सद्गुरु

സദ്ഗുരു പറയുന്നു. മനുഷ്യന്‍ എന്ന നിലക്ക് നമ്മുടെ നിലനില്പ് എത്രത്തോളം ക്ഷണികവും നിസ്സാരവുമാണെന്ന് ബോദ്ധ്യമാവുമ്പോഴേ അതിനെ ഗഹനവും അര്‍ത്ഥപൂര്‍ണ്ണാവുമാക്കാന്‍ നമുക്കു സാധിക്കുകയുള്ളു. മനുഷ്യന്‍ മര്‍ത്ത്യനാണെന്ന് എപ്പോഴും ഓര്‍മ്മ വേണം.

സ്വന്തം നിലനില്പിന്‍റെ ക്ഷണികത ബോദ്ധ്യമാകുമ്പോള്‍ ഗഹനത താനേ നിങ്ങളിലേക്കു കടനന്നുവരും. എണ്‍പതു വയസ്സില്‍ കൂടുതല്‍ പ്രായമുള്ള രണ്ടുപേര്‍ തമ്മില്‍ കണ്ടുമുട്ടി. പേരു പറഞ്ഞപ്പോള്‍ ഒരാള്‍ മറ്റേയാളോടു ചോദിച്ചു, "താങ്കള്‍ രണ്ടാംലോക മഹായുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ടൊ? "ഉവ്വല്ലോ?"
"നിങ്ങള്‍ എവിടെയായിരുന്നു?"

അദ്ദേഹം യൂറോപ്പിലെ ഒരു പ്രദേശത്തിന്‍റെ പേരുപറഞ്ഞു.

"ഏതു ബറ്റാലിയനായിരുന്നു."

തന്‍റെ ബറ്റാലിയന്‍റെ പേരും അദ്ദേഹം പറഞ്ഞു.

"അയ്യോ! നിങ്ങള്‍ക്കെന്നെ മനസ്സിലായില്ലേ? നമ്മള്‍ ഒരേ മാളത്തിലാണ് കഴിഞ്ഞത്...."

രണ്ടുപേര്‍ക്കും സന്തോഷമായി. പിന്നീട് നിര്‍ത്താതെ വര്‍ത്തമാനം തന്നെ അത് യുദ്ധത്തിന്‍റെ അവസാനഘട്ടമായിരുന്നു. പൊരിഞ്ഞ യുദ്ധം എന്നു പറയാന്‍ അവര്‍ രണ്ടുപേരും കണ്ടത് നാല്പതുമിനിറ്റു നീണ്ടുനിന്ന ഒരു ഭയങ്കര പോരാട്ടം മാത്രമായിരുന്നു. അതോടെ യുദ്ധം അവസാനിച്ചു. എന്നാല്‍ ആ നാല്പതുമിനിറ്റിനെക്കുറിച്ച് അവര്‍ നാലുമണിക്കൂറിലധികം സംസാരിച്ചു.

"യുദ്ധത്തിനുശേഷം നിങ്ങള്‍ എന്താണ് ചെയ്തിരുന്നത്?" "കഴിഞ്ഞ 60 കൊല്ലമായി ഞാനൊരു "സെയില്‍സ്മാന്‍" ആണ്. അനശ്വരതയെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും, നശ്വരതയെക്കുറിച്ച് ബോധമുണ്ടായിരിക്കുന്നു.

യുദ്ധാവസാനത്തിലെ ആ നാല്പതു മിനിറ്റുനേരം അത് വളെയധികം ഗഹനമായിരുന്നു. മണിക്കൂറുകളോളം സംസാരിച്ചാലും തീരാത്തത്ര ആഴം, മരണം ഓരോ നിമിഷവും തൊട്ടുമുമ്പില്‍ തൂങ്ങിക്കിടക്കുകയാരുന്നു. നിങ്ങളെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ചീറിപാഞ്ഞ ഓരോ വെടിയുണ്ടയും മരണം തൊട്ടടുത്തുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു. ആ ഓര്‍മ്മ ഓരോ സൗഹൃദത്തേയും കൂടുതല്‍ ആഴമുള്ളതാക്കി. അവരുടെ രണ്ടുപേരുടെയും ജീവിതത്തിലെ ഏറ്റവും ആഴമാര്‍ന്ന അനുഭവം, ആ നാല്പതുമിനിറ്റു നേരത്തെതായിരുന്നു. അതിനുശേഷം....അയാള്‍ വെറുമൊരു "സെയില്‍സ്മാന്‍" മാത്രം.


ജീവിതത്തിന്‍റെ നശ്വരതയെ മനസ്സിലാക്കി അതിനെ അഭിമുഖീകരിക്കാന്‍ തയ്യാറാവണം. അതിനു നിങ്ങളെ പാകപ്പെടുത്താത്ത അദ്ധ്യാത്മിക സാധനകളെല്ലാം കൊള്ളരുതാത്ത വിനോദപരിപാടികള്‍ പോലെയാണ്.

ജീവിതത്തിന്‍റെ നശ്വരതയെ മനസ്സിലാക്കി അതിനെ അഭിമുഖീകരിക്കാന്‍ തയ്യാറാവണം. അതിനു നിങ്ങളെ പാകപ്പെടുത്താത്ത അദ്ധ്യാത്മിക സാധനകളെല്ലാം കൊള്ളരുതാത്ത വിനോദപരിപാടികള്‍ പോലെയാണ്. നശ്വരതയെക്കുറിച്ച് തികഞ്ഞ ബോധമുദിക്കുമ്പോള്‍ മാത്രമേ അതിനപ്പുറത്തേക്കു കടക്കാനുള്ള ശക്തമായ വെമ്പല്‍ മനസ്സിലുണ്ടാകൂ. അതിനു തക്കവണ്ണമുള്ള ജൈവബിംബങ്ങള്‍ നമുക്ക് സൃഷ്ടിക്കാനാവും. അങ്ങനെയുള്ള ഒന്നാണ് ധ്യാനലിംഗം. നിങ്ങള്‍ ധ്യാനലിംഗത്തോടൊപ്പം ഇരിക്കുമ്പോള്‍ പലവിധത്തിലും അത് നിങ്ങളെ "ഇല്ലാ"തെയാക്കുന്നു. മരണമെന്നാല്‍ ലോകത്തിന്‍റെ അവസാനമല്ല. നിങ്ങളുടെ അസാന്നിദ്ധ്യം മാത്രമാണ്. നിങ്ങളില്ലെങ്കിലും ലോകം പുരോഗമിച്ചുകൊണ്ടിരിക്കും. മനുഷ്യരില്‍ വലിയൊരു വിഭാഗം ഈ യഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ മടിക്കാണിക്കുന്നു. അതുകൊണ്ട് അവരുടെ ജീവിതം അര്‍ത്ഥശൂന്യവും, ഉപരിപ്ലവവുമായി മാറുന്നു. ജീവിതത്തിന്‍റെ ആഴങ്ങളറിയാതെ മേലേത്തട്ടിലൂടെ അവര്‍ ഒഴുകിനീങ്ങുന്നു. നിലനില്പിനുവേണ്ടി മാത്രമാണ് മേലേത്തട്ടില്‍ പറ്റിപ്പിടിച്ചു നില്ക്കുന്നതെങ്കില്‍ സാരമില്ലെന്നുവെക്കാം. എന്നാല്‍ ജീവിത പ്രശ്നങ്ങളൊന്നും അലട്ടുന്നില്ലെങ്കിലും ഉള്ളിലേക്കിറങ്ങിച്ചെല്ലാന്‍ മടികാണിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അത് നിങ്ങളുടെ മനസ്സിന്‍റെ സമനില തെറ്റിക്കും.