സദ്ഗുരു: നിങ്ങളുടെ ചിന്ത, വികാരങ്ങള്‍, അറിവ്, ഇഷ്ടം, അനിഷ്ടം എന്നിവയെ പിന്തുണയ്ക്കുന്നവരെ നിങ്ങൾ എപ്പോഴും സുഹൃത്തുക്കളാക്കുന്നു. നിങ്ങൾ തേടുന്നത് നിങ്ങൾ തന്നെ ഉണ്ടാക്കുന്ന എല്ലാ വിഡ്ഢിത്തങ്ങൾക്കും ഉള്ള ഒരു പിന്തുണയാണ്.

നല്ല സുഹൃത്തുക്കള്‍ എപ്പോഴും സുഖകരമല്ല

Illustration of a bird in a heap of dung

കഴിഞ്ഞ ശൈത്യകാലത്താണത് സംഭവിച്ചത്, മഞ്ഞുകാലം വളരെ നന്നായി ആഘോഷിച്ച ഒരു ചെറു കിളി ദക്ഷിണദേശത്തേക്കുള്ള അതിന്‍റെ പാലായനം കുറച്ചു താമസിച്ചാണ് ആരംഭിച്ചത്. മഞ്ഞുവീഴ്ച്ച ശക്തമായപ്പോൾ മാത്രം പറക്കാൻ തുടങ്ങിയ അതിന് മഞ്ഞിനെ അതിജീവിക്കാനായില്ല, അത് തണുത്ത് മരച്ചു നിലം പതിച്ചു. അപ്പോൾ അതു വഴി കടന്നു പോയ പശു ചാണകമിട്ടു. ചാണകം കൃത്യം കിളിയുടെ മേൽ വന്ന് വീണ് അതിനെ മൂടി. ചാണകത്തിന്‍റെ ഊഷ്മളത പതുക്കെ പക്ഷിയുടെ മരവിപ്പ് മാറ്റി. അവൻ സുഖം പ്രാപിച്ചു, സന്തോഷത്തോടെ അവൻ ചിലയ്ക്കാൻ തുടങ്ങി.

 

നിങ്ങള്‍ എത്ര മോശക്കാരനാണെന്ന് പറയാന്‍ ധൈര്യമുള്ള ആളാണ് നല്ലൊരു സുഹൃത്ത്‌, അതെ സമയം തന്നെ നിങ്ങളോട് സ്നേഹത്തോടെ പെരുമാറുകയും ചെയ്യും - അതാണ് സൗഹൃദം.

പിന്നീടാവഴി വന്നത് ഒരു പൂച്ചയായിരുന്നു. കിളിയുടെ ചിലയ്ക്കൽ കേട്ട് ചുറ്റും നോക്കിയ അത്, ചിലയ്ക്കൽ ചാണകത്തിനുള്ളിൽ നിന്നാണ് വരുന്നതെന്ന് കണ്ടു. അവൻ ചാണകം വാരി മാറ്റി, കിളിയെ ചാണകത്തിൽ നിന്നും പുറത്തെടുത്ത്, അവനെ ഭക്ഷിച്ചു. അതുകൊണ്ട്, നിങ്ങളുടെ മേൽ വിസർജ്യം ചൊരിയുന്നവൻ നിങ്ങളുടെ ശത്രു ആയിരിക്കണമെന്നില്ല. നിങ്ങളെ വിസർജ്യത്തിൽ നിന്നും പുറത്തെടുക്കുന്നവൻ നിങ്ങളുടെ സുഹൃത്തും ആയിരിക്കണമെന്നില്ല. എല്ലാറ്റിലും ഉപരിയായി, നിങ്ങൾ വിസർജ്യ കൂമ്പാരത്തിൽ ആയിരിക്കുമ്പോൾ, നിങ്ങളുടെ വായ തുറക്കാതിരിക്കുവാൻ പഠിക്കുക.

നല്ല സുഹൃത്തുക്കള്‍ പറയേണ്ട കാര്യങ്ങള്‍ പറയും

നിങ്ങളൊരാളുടെ സുഹൃത്താണെങ്കിൽ, അയാളിലുള്ള തെറ്റുകളുടെ പേരിൽ നിങ്ങൾ അയാളെ ശകാരിക്കേണ്ടതില്ല; അതല്ല കാര്യം. എന്നാൽ അതേ സമയം തന്നെ, ആളുകൾക്കിടയിൽ അപ്രിയനാകാനുള്ള ധൈര്യം നിങ്ങൾക്കുണ്ടായിരിക്കണം. ആളുകൾക്കിടയിൽ സ്വാധീനം നേടാൻ ശ്രമിക്കുന്നതിനിടയിൽ, നിങ്ങൾക്ക് ചുറ്റും ഒരു തരം പ്രസന്നത നിലനിർത്താൻ ശ്രമിക്കുന്നതിൽ, നിങ്ങൾ എത്രമാത്രം അസന്തുഷ്‌ടി നിങ്ങളിൽ തന്നെ അടക്കി വച്ചു എന്ന് കാണുക.

നിങ്ങള്‍ സൗഹൃദങ്ങളില്‍ അല്‍പം കൂടി ധൈര്യം കാണിക്കണം. അവരെ നഷ്ടപ്പെടാന്‍ തയ്യാറാവണം, അതു കുഴപ്പമില്ല. നിങ്ങള്‍ക്ക് കരുതലുണ്ടെങ്കില്‍ അവര്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യണം, നിങ്ങള്‍ക്ക് നല്ലതല്ല.

നിങ്ങൾ അസന്തുഷ്‌ടി അടക്കിവയ്ക്കുകയാണെങ്കിൽ, നിങ്ങൾ അസന്തുഷ്‌ടിയുടെ വിത്ത് മണ്ണിൽ പാകുകയാണെങ്കിൽ, നിങ്ങൾക്ക് അസന്തുഷ്‌ടിയുടെ ഫലങ്ങൾ ആണ് കൊയ്യാനാകുക. നിങ്ങൾക്ക് ശരിക്കും ഒരു സുഹൃത്ത് ഉണ്ടെങ്കിൽ, നിങ്ങൾ അവന് അല്ലെങ്കിൽ അവൾക്ക് മുന്നിൽ പ്രിയനല്ലാതാകുവാനുള്ള ധൈര്യമുണ്ടായിരിക്കണം, ഒപ്പം അപ്പോഴും അവനോട് സ്നേഹത്തോടെയും സഹകരണത്തോടെയും പെരുമാറാനാകണം. ഇപ്പോൾ, നിങ്ങളുടെ സുഹൃദ്ബന്ധങ്ങൾ എല്ലായ്പ്പോഴും പൊരുത്തങ്ങളുടെയും, ഇഷ്ടങ്ങളുടെയും, അനിഷ്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് നിർമ്മിക്കപ്പെടുന്നത്. എന്നാൽ നിങ്ങൾ ആപ്പിളുകളും ഓറഞ്ചുകളും ആണെങ്കിൽ പോലും നിങ്ങൾക്ക് നല്ല സുഹൃത്തുക്കളായിരിക്കാൻ കഴിയും. നിങ്ങൾ എത്ര മോശമാണ് എന്ന് നിങ്ങളോട് പറയാൻ ധൈര്യം കാണിക്കുന്ന ഒരാൾ ആണ് ഒരു യഥാർത്ഥ സുഹൃത്ത് - ഒപ്പം അപ്പോഴും നിങ്ങളോട് സ്നേഹവും കരുതലും ഉണ്ടായിരിക്കുകയും - അതാണ് സൗഹൃദം.

നല്ല സുഹൃത്തുക്കള്‍ക്ക് അപ്രിയനാകാനുള്ള കഴിവുണ്ടാകും

ഒരു ദിവസം, അമേരിക്കൻ സൈന്യത്തിൽ നിന്നുള്ള മൂന്ന് ജനറൽമാർ കണ്ടുമുട്ടി. തങ്ങളുടെ സേനക്കൊപ്പം ഗ്രാന്‍റ് കാന്യനിലൂടെയുള്ള ഒരു യാത്രയിലായിരുന്നു അവർ. തന്‍റെ ബറ്റാലിയന്‍റെ ധൈര്യത്തെക്കുറിച്ചും അനുസരണാ ശീലത്തെക്കുറിച്ചും പൊങ്ങച്ചം പറയാൻ ആഗ്രഹമുള്ളയാളാണ് ആദ്യ ജനറൽ, അതിനാൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു, "എന്‍റേത് പോലുള്ള മറ്റൊരു ബറ്റാലിയൻ ഇല്ല. ധൈര്യവും അനുസരണവും വളരെ ഉയർന്നതാണ്. യഥാർത്ഥ ധൈര്യം! ഞാൻ നിങ്ങൾക്ക് ഒരു ഉദാഹരണം കാണിക്കാം. അദ്ദേഹം വിളിച്ചു " പ്രൈവറ്റ് പീറ്റർ!"  

പ്രൈവറ്റ് പീറ്റർ ഓടിയെത്തി, "യെസ് സർ!"  

"നിങ്ങൾ ഇത് കണ്ടോ," ജനറൽ ഗ്രാൻഡ് കാന്യനിനെ ചൂണ്ടിക്കാണിച്ചു. "നീ ഇപ്പോൾ കാന്യന് മുകളിലൂടെ കുതിച്ചു ചാടണം എന്ന് ഞാൻ ആഗ്രഹിക്കുന്നു, ഇപ്പോൾ തന്നെ!"  

ആ മനുഷ്യൻ ഓടി, മുഴുവൻ വേഗതയോടെയും ഓടിവന്ന് ചാടി, അയാൾ എവിടെയാണ് എത്തിയതെന്ന് നിങ്ങൾക്കറിയാം.  

അപ്പോൾ രണ്ടാമത്തെ ജനറൽ ചിരിച്ചുകൊണ്ട് പറഞ്ഞു, "ഇത് ഒന്നുമല്ല. ഇത് നോക്കൂ." അദ്ദേഹം വിളിച്ചു "ട്രൂപർ ഹിഗ്ഗൻസ്!"  

"യെസ് സർ!" ട്രൂപർ ഹിഗ്ഗൻസ് എത്തി.  

“ഇതൊരു അത്യാവശ്യം ആണ്. നീ ഇപ്പോള്‍ കാന്യനിന്‍റെ മുകളിലൂടെ പറക്കണം എന്ന്‍ ഞാന്‍ ആഗ്രഹിക്കുന്നു കുടാതെ ഇതിനെ പറ്റി അവിടെയുള്ള എന്‍റെ ഓഫീസറെ അറിയിക്കുകയും വേണം”

ആ മനുഷ്യന്‍ കൈകള്‍ വീശി, പിന്നെ നിങ്ങള്‍ക്കറിയാം എന്തു സംഭവിച്ചു എന്ന്‍.

മൂന്നാമത്തെ ജനറല്‍ നിശബ്ദന്‍ ആയിരുന്നു. മറ്റുള്ളവര്‍ അദ്ദേഹത്തെ തട്ടി വിളിച്ചു ചോദിച്ചു, “നിങ്ങളുടെ കാര്യം എങ്ങനെയാണ്” എന്നിട്ടവര്‍ ചിരിച്ചു, ”ധൈര്യമില്ല”

ജനറലിന്‍റെ കുറച്ച് ആളുകള്‍ അതുവഴി അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടായിരുന്നു, അയാള്‍ വിളിച്ചു, “ഹേയ് നീ” അവരിൽ ഒരാൾ എത്തി. ജനറല്‍ പറഞ്ഞു, “ഇപ്പോള്‍ താഴെക്കു നോക്കൂ” കുത്തനെയുള്ള വെള്ള ചാട്ടത്തില്‍ നിന്നും വെറും 200 മീറ്റര്‍ മാത്രം ദൂരമുള്ള കുതിച്ചൊഴുകുന്ന പുഴയിലുള്ള ഒരു ചുഴി ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു, “നീ ഒരു ചെറു തോണി എടുത്ത് ഈ പുഴയുടെ കുറുകെ പോകണം എന്ന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”

അയാള്‍ താഴേക്ക് നോക്കിയിട്ട് പറഞ്ഞു, “ജനറല്‍ താങ്കള്‍ പിന്നെയും വിസ്കി പുറത്താണ് എന്നു തോന്നുന്നു. ഞാന്‍ ഇതുപോലത്തെ ബുദ്ധി ശൂന്യമായ കാര്യങ്ങള്‍ ചെയ്യുവാന്‍ പോകുന്നില്ല”.

ജനറല്‍ തിരിഞ്ഞു നിന്ന്‍ മറ്റുള്ളവരെ നോക്കിയിട്ട് പറഞ്ഞു, “നോക്കു ഇതാണ് യഥാര്‍ത്ഥ ധൈര്യം.”

എന്താണ് നിങ്ങളുടെ സുഹൃത്തിന് നല്ലത്

നിങ്ങളുടെ സൌഹൃദത്തില്‍ കുറച്ചു കൂടി ധൈര്യം കാണിക്കുക. അവരെ നഷ്ടപ്പെടാന്‍ തയ്യാറായിരിക്കുക, അത് സാരമില്ല. ഏറവും കുറഞ്ഞത് നിങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് വേണ്ടിയല്ല, മറ്റുള്ളവര്‍ക്ക് നല്ലത് എന്താണോ അത് നിങ്ങള്‍ ചെയ്യുക.

എനിക്ക് അറിയാവുന്ന ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു. അദ്ദേഹം ഒരു ബിയര്‍ കുടിയനായിരുന്നു. ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുമ്പോള്‍ അദ്ദേഹത്തിന് ഏകദേശം എഴുപത് വയസു പ്രായം വരും - ഒരു വലിയ വയറുള്ള ഒരു വലിയ മനുഷ്യന്‍. കുറച്ചുകാലം മുൻപ്, സ്ഥിരമായി അദ്ദേഹം അദ്ദേഹത്തിന്‍റെ ഒരു സുഹൃത്തിനെ സന്ദര്‍ശിക്കുമായിരുന്നു. എപ്പോഴൊക്കെ അദ്ദേഹം ചെന്നാലും, സുഹൃത്ത് അദ്ദേഹത്തിന് ബിയര്‍ നല്‍കുകയും അവര്‍ ഒരുമിച്ചിരുന്ന്‍ കുടിക്കുകയും ചെയ്യും. എപ്പോഴൊക്കെ അവര്‍ക്ക് സമയം കിട്ടിയാലും, അദ്ദേഹത്തിന്‍റെ സുഹൃത്ത് ഇങ്ങോട്ട് വരികയോ അല്ലെങ്കില്‍ അദ്ദേഹം അങ്ങോട്ട്‌ പോകുകയോ ചെയ്യും.

പെട്ടെന്ന് ഒരു ദിവസം, സുഹൃത്ത് ഒരു ഗുരുവിനെ കണ്ടുമുട്ടി, അയാൾ ആത്മീയ ശീലങ്ങൾ പിന്തുടരുവാൻ തുടങ്ങുകയും ബിയർകുടി ഉപേക്ഷിക്കുകയും ചെയ്തു. ഡോക്ടർ ഈ കഥ മുഴുവൻ വളരെ വിശദമായി എന്നോട് പറഞ്ഞു, കൂടാതെ അത് നല്ലൊരു സുഹൃദ്ബന്ധത്തിന്‍റെ അന്ത്യമായിരുന്നു എന്നും പറഞ്ഞു. സുഹൃത്ത് ബിയർ നൽകുന്നത് നിർത്തിയതിനാൽ, പിന്നീട് ഒരിക്കലും ആ സുഹൃത്തിന്‍റെ വീട്ടിൽ പോകണമെന്ന് അദ്ദേഹത്തിനു തോന്നിയിട്ടില്ല. പല സൗഹൃദങ്ങളും ഇത് പോലെയാണ് അവസാനിക്കുന്നത്. എന്തെങ്കിലും ഒഴുകുന്ന കാലത്തോളം അത് നിലനിൽക്കും, അത് ഇല്ലാതാകുന്ന നിമിഷം, എല്ലാം ഇല്ലാതാകുന്നു.

നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് ഒരു യഥാർത്ഥ സുഹൃത്ത് ഇല്ലെങ്കിൽ, നിങ്ങൾ എന്തോ നഷ്ടപ്പെടുന്നുണ്ട്. എല്ലാത്തിലും ഉപരിയായി, എന്താണ് ഒരു സുഹൃത്ത്?

ഒരു സുഹൃത്ത് നിങ്ങളെപ്പോലെ തന്നെ ആശയക്കുഴപ്പത്തിലായ മറ്റൊരു മനുഷ്യ ജീവിയാണ്. ഒരു സുഹൃത്ത് എന്നാൽ അയാൾ എല്ലാം തികഞ്ഞ ഒരു മനുഷ്യനാണെന്ന് അർത്ഥമാക്കുന്നില്ല. രണ്ടുപേർ ഏറ്റവും കുറഞ്ഞത് പരസ്പരം ആത്മാർത്ഥമായി സമീപിക്കുവാനെങ്കിലും ഉള്ള മനസുള്ളവരാണെങ്കിൽ, അവർ സുഹൃത്തുക്കളായിത്തീരും. നിങ്ങളുടെ സുഹൃത്ത് നിങ്ങളെ പോലെ തന്നെ തകരാറുള്ള ആളാണ്, എന്നാൽ രണ്ട് വ്യക്തികൾക്ക് പരസ്പരമുള്ള ആത്മാർത്ഥതയോടെ ഒരു അന്തരീക്ഷത്തിൽ കഴിനാകുമെങ്കിൽ, അയാൾ നിങ്ങളുടെ സുഹൃത്ത് ആയിത്തീരും. നിങ്ങൾക്ക് ധാരാളം യഥാർത്ഥ സുഹൃത്തുക്കൾ ഉണ്ടായിരിക്കണം, ഒന്ന് മാത്രമല്ല. നിങ്ങൾക്ക് ഒന്നുപോലും ഇല്ലെങ്കിൽ, ഇപ്പോൾ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ എന്തെങ്കിലും ചെയ്യുന്നതാണ് നല്ലത്.

Editor's Note: നിങ്ങളൊരു വിവാദമായ ചോദ്യത്തിന് ഉത്തരം തേടുകയാണോ?, അതോ സദാചാരത്തെ സംബന്ധിച്ച ഒരു ചോദ്യം നിങ്ങള്‍ അലട്ടുന്നുണ്ടോ?, അതോ മറ്റാരും ഉത്തരം തരാത്ത ചോദ്യങ്ങള്‍ ഉള്ളില്‍ ജ്വലിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ചോദ്യങ്ങള്‍ സദ്ഗുരുവിനോട് ചോദിക്കാം UnplugWithSadhguru.org.

Youth and Truth Banner Image