സദ്ഗുരു: സമ്പത്ത് സൗഖ്യം തരുന്നു എന്ന് സമൂഹം എല്ലായ്‌പോഴും വിശ്വസിച്ചിരുന്നു.എന്നാൽ നീണ്ട കാലഘട്ടം സമ്പത്ത് ആസ്വദിച്ച യുഎസ്എ പോലെയുള്ള രാഷ്ട്രങ്ങളെ നോക്കിയാൽ, അവർ എന്നോട് പറഞ്ഞത് അവിടെയുള്ള മുതിർന്നവരിൽ 70%ആളുകളും മരുന്നുകളെ ആശ്രയിക്കുന്നു എന്നാണ്.പല പതിറ്റാണ്ടുകളായി സമ്പത്ത് ആസ്വദിക്കുന്ന യൂറോപ്പിൽ,38% ആളുകളും മനോരോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ്. മാർക്കെറ്റിൽ നിന്ന് നിങ്ങൾ ചില മയക്കുമരുന്നുകൾ എടുത്ത് മാറ്റുകയാണെങ്കിൽ അവിടുത്തെ വലിയൊരു വിഭാഗം ആളുകളുടേയും സമനില തെറ്റും. ഇതല്ല സൗഖ്യം.

ദാരിദ്ര്യത്തിൽ നിന്ന് സാമ്പത്തിലേക്കുള്ള യാത്ര -ഒരു വ്യക്തിക്കായാലും,ഒരു സമൂഹത്തിനായാലും, രാജ്യത്തിനായാലും, അതല്ല ഒരു വലിയ ജനതക്കായാലും അത് അതികഠിനമാണ്. കൂടാതെ അത് പരിസ്ഥിതി സൗഹൃദവുമല്ല. പക്ഷെ മിക്കപ്പോഴും ആളുകൾ അവിടെ എത്തി ചേർന്ന ശേഷംഅവരുടെ സമ്പത്ത് അവർക്ക് ആസ്വദിക്കാനാവില്ല

മനുഷ്യർ ഇത് മനസിലാക്കേണ്ടതുണ്ട്, അതായത് അവരുടെ ജീവിതത്തിന്റെ നിലവാരം തീരുമാനിക്കപ്പെടുന്നത് അവർ എന്ത് വാഹനം ഓടിക്കുന്നു എന്നതിലോ എവിടെ താമസിക്കുന്നു എന്നതിലോ എന്നതോ എന്ത് വസ്ത്രം ധരിക്കുന്നു എന്നതിലോഅല്ല, അത് തീരുമാനിക്കപ്പെടുന്നത് ഒരു വ്യക്തി എത്ര ആഹ്ലാദത്തിലും സമാധാനത്തിലും ആണെന്നാണ്.സൗഖ്യം നേടുന്നതിനായി കാലങ്ങളായി മനുഷ്യർ മുകളിലേക്ക് നോക്കുകയും പൊരുതുകയും ചെയ്തു. അതിനു ശേഷം അവർ പുറത്തേക്ക് നോക്കി, ഭൂമിയെ പലതായി വേർപെടുത്തി.പക്ഷെ നിങ്ങൾ ഉള്ളിലേക്ക് തിരിഞ്ഞാൽ മാത്രമേ സൗഖ്യം ലഭിക്കുകയുള്ളൂ. അകം ആണ് പുറത്തേക്കുള്ള ഏക വഴി

ആത്മീയ സാധ്യതയിലുള്ള നിക്ഷേപം, അതായത് ഒരുവന്റെ ശാരീരികാവസ്ഥക്ക് പുറത്തുള്ള സാധ്യത മാത്രമാണ് ആത്യന്തികമായ ഉത്തരം.നിങ്ങൾ ദീർഘകാല ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ദീർഘകാല നിക്ഷേപങ്ങൾ നടത്തണം

"അടിസ്ഥാന സൗകര്യങ്ങളില്ലെങ്കിൽ നിങ്ങൾ എങ്ങനെയാണു ജ്ഞാനികളെ സൃഷ്ട്ടിക്കുക"

നൂറു വർഷങ്ങൾക്ക് മുമ്പ്,ഇൻഡ്യൻ ഗ്രാമത്തിലേക്ക് ചെന്നാൽ,അവിടെ പ്രാദേശികഭാഷയിൽ എഴുതാനും വായിക്കാനും കഴിയുന്ന ഒരു വ്യക്തിയെ കാണാൻ നിങ്ങൾ ഗ്രാമം മുഴുവനും അന്വേഷിക്കണമായിരുന്നു.എന്നാൽ ഇന്ന്, ജനസംഖ്യയിൽ കുറഞ്ഞത് 70% ആൾക്കാർക്കും അവരുടെ മാതൃഭാഷയിൽ വായിക്കാനും പലർക്കും ഇംഗ്ലീഷ് സംസാരിക്കുവാനും കഴിയും.ഇങ്ങനൊരു അനുകൂല മാറ്റം സാധ്യമായത് ആരെല്ലാമോ സ്കൂൾ കെട്ടിടങ്ങൾ നിർമിച്ചതും, അധ്യാപകരെ പരിശീലിപ്പിച്ചതും കാരണമാണ്.

അതുപോലെ മനുഷ്യരുടെ അവബോധം ഉയർത്തുവാന്‍, ഓരോ വ്യക്തിയിലും പരിവർത്തനം ഉണ്ടാക്കുവാന്‍ ലോകത്തിൽ സംഭവിക്കേണ്ട പ്രധാന കാര്യം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുക എന്നതാണ്, അത് മനുഷ്യരുടെ കാര്യത്തിലായാലും മറ്റു കാര്യങ്ങളിലായാലും.

കഴിഞ്ഞ കാലങ്ങളിൽ ഈ രാജ്യത്ത് ആന്തരിക സൗഖ്യത്തിനു വേണ്ടി അസാമാന്യമായ അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടായിരുന്നു. ഉദാഹരണത്തിന് കൃഷ്ണൻ വടക്കേ സമതലങ്ങളിലും മധ്യ ഇന്ത്യയിലും ഉടനീളം ആയിരത്തിലധികം ആശ്രമങ്ങൾ സ്ഥാപിച്ചു. ഗൗതമ ബുദ്ധനെ,അദ്ദേഹത്തിന്റെ ജ്ഞാനോദയത്തിനു ശേഷം ധാരാളം രാജാക്കന്മാരും ചക്രവർത്തിമാരും അവരുടെ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ക്ഷണിച്ചു.പക്ഷെ അദ്ദേഹം പറഞ്ഞത് "ഞാൻ വരണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഒരു ധ്യാന മുറിയും ഉദ്യാനവും നിങ്ങൾ നിർബന്ധമായും നിർമിക്കണം".ഇതൊരു മാനദണ്ഡമായിത്തീർന്നു.

ആന്തരിക നന്മക്കായി വളരെയധികം അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ട്ടിച്ച ഒരു സമൂഹം ഇത് മാത്രമാണ്.ആത്മീയ വികസനത്തിന് ഭൂമിയിൽ മറ്റെവിടെത്തേക്കാളും കൂടുതൽ സ്ഥലങ്ങൾ നിർമിച്ചിരുന്നത് ഇവിടെയാണ്.അതിനാൽ തന്നെ എല്ലാ തലമുറയിലും ജ്ഞാനോദയം ലഭിച്ചവ്യക്തികൾ ഇവിടെ സൃഷ്ഠിക്കപ്പെട്ടത് യാദൃശ്ചികമോ ആകസ്മികമോ ആയിരുന്നില്ല ആയ കാര്യമല്ല.

അടിസ്ഥാന ഘടകങ്ങൾ - ഭൗതികവും മാനുഷികവും

ഇഷ-ക്കു ലോകത്തോടുള്ള പ്രതിബദ്ധതകളിൽ ഒന്നിതാണ് : ഞങ്ങൾ ആഗ്രഹിക്കുന്നത് മനുഷ്യരുടെ ആന്തരിക സൗഖ്യത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുക എന്നതാണ്. അടിസ്ഥാന സൗകര്യങ്ങൾ എന്ന് ഞാൻ പറയുമ്പോൾ, ഞാൻ പറയുന്നത് വെറും ഭൗതിക സൗകര്യങ്ങളെ കുറിച്ച് മാത്രമല്ല. ഭൗതിക സൗകര്യങ്ങൾ മനുഷ്യ പശ്ചാത്തലത്തെ ഉൾക്കൊള്ളുവാന്‍ വേണ്ടി മാത്രമാണ്ക മാത്രമാണ് ചെയ്യുന്നത്

ഏറ്റവും പ്രധാനപ്പെട്ട കാര്യം, നിങ്ങൾ ഏതു തരം ആളുകളെയാണ് സൃഷ്ടിക്കുന്നുവെന്നതെന്നതാണ് . ശരിയായ ആളുകളില്ലാതെ, ഈ ശാസ്ത്രത്തെ നിങ്ങൾക്ക്പകർന്നു കൊടുക്കാനാവില്ല കാരണം ഇത് ആത്മനിഷ്ഠമായ ശാസ്ത്രമാണ്. ശരിയായ ആളുകളില്ലാതെ,അത് ജനങ്ങളിലേക്ക് വേണ്ട രീതിയിൽ വിനിമയം ചെയ്യപ്പെടുകയില്ലടില്ല.

ഇഷ യോഗ പ്രോഗ്രാമ്മുകളിലേക്ക് വരുമ്പോൾ,ഇന്നർ എഞ്ചിനീയറിംഗിലും മറ്റ് അഡ്വാൻസ്ഡ് പ്രോഗ്രാമ്മുകളിലും അത്ഒരു ജോലിയെന്ന രീതിയിൽ പഠിപ്പിക്കുവാൻ ഞങ്ങൾ ആരെയും അനുവദിക്കുന്നില്ല അനുവദിക്കാറില്ല.ഇതിനെ ഒരാൾക്ക് അവന്റെ/അവളുടെ ജീവിതത്തേക്കാൾ മുകളിൽ ഉൾക്കൊള്ളാൻ സാധിക്കണം.ഉയര്‍ത്തിപിടിക്കണം, അവരുടെ ജീവിതത്തേക്കാൾ പ്രധാനപ്പെട്ടതായിത്,അപ്പോൾ മാത്രമേ അവരെ പഠിപ്പിക്കുവാക്കാൻ അനുവദിക്കുകയുള്ളു. ഇത് നൽകുന്നത് ഒരു സമർപ്പണം ആയിട്ടാണ് അല്ലാതെ ഒരു ജോലിയായിട്ടോ ഒരു വിനോദമായിട്ടോ അല്ല.

ജാതി, മതം , ലിംഗം , പ്രദേശം എന്നിവയുടെ വിവേചനമില്ലാതെ,ഭൂമിയിലെ എല്ലാ മനുഷ്യർക്കും ഒരു ആത്മീയ പ്രക്രിയ വാഗ്ദാനം ചെയ്യണം എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.ആധുനിക ലോകത്തിനു ഇത് നൽകുവാൻ ആവശ്യമായ അറിവും,ഊർജ്ജവും,കഴിവും ഞങ്ങൾക്കിന്നുണ്ട്. ഓരോ മനുഷ്യരെയും ആവശ്യമായ സാമഗ്രികളോടെ ശാക്തീകരിക്കുവാനുതകുന്ന സമയവും കാലഘട്ടവും ഇതാണ്,ഇതിലൂടെ മറ്റൊരു ജീവനെയും തടസ്സപ്പെടുത്താതെ സ്വന്തം ആന്തരിക സൗഖ്യം കൈകാര്യം ചെയ്യാനുള്ള കഴിവ് അവർക്ക് ലഭിക്കുന്നു.

മനുഷ്യരാശിയുടെ ചരിത്രത്തിൽ ആദ്യമായി മനുഷ്യരെന്ന നിലയിൽ ഭൂമിയിലെ എല്ലാ അടിസ്ഥാന മാനുഷിക പ്രശ്നങ്ങളേയും അഭിമുകീകരിക്കുവാനുള്ള കഴിവ് നമുക്കിന്നുണ്ട് -പോഷകാഹാരം,ആരോഗ്യം,വിദ്യാഭ്യാസം, ,പരിസ്ഥിതി, അടിസ്ഥാന സൗഖ്യങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ. എന്നീ മേഖലകളിലെ എല്ലാ മാനുഷിക പ്രശ്നങ്ങളെയും നേരിടാനുള്ള കഴിവ് നമ്മുക്കുണ്ട്.അതിനാവശ്യമായ വിഭവങ്ങളും സാങ്കേതികവിദ്യയും കഴിവും നമുക്കിന്നുണ്ട്.എന്നാൽ ഇത് ഉൾക്കൊള്ളാനുള്ള ഒരു അവബോധം മാത്രം കാണുന്നില്ല. ഇത്രയും സാധ്യതയിലെത്തിയിരിക്കുന്ന ഒരു തലമുറയെന്ന നിലക്ക് നമ്മൾ ഇതിനെ യാഥാർഥ്യത്തിലേക്ക് വിവർത്തനം ചെയ്യുമോ എന്നത് വലിയ ഒരു ചോദ്യമാണ്.

 

.

 

എനിക്കൊരു അവസരം നൽകിയാൽ ഞാൻ ചെയ്യുന്ന ഏറ്റവും മികച്ച കാര്യം ഈ ലോകത്തെ പ്രതിഷ്ഠയിലൂടെ പവിത്രീകരിക്കുക എന്നതായിരിക്കും.കാരണം ഒരു മനുഷ്യനും പ്രതിഷ്ഠയാൽ പവിത്രമാക്കാത്ത സ്ഥലത്തു ജീവിക്കാൻ അർഹനല്ല.പ്രതിഷ്ഠ നടത്തിയ സ്ഥലം സംസ്കാര സമ്പന്നമായിരിക്കും.മനുഷ്യർപൂർണമായും വികാസം പ്രാപിക്കണമെങ്കിൽ അങ്ങനൊരു സ്ഥലത്തായിരിക്കണം ജീവിക്കേണ്ടത്.ഇന്ന് വളരെ കുറച്ച പേർക്കേ അതിനുള്ള അവസരമുള്ളു, പക്ഷെ അതങ്ങനല്ല വേണ്ടത്.എന്റെ മനസ്സിൽ, എന്റെ അറിവിൽ,എന്റെ ജീവിതാനുഭവങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നത് ഇങ്ങനൊരു സാധ്യതയെ മറ്റൊരാൾക്കു നൽകുക എന്നതാണ് എനിക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തരമായ കാര്യം എന്നതാണ്, കാരണം ഇതുമാത്രമേതേ ആത്യന്തികമായി നിലനിൽക്കുകയുള്ളു.