सद्गुरु

ഒരു മനുഷ്യജീവി സ്വയം ഒരു മനുഷ്യനെന്നോ സ്ത്രീയെന്നോ നോക്കിക്കണ്ടില്ലെങ്കില്‍, അയാള്‍ തന്‍റെ ബുദ്ധിയെ ഏതെങ്കിലും താദാത്മ്യം കൊണ്ട് തടസ്സപ്പെടുത്തിയില്ലെങ്കില്‍ - ശരീരം, കുടുംബം, യോഗ്യതകള്‍, സമൂഹം, ജാതി, വിശ്വാസം, വര്‍ഗം, ദേശീയത ഇങ്ങനെ ലക്ഷക്കണക്കിനുള്ള താദാത്മ്യങ്ങളില്‍ എന്തുമാകാം - അയാള്‍ തന്‍റെ അന്തിമമായ സ്വഭാവത്തിലേക്കു തന്നെ മുന്നേറുന്നു.

നിങ്ങള്‍ ബുദ്ധിയുപയോഗിച്ച് അന്തിമമായ സ്വരൂപത്തിലെത്താന്‍ ശ്രമിച്ചാല്‍ അതിനെ 'ജ്ഞാനയോഗം' എന്നുപറയുന്നു. ജ്ഞാനയോഗമെന്നത്, ശുദ്ധമായ ബുദ്ധിയാണ്. ജ്ഞാനയോഗികള്‍ക്ക് ഏതെങ്കിലും ഒന്നുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയില്ല. അവര്‍ അങ്ങനെ ചെയ്താല്‍ ബുദ്ധി അതോടെ അവസാനിച്ചു. എന്നാല്‍ ഭാരതത്തില്‍ ജ്ഞാനയോഗത്തിന് എന്തു സംഭവിച്ചു എന്നാണെങ്കില്‍ അതിന്‍റെ അവതാരകര്‍ പല കാര്യങ്ങളിലും വിശ്വാസമര്‍പ്പിച്ചു. ഞാന്‍ ആത്മാവാണ്, ഞാന്‍ പരമാത്മാവാണ് തുടങ്ങി പലതും. പ്രപഞ്ചത്തിന്‍റെ ഘടന ആത്മാവിന്‍റെ ആകൃതി, വലിപ്പം എന്നിവയൊക്കെ അവര്‍ വിശ്വസിച്ചു. ഇവയെല്ലാം അവര്‍ ഗ്രന്ഥങ്ങളില്‍ വായിച്ചവയാണ്. ഇതു ജ്ഞാനയോഗമല്ല. ഏതൊരു കാര്യത്തെപ്പറ്റിയും അറിവുലഭിക്കുന്നതിന് നിങ്ങള്‍ക്കു ജീവനുള്ള അനുഭവമില്ലെങ്കില്‍ അതിനെ വെറും ചവറായി കണക്കാക്കുക. ഒരുപക്ഷേ അതു വളരെ വിശുദ്ധമായിരിക്കാം. എന്നാലത് നിങ്ങളെ മോക്ഷത്തിലേക്കു നയിക്കുകയില്ല. കൂടുതല്‍ ബന്ധിക്കുകയേയുള്ളൂ.

ഒരു ദിവസം ഒരു കാള പുല്‍പ്രദേശത്ത് മേഞ്ഞുകൊണ്ടു നില്‍ക്കുകയായിരുന്നു. അത് പതുക്കെ വനാന്തരത്തിലേക്ക് കടന്നു. ആഴ്ചകളോളം വനത്തില്‍ അലഞ്ഞുനടന്നപ്പോള്‍ അത് തടിച്ചുകൊഴുത്തു. ഒരു പ്രായംചെന്ന സിംഹം വന്യമൃഗങ്ങളെ പിടിച്ചുതിന്നാനുള്ള പ്രയാസം കാരണം വിശന്നുനടക്കുകയായിരുന്നു. കൊഴുത്ത കാളയെക്കണ്ട് അതിന്‍റെ മേല്‍ ചാടിവീണു കൊന്നുതിന്നു. അതിന്‍റെ വയറുനിറഞ്ഞു. പൂര്‍ണ തൃപ്തിവന്നപ്പോള്‍ അത് അലറി. ഏതാനും വേട്ടക്കാര്‍ അതുവഴിവന്നു. അവര്‍ സിംഹത്തിന്‍റെ അലര്‍ച്ചകേട്ടു. അതിനെ പിന്തുടര്‍ന്ന് വെടിവച്ചു കൊന്നു. ഗുണപാഠം: വയറുനിറഞ്ഞിരിക്കുമ്പോള്‍ വായ് തുറക്കരുത്.

ഇപ്പോള്‍ പാണ്ഡിത്യം എന്നത് കുറെ വിവരങ്ങളുടെ സമാഹരണം മാത്രമാണ്. അവയുടെ ആധികശിത്വം ചോദ്യം ചെയ്യപ്പെടാവുന്നതാണ്. അത്തരം വിവാദങ്ങള്‍ക്ക് സാമൂഹ്യമായ പ്രാധാന്യമേയുള്ളൂ. നിലനില്പിന്‍റെ കാര്യത്തില്‍ അവയ്ക്കു പ്രസക്തിയില്ല.

എല്ലാ സമയവും ആളുകള്‍ എന്തിനെപ്പറ്റിയെങ്കിലും സംസാരിച്ചുകൊണ്ടിരിക്കും. ഇപ്പോള്‍ പാണ്ഡിത്യം എന്നത് കുറെ വിവരങ്ങളുടെ സമാഹരണം മാത്രമാണ്. അവയുടെ ആധികശിത്വം ചോദ്യം ചെയ്യപ്പെടാവുന്നതാണ്. അത്തരം വിവാദങ്ങള്‍ക്ക് സാമൂഹ്യമായ പ്രാധാന്യമേയുള്ളൂ. നിലനില്പിന്‍റെ കാര്യത്തില്‍ അവയ്ക്കു പ്രസക്തിയില്ല.

ജ്ഞാനയോഗം നൂറുശതമാനം ശരിയായി അനുവര്‍ത്തിക്കുന്നതിനു ആവശ്യമായ ബുദ്ധി വളരെ കുറച്ച് ആളുകള്‍ക്കുമാത്രമേയുള്ളൂ. പലതിനും വലിയ അളവില്‍ തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. നിങ്ങളുടെ ബുദ്ധി കത്തിവായ്ത്തലപോലെ മൂര്‍ച്ചയുള്ളതാക്കിത്തീര്‍ക്കുന്നതിന്, അത് ഒന്നിലും പറ്റിപ്പിടിക്കാതിരിക്കുന്നതിന് ഒരു വലിയ വ്യൂഹം തന്നെയുണ്ട്. അതിനു വളരെക്കൂടുതല്‍ സമയവും വേണം. കാരണം, മനസ്സ് ആരെയും കബളിപ്പിക്കാം. ലക്ഷക്കണക്കിനു വിഭ്രാന്തികള്‍ അതു സൃഷ്ടിക്കും. നിങ്ങളുടെ പരിശീലനത്തിന്‍റെ ഒരു ഭാഗമെന്ന നിലയില്‍ ജ്ഞാനയോഗം സ്വീകാര്യമാണ്. ഒരേയൊരു പരിശീലനമെന്ന നിലയില്‍ അതു വളരെക്കുറച്ചുപേര്‍ക്കു മാത്രമേ പ്രയോജനപ്പെടുകയുള്ളൂ.