सद्गुरु

ഈ അനാച്ഛാദനത്തിന് മുൻപ് അത്യന്തം നിഗൂഢമായ മറ്റൊരു ക്രിയയും അവിടെ നടക്കും. പദ്മവിഭൂഷൺ ജേതാവും ന്യൂയോർക്ക് ടൈംസിന്‍റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ ഗ്രന്ഥകർത്താക്കളുടെ പട്ടികയിൽ പെടുന്ന വ്യക്തിയുമായ സദ്ഗുരു നടത്തുന്ന അതുല്യമായ യോഗീശ്വരലിംഗ പ്രതിഷ്ഠ.

ഫെബ്രുവരി ഇരുപത്തിനാലാം തീയതി, മഹാ ശിവരാത്രി ദിവസം കോയമ്പത്തൂരിലെ ഈഷ യോഗ സെന്‍റെറിൽ ആദിയോഗിയുടെ നൂറ്റി പന്ത്രണ്ട് അടി ഉയരമുള്ള, ലോകത്തിലെ ഏറ്റവും വലിയ മുഖം അനാച്ഛാദനം ചെയ്യുന്ന അവസരത്തിൽ സന്നിഹിതനാകാൻ താങ്കളെ ക്ഷണിക്കുന്നു. ഈ അനാച്ഛാദനത്തിന് മുൻപ് അത്യന്തം നിഗൂഢമായ മറ്റൊരു ക്രിയയും അവിടെ നടക്കും. പരമസത്യോപാസകൻ, യോഗി, പദ്മ വിഭൂഷൺ ജേതാവ്, എന്നിവ കൂടാതെ ന്യൂയോർക്ക് ടൈംസിന്‍റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ ഗ്രന്ഥകർത്താക്കളുടെ പട്ടികയിൽ പെടുന്ന വ്യക്തിയുമായ സദ്ഗുരുനടത്തുന്ന അതുല്യമായ യോഗീശ്വരലിംഗ പ്രതിഷ്ഠ.

സദ്ഗുരു : യോഗയുടെ പാരമ്പര്യമനുസരിച്ച് ശിവനെ ഒരു ദൈവമായിട്ടല്ല കാണുന്നത്. പകരം ആദിയോഗി അഥവാ ആദ്യത്തെ യോഗി എന്നും ആദിഗുരു അഥവാ ആദ്യത്തെ ഗുരു എന്നുമാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്ന സ്ഥാനം. അദ്ദേഹം തന്‍റെ യോഗശാസ്ത്രം ഏഴ് ശിഷ്യന്മാരെ, സപ്തർഷികളെ, ഹിമാലയത്തിലെ കേദാർനാഥിന് കുറച്ചു കിലോമീറ്റര്‍ മുകളിലായി കാന്തിസരോവർ എന്ന തടാകത്തിന്‍റെ കരയിൽ വച്ചാണ് പഠിപ്പിച്ചത്; ഇതാണ് ആദ്യത്തെ യോഗപരിശീലനം. ചില ആളുകൾ പറയുന്നത് ഇത് നടന്നത് അറുപതിനായിരം വർഷങ്ങൾക്കു മുൻപാണ് എന്നാണ്. മറ്റു ചിലർ അത് മുപ്പതോ, മുപ്പത്തഞ്ചോ ആയിരം വർഷങ്ങൾക്കു മുന്പാണെന്നു വിശ്വസിക്കുന്നു. ഏതായാലും കുറഞ്ഞത്‌ പതിനയ്യായിരം വർഷങ്ങൾക്കു മുൻപാണ് ഇത് സംഭവിച്ചതെന്ന് നമുക്ക് ഉറപ്പിക്കാം.

ജ്ഞാനോദയം ലഭിച്ച വേറെ ആരും ആദിയോഗിക്കു മുൻപ് ഉണ്ടായിരുന്നില്ലേ?

സദ്ഗുരു : അറിവുള്ള ആരെങ്കിലും ഉണ്ടായിരുന്നിരിക്കണം എന്നത് തീർച്ചയാണ്. പക്ഷെ അറിവും ജ്ഞാനവും രണ്ടാണ്. ജ്ഞാന സമ്പാദനത്തിനുള്ള സംഘടിതമായ പരിശ്രമം തികച്ചും വ്യത്യസ്തമാണ്. അദ്ദേഹം സ്വയം നേടി എന്നതല്ല ആദിയോഗിയുടെ പ്രാമുഖ്യത്തിനു കാരണം; മറിച്ച് അത് മറ്റുള്ളവർക്ക് ലഭ്യമാക്കുവാൻ ഉള്ള സംവിധാനം സ്വയം ഉണ്ടാക്കി എന്നതാണ്.

അദ്ദേഹം ജ്ഞാനം സ്വയം നേടി എന്നതല്ല ആദിയോഗിയുടെ പ്രാമുഖ്യത്തിനു കാരണം; മറിച്ച് അത് മറ്റുള്ളവർക്ക് ലഭ്യമാക്കുവാൻ ഉള്ള സംവിധാനം സ്വയം ഉണ്ടാക്കി എന്നതാണ്.

താൻ ആരെന്ന അന്തിമമായ ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാൻ ഉള്ള ശാസ്ത്രീയമായ മാർഗമാണ് അദ്ദേഹം അവതരിപ്പിച്ചത്. വിവിധ തലങ്ങൾ ഉള്‍പ്പെടുത്തിയതുകൊണ്ട് അതൊരു സംഘടിത പരിണാമമായി തീർന്നു - ആന്തരീക സ്വാസ്ഥ്യത്തിനുള്ള ഒരു ശാസ്ത്രമായി വളർന്നു. അദ്ദേഹം നൂറ്റിപന്ത്രണ്ടു് അടിസ്ഥാന മാർഗങ്ങളാണ് നൽകിയത്. അതിൽനിന്നും പലേ സംയോഗങ്ങളും മാറ്റങ്ങളും ഇന്ന് സംഭവിച്ചിട്ടുണ്ട്. ഇതിനു മുൻപോ ഇതിനു ശേഷമോ ഒരാളും ഇത്രയും വിശദമായി, സുതാര്യമായി ഇതിനെകുറിച്ച് സംസാരിച്ചിട്ടില്ല. ഇതിനാലാണ് നാം അദ്ദേഹത്തെ വിലമതിക്കുന്നത്.

ആദിയോഗി പ്രത്യക്ഷപ്പെടുന്ന കാലത്ത് സാഹചര്യങ്ങൾ എങ്ങിനെയായിരുന്നു?

സദ്ഗുരു : യോഗയെക്കുറിച്ചുള്ള പറഞ്ഞു കേട്ട വിജ്ഞാനമനുസരിച്ച് ധ്യാനത്തിന് ഇരിക്കുന്ന സമയമൊഴിച്ച് മറ്റെല്ലാ സമയത്തും ആദിയോഗി പ്രവർത്തിക്കുവാൻ തയാറായി നിൽക്കുന്ന സ്ഥിതിയിലായിരുന്നു. അദ്ദേഹം ആയുധം കൈവശം വച്ചിരുന്നതായിട്ടാണ് വർണിക്കപ്പെട്ടിട്ടുള്ളത്. അത് ആ കാലത്തെ സമൂഹത്തെ കുറിച്ചുള്ള ഒരു അറിവ് നമുക്ക് തരുന്നുണ്ട്. അക്കാലത്ത് ആളുകൾ ഓരോ ഗോത്രങ്ങളായും, വിഭാഗങ്ങളായും തിരിഞ്ഞാണ് ജീവിച്ചിരുന്നത്. അന്നത്തെ ശരിയായ സ്ഥിതിഗതികളെ കുറിച്ച് നമുക്ക് അറിവില്ലെങ്കിലും മനുഷ്ചേതനയെക്കുറിച്ച് നമുക്കറിയാം. ഒരു പ്രത്യേക സാഹചര്യത്തിൽ ജീവിക്കുന്നവർ ഇപ്രകാരമായിരിക്കും പെരുമാറുക എന്ന് നമുക്ക് ഊഹിക്കാം. അക്കാലത്ത് അതിജീവനത്തിനുള്ള സഹജവാസന വളരെ ശക്തമായിരുന്നിരിക്കണം. ചില അതിർത്തികൾ ലംഘിച്ചാൽ മനുഷ്യൻ മരണത്തെ നേരിടേണ്ടിവരുന്ന സന്ദർഭങ്ങൾ ഉണ്ടായിരുന്നിരിക്കണം. തീർച്ചയായും ശാരീരിക അതിക്രമങ്ങൾ ഉണ്ടായിരുന്നിരിക്കണം; അതിനാൽ ആദിയോഗി അന്നത്തെ ചുറ്റുപാടിനനുസരിച്ച് ജീവിച്ചിരുന്നിരിക്കണം. അനങ്ങാതെ ഒരിടത്തിരിക്കുന്ന യോഗിയാണെങ്കിലും അദ്ദേഹം യുദ്ധം ചെയ്യുവാനും തയ്യാറായിരുന്നു.

അതിജീവനത്തിനുള്ള ത്വര കൂടുതലാണെങ്കിലും ആ സംസ്കാരത്തിൽ അറിവ് നേടുവാനുള്ള മോഹവും മനുഷ്യരിൽ ഉണ്ടായിരുന്നു. അദ്ദേഹം ആദ്യം പ്രത്യക്ഷപ്പെട്ടപ്പോൾ, സപ്തർഷികളുൾപ്പടെ അനേകം ആളുകൾ ജിജ്ഞാസ മൂലമാണ് അദ്ദേഹത്തിന്റെ അടുത്തു വന്നത്. അറിവ് സമ്പാദനത്തിന്‍റെ ഒരു ചരിത്രം ഇല്ലാതിരുന്നെങ്കിൽ ആരും അവിടെ എത്തിച്ചേരുകയിലായിരുന്നു. "ഞങ്ങൾക്കറിയാത്തതെന്തോ നിങ്ങള്‍ക്കറിയാമെന്നു തോന്നുന്നു" എന്ന അവരുടെ വാക്കുകൾ കാണിക്കുന്നത് അവർക്ക് അറിവ് നേടുന്നതിനെക്കുറിച്ച് അറിയാമായിരുന്നു എന്നാണ്.

ഞങ്ങൾക്കറിയാത്തതെന്തോ നിങ്ങള്‍ക്കറിയാമെന്നു തോന്നുന്നു" എന്ന അവരുടെ വാക്കുകൾ കാണിക്കുന്നത് അവർക്ക് അറിവ് നേടുന്നതിനെക്കുറിച്ച് അറിയാമായിരുന്നു എന്നാണ്.

പരമമായ സ്വത്വം നേടാനുള്ള പരിശ്രമങ്ങൾ ലോകത്തിന്‍റെ അധികം ഭാഗങ്ങളിലും നടന്നിരുന്നില്ല; പക്ഷെ ഈ സംസ്കാരത്തിൽ മാത്രം അത് നടന്നിരുന്നു. ഈ സംസ്കാരം നിലനിന്നിരുന്ന ഇടങ്ങളിൽ, അന്ന് സമൂഹം വളരെ കെട്ടുറപ്പുള്ളതായിരുന്നിരിക്കണം. അതിജീവനം നമ്മെ തൃപ്തിപ്പെടുത്തുകയില്ല എന്നും, അനന്തമായി, നിയന്ത്രണങ്ങളില്ലാതെ നമുക്കുള്ളിൽ വളരുവാൻ ശ്രമിക്കുന്ന തലത്തെ നാം ശക്തിപ്പെടുത്തണമെന്നും ഉള്ള ജ്ഞാനം കാലക്രമേണ പക്വത ലഭിച്ചതോടെ അന്നത്തെ ജനങ്ങൾക്ക് ലഭിച്ചിരുന്നിരിക്കണം. ഇത് ഏതളവിലായിരുന്നു എന്ന് നമുക്കറിയുകയില്ല എങ്കിലും അതിന്‍റെ ആവശ്യകത അവർക്കു തോന്നിയിരുന്നു എന്നത് സുനിശ്ചിതമാണ്. ഭയം കൊണ്ടല്ല ആളുകൾ അദ്ദേഹത്തിന് ചുറ്റും കൂട്ടിയത്; തങ്ങൾക്കു നൽകുവാൻ പറ്റിയതെന്തോ അദ്ദേഹത്തിന്റെ കൈയിൽ ഉണ്ടെന്നു അവർക്കു തോന്നി. അതായത് തങ്ങൾക്കുള്ളതിലും ബൃഹത്തായ എന്തോ ഉണ്ട് എന്ന് അവർ മനസ്സിലാക്കിയിരുന്നു.