനാവില്ല; തന്‍റെ ഇഷ്ടംപോലെ റെക്കോഡ് ചെയ്യാനും സാധിക്കില്ല. അതു കൊണ്ടാണ് ഞാന്‍ അവരില്‍ വിശ്വാസമര്‍പ്പിക്കുത്. എന്നാല്‍ സംഗതികള്‍ അവര്‍ എഴുതി സൂക്ഷിക്കുകയാണെങ്കില്‍, നിശ്ചയമായും അതില്‍ അവരുടെ മനസ്സുണ്ടാകും. ആത്മവിശ്വാസം കൂടുന്തോറും സ്വന്തം മനസ്സും കൂടുതല്‍ കൂടുതലായി അതില്‍ കയറിപ്പറ്റും. കാരണം, ജ്ഞാനിയായ ഒരു വ്യക്തിയുടെ പ്രബോധനത്തിന്‍റെ വലിയൊരു ഭാഗം സാധാരണക്കാരായ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചുവെന്നു വരില്ല. അതുകൊണ്ട് അദ്ദേഹം പറഞ്ഞതെല്ലാം സാമാന്യജനങ്ങള്‍ക്കു മനസ്സിലാകുന്ന വിധത്തില്‍ അല്ലെങ്കില്‍ അവര്‍ക്ക് രുചിക്കുന്ന വിധത്തില്‍ വെറെ ചിലര്‍ ക്രോഡീകരിച്ചു വെയ്ക്കുന്നു.

ജ്ഞാനിയായ ഒരു വ്യക്തിയുടെ പ്രബോധനത്തിന്‍റെ വലിയൊരു ഭാഗം സാധാരണക്കാരായ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചുവെന്നു വരില്ല. അതുകൊണ്ട് അദ്ദേഹം പറഞ്ഞതെല്ലാം സാമാന്യജനങ്ങള്‍ക്കു മനസ്സിലാകുന്ന വിധത്തില്‍ അല്ലെങ്കില്‍ അവര്‍ക്ക് രുചിക്കുന്ന വിധത്തില്‍ വെറെ ചിലര്‍ ക്രോഡീകരിച്ചു വെയ്ക്കുന്നു.

ഒരാളുടെ അനുഭവം അയാളുടേതു മാത്രമാണ്. അതേ അനുഭവം അതേ രീതിയില്‍ ഇനിയൊരാള്‍ക്ക് അനുഭവിക്കാനാവില്ല. ഏറ്റവും സാധാരണമായ സംഗതികളില്‍ പോലും സ്ഥിതി ഇതാണ്. ആകാശത്തു വിളങ്ങി നില്‍ക്കുന്ന പൂര്‍ണ്ണചന്ദ്രനെ ഒരാള്‍ കാണുന്നതു പോലെയല്ല വേറൊരാള്‍ കാണുക. അടിസ്ഥാനപരമായ അറിവുകളുടെ അവസ്ഥ ഇതാണെങ്കില്‍ അതിശയകരമായ, അത്യപൂര്‍വമായ ആത്മീയ ദര്‍ശനങ്ങളുടെ കഥ പറയാനുണ്ടോ? നമുക്കത് അതേപടി പിടിച്ചെടുക്കാനാവില്ല. അതുകൊണ്ട് അനുഭവസ്ഥര്‍ പറയുന്നത് നമ്മള്‍ എഴുതി സൂക്ഷിക്കുന്നു എന്നു മാത്രം. ആകാശത്ത് വൃത്തത്തില്‍ തിളങ്ങുന്ന ഒരു വസ്തുവാണ് ചന്ദ്രന്‍ എന്നു പലരും പറയുന്നു അതുകേട്ട് നിങ്ങള്‍ തൃപ്തനാവുന്നു. ഈ വിവരണം വായിക്കുന്ന ജനങ്ങളും വ്യത്യസ്തമായ ചിത്രങ്ങളാണ് കാണുക. അത് അവരുടെ ബോധനിലക്കനുസരിച്ചായിരിക്കും. ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മാനത്തെ ചന്ദ്രന്‍ ഒരു ഫുട്‌ബോള്‍ പെലെയായിരിക്കും കാണപ്പെടുക. വിശക്കുന്നവന്‍റെ കണ്ണില്‍ ചന്ദ്രന്‍ വലിയ ഒരുരുള വെണ്ണയാകാം. അങ്ങനെയാണല്ലൊ ഇന്ത്യയിലെ അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കാറുള്ളത്.

ബുദ്ധിയും, വിവേചനവും

ഏഴു ചക്രങ്ങള്‍ - തലങ്ങള്‍ - ഒരു തത്വശാസ്ത്രത്തിന്‍റേയും ഭാഗമല്ല. ലഘുവായ രീതിയിലുള്ള ഒരു വിഭജനം മാത്രമാണ്. അടിസ്ഥാനപരമായി പറയുമ്പോള്‍ ജീവനെ സംബന്ധിച്ചുള്ള ഏതുതരം വിഭജനവും അസംബന്ധമാണ്. എന്നാലും അങ്ങനെ ചെയ്യുന്നത്, സംഗതികള്‍ കൂടുതല്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ്. ഏഴുചക്രങ്ങളെ ഏഴു വ്യത്യസ്ത വിഭാഗങ്ങളായി മനസ്സിലാക്കരുത്. ജീവിതം എന്നതു തികച്ചും പൂര്‍ണ്ണമായ ഒരു പ്രക്രിയയാണ്. എന്നാലും ബുദ്ധിക്ക് അതിനെ വേര്‍തിരിച്ചു കാണാനാണ് താല്‍പര്യം. കാരണം അങ്ങനെയായാലേ ബുദ്ധിക്ക് അതു വേണ്ട വിധം ഉള്‍ക്കൊള്ളാനാവൂ. വിവേചനം എന്നത് ബുദ്ധിയുടെ പ്രകൃതമാണ്. ആ കഴിവ് ഇല്ല എങ്കില്‍ ബുദ്ധി ഉപയോഗമില്ലാത്ത വെറുമൊരു സാധനം മാത്രമായിരിക്കും.

ഈ ലോകത്ത് നിലനില്‍ക്കണമെങ്കില്‍ വിവേചനത്തിനുള്ള കഴിവ് കൂടിയേ തീരു. എന്നാല്‍ ഈ പ്രപഞ്ചത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ അതൊട്ടും സഹായകരമാവില്ല. അതിനു കാരണം ഒന്നുകില്‍ നിങ്ങള്‍ ഈ പ്രപഞ്ചത്തില്‍ പൂര്‍ണ്ണമായും അലിഞ്ഞു ചേരാന്‍ ശ്രമിക്കുന്നു. അല്ലെങ്കില്‍ അതിനെ നിങ്ങള്‍ നിങ്ങളുടെ തന്നെ ഒരംശമാക്കാന്‍ ആഗ്രഹിക്കുന്നു. വിവേചനമെന്നാല്‍, സാമാന്യാര്‍ത്ഥത്തില്‍ നല്ലതിനേയും ചീത്തയേയും വേര്‍തിരിച്ചു കാണുകയെന്നാണ്! പ്രപഞ്ചത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക് വിവേചനം കൊണ്ട് എന്തു ഗുണം? എന്തിനേയെങ്കിലും നല്ലതല്ല എന്നു പറഞ്ഞ് മാറ്റി നിര്‍ത്താനാവുമോ? നമുക്ക് വേണ്ടതെന്താണ്, വേണ്ടാത്തതെന്താണ്.....അങ്ങനെയുള്ള വേറിട്ട അറിവാണ് വിവേചനം. നമുക്ക് ഹിതമായിട്ടുള്ളതെന്താണ്, അഹിതമായിട്ടുള്ളതെന്താണ്. നന്മയും തിന്മയും, ഉയര്‍ന്നതും താഴ്ന്നതും, ഇഷ്ടവും അനിഷ്ടവുമൊക്കെ ഇതില്‍പെടുന്നു.

പ്രബുദ്ധത...പൂര്‍ണ്ണമായ ഉള്‍ ഉണര്‍വ് എന്നു പറയുമ്പോള്‍ സര്‍വതിനേയും ഒരേമട്ടില്‍ പ്രകാശമയമായി കാണുക എന്നാണ് അര്‍ത്ഥമാക്കുത്. ഗുണദോഷ ഭേദമില്ലാതെ സര്‍വ്വവും ജ്ഞാനിയുടെ ദൃഷ്ടിയില്‍ സമമായി കാണപ്പെടുന്നു. അവിടെ ഒരു വകഭേദചിന്തയുമില്ല. പ്രകാശവും അന്ധകാരവും ജ്ഞാനിക്ക് ഒരേ അനുഭവം തന്നെ. അതിനെ കുറിച്ച് ആ മനസ്സില്‍ സുഖാസുഖ ചിന്തകളുളവാകുന്നില്ല. ആന്തരികമായ പ്രകാശത്തിന്‍റെ നിറവ്... അതാണ് ശരിയായ ജ്ഞാനാവസ്ഥ. ആ സ്ഥിതിയിലെത്തിക്കഴിഞ്ഞാല്‍ എങ്ങും എപ്പോഴും പ്രകാശം മാത്രം. അന്ധകാരം എന്ന ഒരു സംഗതിയേയില്ല.

വര്‍ണ്ണങ്ങള്‍ക്കപ്പുറത്ത്

പ്രത്യേകിച്ച് മാനങ്ങളൊന്നുമില്ലാത്ത ഒരു മാനത്തെ കുറിച്ചാണ് നമ്മളിവിടെ ചര്‍ച്ച ചെയ്യുന്നത്. എന്നാലും നമ്മള്‍ അതിനെ വിഭജിച്ചുകാണുന്നു, ബൗദ്ധികമായ ഒരു തൃപ്തിക്കു വേണ്ടി മാത്രം. നിങ്ങള്‍ പ്രത്യേകിച്ച് ഒരു ഭാഗത്തിലും ചേര്‍ന്നു നില്‍ക്കേണ്ടതില്ല.... ''ഞാന്‍ അനാഹത ചക്രത്തില്‍ ഉള്‍പ്പെട്ടവനാണ്.'' അല്ലെങ്കില്‍ ''എന്‍റെ പ്രകൃതി വിശുദ്ധി ചക്രത്തിന്‍റേതാണ്'' ആ വകതിരിവുകളൊക്കെ അനാവശ്യമാണ്. ചിലര്‍ പറയുന്നത് കേള്‍ക്കാം. ''ഞാനൊരു കാപ്പിക്കാരനാണ് അല്ലെങ്കില്‍ ചായക്കാരനാണ്'' എന്നൊക്കെ. വേറെ ചിലര്‍ രാവിലെ നേരത്തെ ഉണരുന്ന ശീലക്കാരനാണ്. അവര്‍ പറയുന്നത് ''ഞാനൊരു മോണിങ്ങ് പേര്‍സണ്‍'' ആണെന്നാണ്. അതായത് എന്നും പുലര്‍ച്ചക്കേ ഉണരുന്ന ശീലക്കാരനാണെന്ന്. ഇതൊന്നും പ്രത്യേകിച്ചുള്ള വേര്‍തിരിവുകളോ, തിരിച്ചറിയല്‍ ചിഹ്നമൊ അല്ല. വിശേഷിച്ച് ഒരു സാധനം വേണമെങ്കില്‍ നമ്മള്‍ അതിന്‍റെ വിശേഷഗുണം ചൂണ്ടിക്കാട്ടുന്നു എന്നു മാത്രം. എന്നാല്‍ നിങ്ങള്‍ അറിയാനാഗ്രഹിക്കുന്നത് പ്രപഞ്ചത്തിന്‍റെ തനതായ സ്വഭാവമാണ് എങ്കില്‍ അതിനു പ്രത്യേകിച്ചൊരു മാനമുണ്ട്. അതാണ് വൈരാഗ്യം. വിരാഗമെന്നും പറയും. വൈ എന്നാല്‍ അപ്പുറത്തുള്ളത് എന്നാണര്‍ത്ഥം. രാഗം എന്നാല്‍ വര്‍ണ്ണമാണ്...നിറം. അതായത് നിറങ്ങള്‍ക്കപ്പുറത്തുള്ളത്....നിറമില്ലാത്തത്. ''നിറമില്ലാത്തത്'' (colorless) എന്ന് ഇംഗ്ലീഷില്‍ പ്രയോഗിക്കുമ്പോള്‍ അതിന് മറ്റൊരര്‍ത്ഥമുണ്ട്... ജീവസ്സുറ്റതല്ലാത്തത്, ഊര്‍ജ്ജസ്വലതയില്ലാത്തത് എന്നൊക്കെ. എന്നാല്‍ സംസ്‌കൃതത്തിലെ വൈരാഗ്യത്തിന് അങ്ങനെയൊരു അര്‍ത്ഥമില്ല.

മനസ്സില്‍ നിറഭേദമനുഭവപ്പെടാത്ത ഒരാള്‍ക്ക് ഏതു ചുറ്റുപാടുമായും ഇണങ്ങിച്ചേരാനാകും, കാരണം ആ ആള്‍ വര്‍ണ്ണാതീതനാണ്...എന്നു വെച്ചാല്‍ ഗുണദോഷ ഭേദചിന്തയില്ലാത്തവനാണ്.

നമ്മള്‍ നിറമില്ലാത്തത് എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുത് എല്ലാ നിറങ്ങള്‍ക്കും അതീതമായത് എന്നാണ്. നിറമില്ലാത്തതെന്തും സുതാര്യമായിട്ടുള്ളതാണ്. സുതാര്യത നിങ്ങളെ വ്യക്തമായി നോക്കിക്കാണാന്‍ സഹായിക്കുന്നു. നിറമില്ലാത്ത വായുവാണ് നിങ്ങളുടെ ജീവനെ നിലനിര്‍ത്തുത്. വായു നീലനിറത്തിലാണ് എന്നു സങ്കല്പിക്കൂ...പിന്നെ ഒന്നും തന്നെ നിങ്ങള്‍ക്കു കാണാനാവില്ല. കുറച്ചു നേരത്തേക്ക് ആ നീലനിറം സുഖമായി തോന്നാം. വേഗം തന്നെ നിങ്ങള്‍ക്കു മടുക്കും....പഴയതു പോലെ നിറമില്ലാത്ത വായുവിനായി തിടുക്കം കൂട്ടും. നിറമില്ലാതാവുക അല്ലെങ്കില്‍ നിറങ്ങള്‍ക്കപ്പുറത്തേക്കെത്തുക എന്നതിന്‍റെ ശരിയായ അര്‍ത്ഥം വ്യക്തമായ കാഴ്ചയുണ്ടാവുക എന്നാണ്. നിങ്ങളുടെ കാഴ്ചയെ ഒരു നിറവും കളങ്കപ്പെടുത്താത്ത അവസ്ഥ. നിറങ്ങളാലെ വിശേഷിപ്പിക്കുന്ന നിരവധി സംഗതികള്‍ നമ്മുടെ ചുറ്റുമുണ്ട്. നീല നൈലും, മഞ്ഞനദിയും, ചുകന്ന കടലും നമുക്ക് പരിചിതമാണ്. എന്നു വെച്ച് വെള്ളത്തിന് നീലയും മഞ്ഞയും ചുകപ്പും നിറമുണ്ട് എന്ന് അര്‍ത്ഥമില്ലല്ലോ. അതൊഴുകിപ്പോകുന്ന ഭൂപ്രദേശത്തിലെ മണ്ണ്. അതാണ് നദീജലത്തിന് വ്യത്യസ്തമായ നിറമുള്ളതായി തോന്നിപ്പിക്കുന്നത്.

മനസ്സില്‍ നിറഭേദമനുഭവപ്പെടാത്ത ഒരാള്‍ക്ക് ഏതു ചുറ്റുപാടുമായും ഇണങ്ങിച്ചേരാനാകും, കാരണം ആ ആള്‍ വര്‍ണ്ണാതീതനാണ്...എന്നു വെച്ചാല്‍ ഗുണദോഷ ഭേദചിന്തയില്ലാത്തവനാണ്. ചുറ്റുപാടും നീലയാണെങ്കില്‍ അയാള്‍ നീലയാവും. ചുകന്ന പശ്ചാത്തലമാണെങ്കില്‍ ചുകന്ന നിറമായിരിക്കും. ഒരെതിര്‍പ്പോ, പൊരുത്തക്കേടോ എവിടേയും അനുഭവപ്പെടുകയില്ല. എവിടേയും എപ്പോഴും അതാതു പരിസരത്തിന്‍റെ ഭാഗമായി കഴിയുന്നു. നമ്മള്‍ പറയുന്നത് ഏഴു ചക്രങ്ങളെ കുറിച്ചാണ്. ഏഴു വ്യത്യസ്തമാനങ്ങള്‍ ഏഴു നിറങ്ങളായി മാത്രം കണ്ടാല്‍ മതി. പ്രകാശത്തെ വിഛേദിച്ചു കാണുതില്‍ തെറ്റില്ല. പക്ഷെ എല്ലായ്‌പ്പോഴും അതിനെ ആ മട്ടില്‍ കണ്ടാല്‍, ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് വികൃതമായിരിക്കും.