सद्गुरु

അന്വേഷി : ഗുരോ, ലളിതമായ യോഗാഭ്യാസങ്ങളിലൂടെ, ആത്മസാക്ഷാത്കാരം നേടാനാകുമോ? ജ്ഞാനോദയത്തിന്‌ മറ്റു വഴികള്‍ വല്ലതുമുണ്ടോ? ജ്ഞാനോദയം നേടിയ ഒരാളെ എങ്ങിനെ തിരിച്ചറിയും?

 

സദ്‌ഗുരു : ആര്‍ക്കെങ്കിലും ആത്മസാക്ഷാത്കാരം നേടാനാകുമോ എന്ന ചോദ്യംകൊണ്ട് നിങ്ങള്‍ എന്താണ്‌ ഉദ്ദേശിക്കുന്നത്‌? പണമുള്ളവനായാലും - ഇല്ലാത്തവനായാലും, പഠിപ്പുള്ളവനായാലും - ഇല്ലാത്തവനായാലും, എല്ലാവരും ജ്ഞാനോദയം നേടാന്‍ കെല്പുള്ളവരാണോ എന്നതാണ്‌ ചോദ്യം. അല്ലെ? അജ്ഞതയില്‍ മുങ്ങിത്താഴാനുള്ള ശേഷി നിങ്ങള്‍ക്കുണ്ടെങ്കില്‍ ജ്ഞാനിയാകാനുള്ള ശേഷിയും നിങ്ങള്‍ക്കുണ്ടാവും, അങ്ങനെയല്ലേ?

ഞാന്‍ ആദ്ധ്യാത്മികപാതയിലേക്ക് നീങ്ങുകയാണെങ്കില് , അത്‌ അംഗീകരിക്കുവാന്‍ വിസമ്മതം പ്രകടിപ്പിക്കുന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എങ്ങിനെ നേരിടും?

ഒരു മൃഗത്തിന്‌ അനഭിജ്ഞനാകാന്‍ കഴിയുകയില്ല എന്നതറിയുക. ഒരു മൃഗം ഒരിക്കലും അജ്ഞാനിയോ, ജ്ഞാനിയോ ആകുന്നില്ല, എന്നാല്‍ മനുഷ്യന്‌ അനഭിജ്ഞനായിത്തന്നെ കാലാകാലം തുടരുവാന്‍ സാധിക്കും, ഞൊടിയിടയില്‍ ജ്ഞാനി ആകുവാനും സാധിക്കും. നിങ്ങള്‍ക്ക്‌ ഇതെപ്പോള്‍ സംഭവിക്കും, എന്നതാണൊരു ചോദ്യം. എനിക്ക്‌ ജ്ഞാനോദയമുണ്ടാല്‍ ഞാന്‍ അത്‌ എങ്ങനെ തിരിച്ചറിയും, അതാണടുത്ത ചോദ്യം.

അങ്ങിനെ സംഭവിച്ചാല്‍, ചോദ്യവും ഉത്തരവും ഒന്നും പിന്നെ നിലനില്‍ക്കില്ല. എന്തെന്നാല്‍ അങ്ങിനെ ഒരു ചോദ്യം ഉദിക്കാനുള്ള അവസരം പോലും നല്‍കാത്ത രീതിയില്‍, അതിശ്രേഷ്‌ഠമായി, നിങ്ങള്‍ ആരാണ്‌ എന്നതിന്‍റെ മുഴുവന്‍ വ്യാപ്‌തിയിലേക്കും അന്തരാത്മാവ് വ്യാപിച്ചിരിക്കും. പിന്നീട് അങ്ങിനെ ഒരു ചോദ്യമേ അവശേഷിക്കില്ല – “യഥാര്‍ത്ഥത്തില്‍ എനിക്ക്‌ ജ്ഞാനോദയം ഉണ്ടായോ, അതൊ ഇല്ലയോ? ഏയ്, അങ്ങിനെയൊന്നില്ല.” ഇത്തരം സംശയങ്ങള്‍ക്കൊന്നും പിന്നെ അവിടെ മൂല്യമില്ല.

ആത്മസാക്ഷാത്ക്കാരത്തെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്‍പത്തെ ആശ്രയിച്ചിരിക്കുന്നു ഇതെല്ലാം. ജ്ഞാനോദയം ലഭിച്ച നിരവധി ആളുകളുണ്ട്‌. അവര്‍ ആരൊക്കെയാണെന്നോ, എവിടെയൊക്കെയാണെന്നോ നിങ്ങള്‍ ഒരിക്കലും അറിയാന്‍ പോകുന്നില്ല, കാരണം അവരാരും ഒരിക്കലും ഇക്കാര്യം പ്രഖ്യാപിക്കാറില്ല. അങ്ങിനെ ചെയ്യേണ്ട ആവശ്യം അവര്‍ക്കില്ല. ഒരു പ്രത്യേകതരത്തിലുള്ള പ്രവൃത്തി ചെയ്യേണ്ടിവരുന്ന സമയത്തു മാത്രമേ, ഒരു വ്യക്തി ഇത്രയും പവിത്രമായ ഒരനുഭവത്തെക്കുറിച്ച് അത്തരത്തിലുള്ള നാണംകെട്ട പ്രഖ്യാപനം നടത്തേണ്ടിവരുന്നുള്ളു. ജനങ്ങള്‍ക്ക്‌ അത്‌ തിരിച്ചറിയാന്‍ സാധിക്കുകയില്ല. അതുകൊണ്ട് ചില പ്രത്യേക സാഹചര്യങ്ങളില്‍, അതു തെളിച്ചു പറഞ്ഞുകൊടുക്കേണ്ടിവരും. അങ്ങിനെ ഒരു പ്രഖ്യാപനമുണ്ടായാല്‍, നിരവധി ആളുകള്‍ അതിനെ ചോദ്യം ചെയ്യും, അന്വേഷണം നടത്തും, അത്‌ കള്ളമാണെന്ന്‍ വിളിച്ചു പറയും. താന്‍ ജ്ഞാനിയായി എന്ന്‍ പ്രഖ്യാപിക്കുന്നത്‌ അപമാനം പേറേണ്ടി വരുന്ന ഏര്‍പ്പാടാണ്.

ആത്മസാക്ഷാത്ക്കാരം ലഭിക്കുന്നവരാരും അക്കാര്യം പ്രഖ്യാപിക്കാറില്ല, നിങ്ങള്‍ അതൊട്ടറിയാനും പോകുന്നില്ല. ആര്‍ക്കെങ്കിലും സാക്ഷാത്ക്കാരം കിട്ടിയോ ഇല്ലയോ എന്നറിയേണ്ട ആവശ്യം നിങ്ങള്‍ക്കില്ല. എന്താണ്‌ നിങ്ങളുടെ പ്രശ്‌നം? നിങ്ങള്‍ക്ക്‌ അത്‌ സംഭവിച്ചാല്‍ വളരെ മനോഹരം. വേറെ ആര്‍ക്കെങ്കിലും സംഭവിച്ചാലും ഇല്ലെങ്കിലും അത്‌ നിങ്ങളില്‍ എന്തു വ്യത്യാസമാണുണ്ടാക്കുക? ഇത്രയും ശ്രേഷ്‌ഠമായൊരു കാര്യം നിങ്ങള്‍ക്കു സംഭവിക്കുകയും, അതു തിരിച്ചറിയാനുള്ള സാമാന്യവിവേകം പോലും നിങ്ങള്‍ക്കില്ലെങ്കില്‍, വേവലാതിപ്പെടേണ്ട. ഞാന്‍ നിങ്ങളെ അറിയിക്കാം.

പരിമിതികളെ പൊട്ടിച്ചെറിയുക എന്നത്‌ വേദനാജനകമായിരിക്കാം. എത്രമാത്രം വേദനാജനകമാണെങ്കിലും, അവയെ പൊട്ടിച്ചെറിയുന്നത് തന്നെയാണ്‌ നല്ലത്‌.

അമ്പേഷി : ഞാന്‍ ആദ്ധ്യാത്മികപാതയിലേക്ക് നീങ്ങുകയാണെങ്കില് , അത്‌ അംഗീകരിക്കുവാന്‍ വിസമ്മതം പ്രകടിപ്പിക്കുന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എങ്ങിനെ നേരിടും? അവരെ നല്ല വാക്കുകള്‍ പറഞ്ഞ്‌ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതും, തലയ്ക്ക്‌ കിഴുക്കു കൊടുത്ത്‌ കണ്ണു തുറപ്പിക്കുന്നതും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്‌. അവര്‍ക്കു നൂറുശതമാനം സ്വീകാര്യമാണെന്നു വായ കൊണ്ടുപറയുന്നുവെങ്കിലും, കാര്യത്തിലേക്കടുക്കുമ്പോള്‍ നിറം മാറുന്നു.

സദ്‌ഗുരു : ഓരോരുത്തരും യാഥാര്‍ത്ഥ്യത്തെ നേരിടുന്നത്‌ അവരവര്‍ തിരഞ്ഞെടുത്ത രീതികളിലാണ്‌. നിങ്ങള്‍ ഏതു രീതി തിരഞ്ഞെടുത്താലും അതിന്‍റെതായ പ്രത്യാഘാതം ഉണ്ടാകും. ഒന്നിനും വില കല്‍പിക്കാതെ, കടമ്പ കടന്നു പോവാമെന്ന്‍ കരുതുന്നത്‌ വിഡ്‌ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്നത് പോലെയായാണ്‌. ആദ്ധ്യാത്മികതയുടെ പാത ഒരിക്കലും ആരുടേയും മാര്‍ഗത്തിനെതിരല്ല. ഈ പാതയില്‍ കൂടുതല്‍ മുന്നോട്ടു പോകണമെന്നുണ്ടെങ്കില്‍, ആരുടെയടുത്ത് പോകണം, അതിനുവേണ്ടി എന്തു ചെയ്യണം, അവിടെയും ഇവിടെയും എത്ര സമയം വീതം ചിലവിടണം, എന്നെല്ലാമുള്ള നിങ്ങളുടെ മനസ്സിനെ ഇളക്കിമറിക്കുന്ന ചിന്തകളാണ്‌ എല്ലാ സംഘര്‍ഷത്തിനും കാരണം.

ഇതൊരു പുതിയ വിഷയമൊന്നുമല്ല, നിങ്ങള്‍ പാര്‍ട്ടിക്കു പോയാലും സിനിമക്കു പോയാലും എല്ലാം ഇതു തന്നെയാണ്‌ സ്ഥിതി. ഒരാള്‍ ബീച്ചില്‍ പോകാനാഗ്രഹിച്ചാല്‍, ഇനിയൊരാള്‍ക്ക് മലകയറ്റത്തിനു പോകണം, മറ്റൊരാള്‍ക്ക് കാടും, വെള്ളച്ചാട്ടവും കാണണം. അപ്പോള്‍ ആദ്ധ്യാത്മികതയുടെ പാതയല്ല പ്രശ്‌നം, എന്തു ചെയ്യണം, എങ്ങിനെ ചെയ്യണം എന്നുള്ള നിങ്ങളുടെ മനസ്സിന്റെ മല്പിടിത്തമാണ് പ്രശ്നം.

നിങ്ങള്‍ തിരഞ്ഞെടുത്ത ആദ്ധ്യാത്മിക പാത ഒരുത്തര്‍ക്കും എതിരല്ല. ജീവിതത്തില്‍ ചെയ്തിരിക്കണം എന്ന് തോന്നുന്ന കാര്യങ്ങള്‍, സങ്കോചം കൂടാതെ നിര്‍വഹിക്കുവാനുള്ള ചങ്കുറപ്പുണ്ടാകണം. നിങ്ങള്‍ ഏതിനാണോ ഏറ്റവും പ്രാധാന്യം കല്‍പിക്കുന്നത്‌, അതിനതിന്‍റെതായ പ്രാധാന്യം കൊടുത്ത്, എന്തിനേയും നേരിടുന്നതുപോലെ, സാധാരണഗതിയില്‍ നേരിടുകയാണ്‌ വേണ്ടത്‌. അങ്ങിനെ വരുമ്പോള്‍ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ നേര്‍ന്നു നേര്‍ന്നില്ലതെയാകും, മാനസിക പിരിമുരുക്കങ്ങള്‍ക്ക് വീര്യം കുറഞ്ഞു കുറഞ്ഞു വരും.

ആദ്ധ്യാത്മിക അഭിലാഷങ്ങള്‍ നിങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്ന സാഹചര്യങ്ങളില്‍നിന്ന്‍ നിങ്ങളെ വേരോടെ പിഴുതുകൊണ്ടു പോയാല്‍, ചില അസ്വാസ്ഥ്യങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാവുക സ്വാഭാവികമാണ്‌. സംഘര്‍ഷം എന്ന്‍ യഥാര്‍ത്ഥത്തില്‍ പറഞ്ഞുകൂടാ, കാരണം സംഘര്‍ഷം സാധാരണ രണ്ടാളുകള്‍ക്കിടയിലാണ്‌ ഉണ്ടാവുക. ചെറിയ അസ്വാസ്ഥ്യം ഉണ്ടാവും. നമുക്കു ചുറ്റുമുള്ളവര്‍, അവര്‍ക്ക്‌ മനസ്സിലാവാത്ത കാര്യങ്ങള്‍, അംഗീകരിക്കാന്‍ തക്കവണ്ണമുള്ള പക്വത ഉള്ളവരല്ലെങ്കില്‍ – ഇതുവളരെ ചുരുക്കമാണ്‌ – ഇത്തരം അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും.

ഒരു തരത്തിലുള്ള കുറ്റബോധത്തില്‍ നിന്നുമാണ്‌ ഇപ്പോള്‍ ഈ ചോദ്യം ഉയര്‍ന്നിരിക്കുന്നത്‌. കുടുംബത്തിലെ മറ്റാളുകളോട്‌ ഞാന്‍ ചെയ്യുന്നത്‌ ശരിയാണോ? ഇത്തരത്തിലുള്ള മാനസിക പിരിമുറുക്കം തീര്ത്തും സ്വാഭാവികം. എന്നാല്‍ നിങ്ങള്‍ക്കാAയാലും ഇനിയൊരാള്‍ക്കായാലും, സ്വന്തം പരിമിതികളെ പാവനമായി സംരക്ഷിക്കുക എന്നത്‌ വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. അതേ സമയം, പരിമിതികളെ പൊട്ടിച്ചെറിയുക എന്നത്‌ വേദനാജനകമായിരിക്കാം. എത്രമാത്രം വേദനാജനകമാണെങ്കിലും, അവയെ പൊട്ടിച്ചെറിയുന്നത് തന്നെയാണ്‌ നല്ലത്‌.

അജ്ഞതയില്‍ മുങ്ങിത്താഴാനുള്ള ശേഷി നിങ്ങള്‍ക്കുണ്ടെങ്കില്‍ ജ്ഞാനിയാകാനുള്ള ശേഷിയും നിങ്ങള്‍ക്കുണ്ടാവും

അതെങ്ങനെ ചെയ്യാന്‍ കഴിയും?

ഏറ്റവും മൃദുവായ രീതിയില്‍ അതിനെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞാല്‍ ഭംഗിയായിരിക്കും. എന്നാല്‍ എപ്പോഴും അങ്ങിനെ ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല. ലളിതമായ രീതിയില്‍ ചെയ്യാന്‍ പറ്റാഞ്ഞിട്ടല്ല,, മറ്റുള്ളവര്‍ അതിനു സമ്മതിക്കില്ല. അതങ്ങനെ നിസ്സാരമായ രീതിയില്‍ സംഭവിച്ചാല്‍, നിങ്ങള്‍ അതിന്‍റെ കുറ്റബോധത്തില്‍ നിന്ന്‍ എളുപ്പം രക്ഷപ്പെടും എന്നവര്‍ കരുതും. ബാക്കിയുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കാതെ, സ്വന്തം ഇഷ്‌ടത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കുമ്പോള്‍, നിങ്ങള്‍ അങ്ങിനെ ചെയ്‌താല്‍ നേരിടാവുന്ന പ്രശ്നങ്ങളും, വൈഷമ്യങ്ങളും യാതൊരു നിര്‍വിഘ്നങ്ങളുമില്ലാതെ നിങ്ങള്‍ തന്നെ നേരില്‍ കാണണമെന്നും, അതിന്‍റെ പ്രത്യാഘങ്ങള്‍ കണ്ടു നിങ്ങളുടെ മനസ്സ് ചഞ്ചലപ്പെടണമെന്നുമുള്ള ഒരു സ്വാര്‍ത്ഥചിന്തയും അതിനു പുറകിലുണ്ട്‌. നിങ്ങള്‍ക്ക്‌ കുറ്റബോധം തോന്നത്തക്ക രീതിയില്‍ വേണ്ടതെല്ലാം അവര്‍ ചെയ്യും.

ഒരു ദിവസം രാത്രിയില്‍ തന്‍റെ സിംഹാസനത്തേയും സഹധര്‍മ്മിണിയേയും ശിശുവിനേയും ഉപേക്ഷിച്ച്‌ സത്യാമ്പേഷണത്തിനായി, അതെന്താണെന്നുപോലുമറിയാതെ ഗൌതമബുദ്ധന്‍ ഇറങ്ങിപുറപ്പെട്ടപ്പോള്‍, എത്ര ക്രൂരനായിട്ടാണ്‌ അദ്ദേഹത്തെ കുടുംബാംഗങ്ങള്‍ കണ്ടത്‌. പക്ഷെ കഠിനഹൃദയത്തോടെ ആ കൊടുംകൃത്യം അദ്ദേഹം ചെയ്‌തതില്‍, ഈ ലോകം എത്രമാത്രം സന്തുഷ്‌ടരാണ്‌, ശരിയല്ലേ? ആ നിര്‍ദ്ദയമായ കൃത്യം അദ്ദേഹം ചെയ്‌തില്ലായിരുന്നു എങ്കില്‍, ഇന്ന്‍ ലോകം എത്ര ദരിദ്രമായിരുന്നേനേ! അദ്ദേഹത്തിന്‍റെ കുടുംബത്തിന്‌ പ്രത്യേകിച്ച്‌ നേട്ടങ്ങളൊന്നും ഉണ്ടാവുമായിരുന്നില്ലതാനും.