सद्गुरु

സ്വന്തം വ്യക്തിത്വത്തിന് പ്രാധാന്യം നല്കുന്തോറും നമ്മള്‍ ഭൂതകാലത്തിന്‍റെ സ്വാധീനത്തിന് കൂടുതല്‍ വിധേയരാവുകയാണ്. സദ്ഗുരു പറയുന്നത്, ഈ ഭാരം നമ്മള്‍ ബോധപൂര്‍വ്വം ഇറക്കിവെക്കുകയാണെങ്കില്‍ ജീവിതത്തിന്‍റേയും മരണത്തിന്‍റേയും പാതകളില്‍കൂടി നമുക്ക് അനായാസം കടന്നുപോകാന്‍ സാധിക്കുമെന്നാണ്.

സദ്ഗുരു:- ഇപ്പോള്‍ നിങ്ങള്‍ എന്തിനെയണൊ "ഞാന്‍" എന്നുപറയുന്നത് അത് ഒരു തരത്തിലുള്ള ബോധം മാത്രമാണ്. അതാകട്ടെ വര്‍ഷങ്ങളിലൂടെ നിങ്ങള്‍ കൂട്ടിവെച്ചിട്ടുള്ള ഒരു പിടി "അറിവുകളാണെന്നു പറയാം. "ഞാന്‍ നല്ലവനാണ്" "ഞാന്‍ മോശകാരനാണ്. "ഞാന്‍ ദുര്‍ബലനാണ്" "ഞാന്‍ അഹങ്കാരിയാണ്" അങ്ങനെ പലതും നിങ്ങള്‍ നിങ്ങളെകുറിച്ചു പറയുന്നു.
ഇതെല്ലാം മനസ്സിന്‍റെ ഓരോ ധാരണമാത്രമാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഇതെല്ലാംം പൂര്‍വ്വകാലത്തില്‍നിന്നും അടിഞ്ഞുകൂടിയിട്ടുള്ളതാണ്. എന്നുവെച്ചാല്‍ നിങ്ങള്‍ ഇപ്പോഴും നിങ്ങളുടെ ഭൂതകാലത്തിലാണ് കഴിയുന്നത് എന്നുതന്നെ. ആ കാലം ഇല്ല എന്നു വന്നാല്‍ പലര്‍ക്കും. അടിയുറച്ചു നില്ക്കാന്‍ സാധിക്കാതെ വരും. അവരെ സംബന്ധിച്ചിടത്തോളം ജീവിതം പൂര്‍വകാലാധിഷ്ഠിതമാണ്. സ്വത്വത്തിനാധാരം അവര്‍ക്ക് ഭൂതകാലമാണ്.


നിങ്ങള്‍ കാര്യമായികൊണ്ടുനടക്കുന്ന ഈ "ഞാന്‍" വാസ്തവത്തില്‍ ഒരു ജഡ വസ്തുവാണ്. ഒരു ശവത്തെ ചുമലിലേറ്റി ഒരാള്‍ക്ക് എത്ര ദൂരം നടക്കാനാകും?

നിങ്ങള്‍ കാര്യമായികൊണ്ടുനടക്കുന്ന ഈ "ഞാന്‍" വാസ്തവത്തില്‍ ഒരു ജഡ വസ്തുവാണ്. ഒരു ശവത്തെ ചുമലിലേറ്റി ഒരാള്‍ക്ക് എത്ര ദൂരം നടക്കാനാകും? ഏറിവന്നാല്‍ ശ്മശാനത്തോളം നടന്നേക്കും. കൂടുതല്‍ നേരം അതേറ്റി നടന്നാല്‍ തീര്‍ച്ചയായും അത് ചീഞ്ഞു നാറാന്‍ തുടങ്ങും ആ നാറ്റം നിങ്ങള്‍ക്ക് സഹിക്കേണ്ടിയും വരും. നിങ്ങളുടെ "ഞാനിന്ന്" എത്രത്തോളം തീവ്രതയുണ്ടൊ അത്രത്തോളം തീക്ഷണമായിരിക്കും അതു വമിക്കുന്ന "ദുര്‍ഗന്ധവും"

ഭൂതകാലത്തെ പിന്നിലാക്കാം

ഭൂതകാലത്തെ കൈയ്യൊഴിഞ്ഞാല്‍ മാത്രമേ ജീവിതത്തില്‍ ഏറെദൂരം മുന്നോട്ടുപോകാനാകൂ. ഒരു പാമ്പ് അതിന്‍റെ ഉറ ഉരിഞ്ഞുകളയുന്നതുപോലെയാണ് ഇത്. ഒരു നിമിഷം ആ ഉറ പാമ്പിന്‍റെ ശരീരത്തിന്‍റെ ഭാഗമാണ്; അടുത്ത നിമിഷം അതൊരു അന്യവസ്തുവും അതാണ് ശരിയായ വളര്‍ച്ചയുടെ വഴി. കഴിഞ്ഞ കാലത്തിന്‍റെ ഭാരം അപ്പോള്‍ത്തന്നെ ഇറക്കിവെക്കാന്‍ കഴിഞ്ഞാല്‍ ഒരാള്‍ ശുദ്ധനായി, കളങ്കമറ്റവനായി. എന്നുവെച്ചാല്‍, അയാള്‍ ജീവിതത്തില്‍ ഒന്നും ചെയ്യാത്തവനാണ് എന്ന് അര്‍ത്ഥമാക്കരുത്. അങ്ങനെ വരുമ്പോള്‍ അയാള്‍ ജീവനില്ലാത്തവനായിത്തീരും. ഒരു മനുഷ്യന്‍ ജീവിതത്തില്‍ എന്തെല്ലാം ചെയ്യമൊ അതെല്ലാം അയാളും ചെയ്തിരിക്കും. എന്നാല്‍ ആ കര്‍മ്മങ്ങളൊന്നും തന്നെ ഒരു പാടും ബാക്കിവെച്ചിരിക്കുകയില്ല. എന്നുമാത്രമല്ല. സ്വന്തം പ്രവൃത്തികളെ ആധാരമാക്കി അവനവന്‍റെ വ്യക്തിത്വം പടുത്തുകെട്ടിയിരിക്കുകയുമില്ല. കഴിഞ്ഞ നിമിഷത്തെ ഈ നിമിഷത്തിലേക്ക് തോളിലേറ്റിക്കൊണ്ടു നടക്കുന്ന ആള്‍.........സര്‍വദാ സ്വതന്ത്രനാണ്. അങ്ങനെയൊരാള്‍ക്കുമാത്രമേ പൂര്‍ണ്ണമായ സ്വാതന്ത്ര്യം അനുഭവിക്കാനാവൂ.

ശുകമഹര്‍ഷിയെപറ്റി കേട്ടിട്ടുണ്ടോ? വ്യാസമുനിയുടെ മകനായിരുന്നു. തീര്‍ത്തും കളങ്കമറ്റ ഒരു മനുഷ്യന്‍. പൂര്‍ണ്ണമായും ശുദ്ധന്‍. അദ്ദേഹത്തിന്‍റെ ജീവിത്തിലെ അസാധാരണമായ ഒരു സംഭവം. ഒരു നാള്‍ അദ്ദേഹം തനിയെ കാട്ടില്‍കൂടി നടക്കുകയായിരുന്നു. വഴിയില്‍ ഒരു തടാകത്തില്‍ ആ നേരം ഏതാനും അപ്സ്സരസ്സുകള്‍ കുളിക്കുന്നുണ്ടായിരുന്നു. എല്ലാവരും നഗ്നരായിരുന്നു. ശുകന്‍ തടാകക്കരയിലെത്തി. ജലക്രീഢചെയ്യുന്ന സുന്ദരിമാരെ നോക്കി. തന്‍റെ വഴിക്കു നടന്നുപോയി. സ്ത്രീകള്‍ക്ക് ലജ്ജതോന്നിയില്ല. അതുകൊണ്ട് നാണം മറയ്ക്കാന്‍ ശ്രമിച്ചതുമില്ല. അവര്‍ അവരുടെ വിനോദം തുടര്‍ന്നു. ശുകനും ഭാവഭേദമില്ലാതെ തന്‍റെ നടത്തം തുടര്‍ന്നു.

ശുകനെ അന്വേഷിച്ചുവന്ന വ്യാസനും അതേ തടാകതീരത്തെത്തി. എഴുപതുവയസ്സിലേറെയുള്ള ഒരു വൃദ്ധ താപസന്‍, മഹാഋഷി. അദ്ദേഹത്തെ കണ്ടതും സ്ത്രീകള്‍ തിടുക്കത്തില്‍ തങ്ങളുടെ വസ്ത്രങ്ങളെടുത്ത് നഗ്നത മറയ്ക്കാന്‍ ശ്രമിച്ചു. "ഞാന്‍ വൃദ്ധനാണ്. യഥാവിധി വസ്ത്രം ധരിച്ചിട്ടുമുണ്ട്" വ്യാസന്‍ പറഞ്ഞു. "എന്‍റെ മകന്‍ യുവാവാണ്. വസ്ത്രം ധരിച്ചിട്ടുമില്ല. എന്നിട്ടും ശുകന്‍ മുന്നില്‍ വന്നപ്പോള്‍ നിങ്ങള്‍ക്കു നാണം തോന്നിയില്ല. എന്നാല്‍ എന്നെ കണ്ടപ്പോള്‍ നിങ്ങള്‍ ഈ വിധം പെരുമാറുകയും ചെയ്യുന്നു. എന്താണതിനു കാരണം?"

"അങ്ങയുടെ മകന് സ്ത്രീ പുരുഷഭേദം തീരേയുമില്ല. അദ്ദേഹം ഒരു ശിശുവിനെപോലെ നിഷ്കളങ്കനാണ്. അതുകൊണ്ട് ഞങ്ങള്‍ക്കു ലജ്ജയും തോന്നിയില്ല."

പൂര്‍വകാലത്തിന്‍റെ ഭാരം തീരേയുമില്ലാതെ മുന്നോട്ടു പോകാന്‍ കഴിയുന്നയാള്‍ എല്ലാവിധത്തിലും സ്വാന്ത്ര്യമനുഭവിക്കുന്നു. ആ ഗുണവിശേഷം എപ്പോഴും എവിടെയും പ്രകടമായിരിക്കുകയും ചെയ്യും. നിങ്ങളെ കണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ ആളുകള്‍ നിങ്ങളോട് അടുപ്പത്തിലാവും, സ്വന്തം അച്ഛനമ്മമാരേക്കാള്‍ കൂടുതലായി നിങ്ങളെ വിശ്വസിക്കാന്‍ തുടങ്ങും. ഭാര്യയേക്കാള്‍ ഭര്‍ത്താവിനേക്കാള്‍ നിങ്ങള്‍ അവര്‍ക്കു പ്രിയപ്പെട്ടവരാകും. കാരണം, നിങ്ങളുടെ ചുമലില്‍ ഭൂതകാലത്തിന്‍റെ ഭാരങ്ങളില്ല.


പൂര്‍വകാലത്തിന്‍റെ ഭാരം തീരേയുമില്ലാതെ മുന്നോട്ടു പോകാന്‍ കഴിയുന്നയാള്‍ എല്ലാവിധത്തിലും സ്വാന്ത്ര്യമനുഭവിക്കുന്നു. ആ ഗുണവിശേഷം എപ്പോഴും എവിടെയും പ്രകടമായിരിക്കുകയും ചെയ്യും.

ഗന്ധങ്ങളെ അകറ്റാം

ഭൂതകാലത്തിന്‍റെ ഭാരവും ചുമന്നാണ് നിങ്ങളുടെ യാത്ര എങ്കില്‍, മറ്റുള്ളവരെപോലെ നിങ്ങള്‍ക്കുമുണ്ടാകും അതേ ഗന്ധം. ഈ ലോകം മുഴുവന്‍ നിറഞ്ഞു നില്ക്കുകയാണ് വ്യക്തിത്വത്തിന്‍റേതായ ദുര്‍ഗന്ധം. എല്ലാവര്‍ക്കും അവരവരുടേതായ വ്യക്തിത്വമുണ്ട് അതായത് തീഷ്ണമായ തനതായൊരു ഗന്ധമുണ്ട്. ഇതെല്ലാം ലോകത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുന്നു വ്യത്യസ്ത ഗന്ധങ്ങളാണ്. അവ തമ്മില്‍ സദാ സംഘര്‍ഷവുമുണ്ടാകും. നിങ്ങളുടെ കാമം, ക്രോധം, അസൂയ, ഭയം, ഇതിന്‍റെയെല്ലാം അടിസ്ഥാനം നിങ്ങളുടെ തന്നെ പൂര്‍വ്വകാലമാണ്. ഭൂതവും ഭാവിയുമായ മാറാപ്പുകള്‍ എപ്പോള്‍ നിങ്ങള്‍ ചുമലിലേറ്റിയോ അന്നു മുതല്‍ നിങ്ങളൊരു കഴുതയാണ്, കാരണം, അതാണ് ആ ഭാരത്തിന്‍റെ സ്വഭാവം. ഈ ചുമടും ചുമന്ന് ഒരാള്‍ക്കും ഈ ലോകത്തില്‍ വിവേകപ്പൂര്‍വ്വം ജീവിക്കാനാവില്ല.

എന്നാല്‍ ഈ ഭാരം വഹിക്കുന്നില്ല എങ്കില്ലോ? നിഷ്പ്രയാസം ജീവിതത്തിന്‍റെ മറുകരയെത്താം. അതായത് ഈ സംസാരസാഗരം എളുപ്പത്തില്‍ നീന്തിക്കടക്കാനാകും. മറ്റുള്ളവര്‍ക്ക് അതികഠിനമായ അദ്ധ്വാനം എന്നു തോന്നുന്നത് ഈ കൂട്ടര്‍ക്ക് ഒട്ടും പ്രയാസമില്ലാത്തതായിരിക്കും. ഈ ലോകം മാത്രമല്ല ആ വ്യക്തി എളുപ്പത്തില്‍ അനുഭവിച്ചുപോകുക, അന്തമല്ലാത്ത ജനി മൃതി വലയത്തെ തന്നയും ആ ആള്‍ നിഷ്പ്രയാസം കടന്നുപോകും.