സദ്ഗുരുവും ചലച്ചിത്ര നിർമ്മാതാവും, ഫാഷൻ ഡിസൈനറും, കവിയും കലാകാരനുമായ മുസാഫർ അലിയും തമ്മിൽ, വിശാലമായ മാനങ്ങളിലൂടെയുള്ള സംഭാഷണത്തിൽ വിഷയം പൂർവസൂരികളായ കവികളിലേക്ക് തിരിയുകയുണ്ടായി. ഒരു റൂമിയെ അല്ലെങ്കിൽ കബീറിനെ അനുകരിക്കാൻ ശ്രമിക്കുന്നതിനു പകരം, സദ്ഗുരു പറയുന്നു, കവിതയുടെ ആവിർഭാവത്തെ കൊണ്ടുവന്ന ആന്തരികാനുഭവം നാം നോക്കണം. ലോക കവിതാദിനത്തിന്റെ വേളയിൽ, രണ്ട് കവികൾ ആഴമായ ആന്തരിക അനുഭവത്തിന്റെ ആവിഷ്കാരത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു.

മുസാഫര് അലി: മാതൃകായോഗ്യമായ ജീവിതങ്ങളെ എങ്ങനെയാണ് മനസ്സിലാക്കുന്നത്? മാനവികതയുടെയും, കാലാപരതയുടെയും, മാനവസംയോജനത്തിന്റെയും അടിസ്ഥാനത്തിൽ മാതൃകായോഗ്യരായ ചിലരുണ്ട്. അങ്ങനെയുള്ള ജീവിതങ്ങളെ ആഘോഷിക്കേണ്ട ആവശ്യമുണ്ട്- റുമി, ഖുസ്രോ, കബീര് അങ്ങനെ പലരും – ഒരു പക്ഷെ അത് പ്രബോധനത്തിന്റെ ഒരു സ്രോതസ്സുമായേക്കാം.

സദ്ഗുരു: താങ്കള് മാതൃകായോഗ്യരെന്നു പറയുമ്പോൾ മറ്റുള്ളവർക്ക് ഒരു മാതൃകയായിരിക്കാൻ യോഗ്യരാണെന്നു നിങ്ങൾ അർത്ഥമാക്കുന്നു. റൂമി കബീർ അല്ലെങ്കിൽ അങ്ങനെയുള്ള ഒരാൾ; നാം അവരെ ആസ്വദിക്കണം. നാം അവരെ അനുകരിക്കാൻ ശ്രമിക്കരുത്. പൂന്തോട്ടത്തിലെ പൂക്കൾ പോലെയാണ് അവർ. സ്വയം പൂക്കളാകാന് ശ്രമിക്കരുത്. പുഷ്പത്തെ അങ്ങനെ തന്നെ ആസ്വദിക്കൂ. എവിടെയായിരുന്നാലും അങ്ങനെയുള്ളവർ പൂത്തുലഞ്ഞത് നല്ല  കാര്യം തന്നെ. അങ്ങനെയുള്ള നിരവധി പേർ പൂത്തുലഞ്ഞിട്ടുണ്ട്.

ഇന്നും എല്ലാ ഗ്രാമങ്ങളിലും പട്ടണത്തിലും ഒരാൾ ഉണ്ട്. ഒരുപക്ഷേ അവർ പ്രശസ്തിയുടെ ആ നിലയിലേക്ക് എത്തിയിട്ടുണ്ടാവില്ല. ചിലർക്ക്ഒരു ഔന്നത്യം കൈവന്നിരിയ്ക്കാം , ചിലര്ക്ക് അതില്ലാതെയുമിരിക്കാം- അത് സാമൂഹ്യവും ചരിത്രപരവുമായ വിഷയമാണ് എന്നാൽ ആ കാഴ്ചപ്പാട് മരിച്ചില്ല, അത് ഒരിക്കലും മരിക്കുകയുമില്ല. അത് എവിടെയെങ്കിലും ഏതെങ്കിലും , രീതിയിൽ വെളിപ്പെടുന്നു. ഒരു കബീറിനെ നമ്മുടെ ഉദാഹരണമാക്കി മാറ്റാതെ , അദ്ദേഹത്തെ ഇത്രയും നിറവുറ്റതാക്കുന്ന ആന്തരിക അനുഭവത്തിലേക്കാണ് നമ്മൾ തിരിച്ചുപോകേണ്ടത്. .

ബാഹ്യ ശേഷികളുടെ കാര്യം വരുമ്പോൾ നമ്മൾ എല്ലാവരും വ്യത്യസ്തരാണ്. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് എനിക്ക് ചെയ്യാൻ കഴിയില്ല. എനിക്ക് ചെയ്യാൻ കഴിയുന്നത് നിങ്ങൾക്ക് ചെയ്യാൻ കഴിയില്ല. എന്നാൽ ആന്തരിക സാധ്യതയുടെ കാര്യത്തിൽ നമ്മൾ എല്ലാവരും തുല്യശേഷിയുള്ളവരാണ്. അത് ഒരാൾക്ക് ഉള്ളിൽ സംഭവിച്ചിട്ടും മറ്റൊരാൾക്ക് ഉള്ളിൽ സംഭവിക്കാത്തത്തിന് കാരണം ഒരു വ്യക്തി ആ അളവിലേക്ക് ശ്രദ്ധ നൽകിയപ്പോൾ, മറ്റേയാൾ അതു ചെയ്തില്ല എന്നത്കൊണ്ട് മാത്രമാണ്.

കബീർ എന്തുതന്നെയായിരുന്നുവോ, റൂമിയോ കൃഷ്ണനോ ആദിയോഗിയോ എന്ത്തന്നെയായിരുന്നുവോ, നമ്മളെല്ലാവരും അതിനു പ്രാപ്തരാണ്. പക്ഷേ, അതേ കവിത, അതേനൃത്തം, സംഗീതം, ഗണിതം എന്നിവയെല്ലാം നമുക്ക് കഴിയുമോ? ഒരുപക്ഷേ ഇല്ല. എന്നാൽ നാമെല്ലാവരും ആ ആന്തരികാനുഭവത്തിന് യോഗ്യരാണ്. കബീറിൽ സംഭവിച്ചപ്പോൾ, അന്നത്തെ സാമൂഹികവും മറ്റ് സാഹചര്യങ്ങളുമുൾപ്പെടെയുള്ള പരിതസ്ഥിതികൾക്കനുസരിച്ച് കവിതകളിലൂടെയാണ് ഒഴുകിയത്. ഇന്ന് അത് ആര്ക്കെങ്കിലും സംഭവിച്ചാൽ, അവർ തികച്ചും വ്യത്യസ്തമായ എന്തെങ്കിലുമായിരിക്കാം ചെയ്യുന്നത്. അവർ അതേ കാര്യം തന്നെ ചെയ്യുമെന്ന് തോന്നുന്നില്ല.

ഈ കവിത, നൃത്തം, സംഗീതം, ഗണിതം അല്ലെങ്കിൽ ശാസ്ത്രം ഇവയ്ക്ക് കാരണമാകുന്ന ആ ആന്തരികാനുഭവം, ഒരു പ്രത്യേക വ്യക്തിയിൽ ഏതു രീതിയില് അത് പ്രകടമായി എന്നതിനെക്കാൾ പ്രധാനമാണ്. പല ആളുകളിൽ പല തരത്തിലും അത് പ്രകടമായേക്കാം, അത് തികച്ചും സ്വാഭാവികമാണ്. നിങ്ങൾ എന്തെങ്കിലും കാണുമ്പോൾ, നിങ്ങൾക്കു ഒരു സിനിമ നിർമ്മിക്കാൻ ആഗ്രഹമുണ്ടായേക്കാം. ഞാൻ എന്തെങ്കിലും കാണുമ്പോൾ ഉടനെ അതിനെ ജനങ്ങൾക്ക് അനുഭവിച്ചറിയാൻ കഴിയുന്ന ഒരു വ്യവസ്ഥ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കുന്നു .

ഇത് എങ്ങനെ പ്രകടമാകുന്നു എന്നത് ഓരോ വ്യക്തിയിലും വളരെ വ്യത്യസ്തമാണ്, അത് വ്യത്യസ്തമാണെന്നത് അത്ഭുതകരവുമാണ്, എന്നാൽ നമ്മളുടെ ഉള്ളില് എന്ത് സംഭവിക്കുന്നു; നമ്മൾ ഓരോരുത്തരും അതിന് പ്രാപ്തിയുള്ളവരാണ്. അവശ്യമായ ശ്രദ്ധയും സഹായവും നൽകാത്തതിനാൽ മാത്രമാണ് ഇത് സംഭവിക്കാത്തത്. എല്ലാവരും എന്തൊക്കെയോ തിരക്കിലാണ്. അതിനാൽ, ഇന്നലെ നടന്നതിന് സ്തുതി പാടുന്നതിനെക്കാളുപരി എല്ലാ തലമുറയിലും, ആളുകൾക്ക് അത് അനുഭവക്കാനുള്ള സൌകര്യം ഏര്പ്പെടുത്തുക, എന്നതു വളരെ പ്രധാനപ്പെട്ടതാണ്. അതേ, നാം അവരെ ബഹുമാനിക്കുന്നു, നമ്മൾ അവരെ ആഘോഷിക്കുന്നു. എന്നാൽ ഏറ്റവും പ്രാധാന്യമേറിയ കാര്യം, നമ്മുടെ ഉള്ളിലും അതു സാധ്യമായതാണെന്ന് പറയുന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ്

മുസാഫര് അലി:  അത്മജ്ഞാനികളുടെ കവിത ആഘോഷിക്കുന്നതിനായി ഞാൻ എന്റെ ജീവിതം സമർപ്പിക്കുന്നു,അതില് പൊതുവായി ഞാൻ കണ്ടെത്തുന്നത് എരിച്ചിലാണ്. ഞാൻ കവിതയെ എല്ലായ്‌പ്പോഴും തിരയുന്നുണ്ടെങ്കിലും, ജനങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കാൻ കഴിയുന്നത്ര ശുദ്ധമായ കവിത ഞാൻ കണ്ടെത്തുന്നില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആ കവിതകൾ ഇല്ലാത്തതിന് കാരണം ആളുകൾ എരിയുന്നില്ലഅതുകൊണ്ടു തന്നെ ഹൃദയസ്പര്ശിയായ എന്തെങ്കിലും നിങ്ങൾക്ക് നൽകുവാൻ അവർക്ക് കഴിയുന്നില്ല. അത് സമൂഹത്തിന്റെ ഗുരുതരമായ ലക്ഷണമാണ്. ഒരുപക്ഷേ നിങ്ങളുടെ ജ്ഞാനം വഴി, നമുക്ക് ആ പ്രശ്നം പരിഹരിക്കാൻ സാധിക്കും, എന്നാൽ അത് വളരെ ഗൗരവമായ ഒരു കാര്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം കവിത വളരെ വിശുദ്ധമായ കലയാണ്, അത് മാതൃകലയാണു. ലോകത്തെയും സമൂഹത്തെയും പ്രതിഫലിപ്പിക്കുന്ന ഒരു കലയാണ്. നിങ്ങൾക്ക് കവിത വാങ്ങാൻ കഴിയില്ല. ആന്തരിക ജ്വാലയിൽ നിന്നുമാണ് കവിത വരേ ണ്ടത്. കവിത പല കാര്യങ്ങളിലേക്കു നയിക്കുന്നു. കവിത ആർക്കിടെക്ചറിലേക്ക്നയിച്ചേക്കാം, അത് കരകൗശലത്തിലേക്ക് നയിച്ചേക്കാം, അത് സംഗീതത്തിലേക്ക് നയിച്ചേക്കാം, അത് നടനത്തിലേക്ക് നയിച്ചേക്കാം, എന്തിലേക്കും നയിച്ചേക്കാം, പക്ഷേ ആ ജ്വാല ഇല്ലെങ്കിൽ, നൃത്തം ഇല്ല.

സദ്ഗുരു: പദ്യം ഗദ്യത്തേക്കാള് പ്രാധാന്യമർഹിക്കുന്നതിനു കാരണം മനുഷ്യന്റെ അനുഭവങ്ങൾ യുക്തിസഹമായ വിശദീകരണത്തിന് പൊരുത്തപ്പെടുന്നില്ല എന്നതാണ്. നിങ്ങൾ ഹൈസ്കൂളിലെയോ കോളേജിലെയോ തവളയെ കീറിമുറിച്ചപ്പോൾ അതിന്റെ ഹൃദയത്തിലേക്ക് നോക്കി ഗദ്യരചനകള് നടത്താം. നേരെമറിച്ച് മറ്റൊരാൾ നിങ്ങളുടെ ഹൃദയത്തിൽ പ്രവേശിച്ചെന്നു കരുതുക, അതിനെ ഗദ്യശൈലിയിൽ എഴുതുകയാണെങ്കിൽ വിഡ്ഢിത്തമായി തോന്നും, കാരണം യുക്തിപരമായി അത് തെറ്റാണു. യുക്തിസഹമല്ലാത്ത അളവുകൾ മനസിലാക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവർക്കു കവിതയേ ആശ്രയിച്ചേ പറ്റു, കാരണം അവര്ക്ക് വേറെ നിവൃത്തിയില്ല. കവിത എഴുതുന്നയാള്ക്ക് പ്രേമബന്ധം വളരെ മനോഹരമായിരിക്കും കാരണം യുക്തിരഹിതമായത് കാവ്യാത്മകമായ ഭാഷാരീതിയിലൂടെ മാത്രമേ സ്പഷ്ടമാക്കുവാൻ സാധിക്കു. ഏതൊരു മിസ്റ്റിക്കിനും കവിതയേ ആശ്രയിച്ചേ പറ്റു, കാരണം അത് ഗദ്യരൂപത്തിൽഎങ്ങനെ എഴുതാനാണ്? കവിത ഒരു തിരഞ്ഞെടുക്കാവുന്ന വസ്തുവല്ല, അത് ഉള്പ്രേരണയാൽ നിർബന്ധിതമാണ്! വാക്കുകളിലൂടെ സ്പഷ്ടമാക്കാവുന്ന ഒന്നല്ല. .

മുസാഫർ അലി: സത്തയുടെ സത്തയുടെ സത്തയാണ് ഇത്, ഇതിനു നിങ്ങളുടെ ഹൃദയത്തിൽ കയറാനുള്ള താളമുണ്ട്, കാരണം നിങ്ങൾക്ക് കാര്യങ്ങൾ ഗ്രഹിക്കാനുള്ള താളം ആവശ്യമാണ്

സദ്ഗുരു: ഇല്ല, കവിതയുള്ളതിനാൽ നിങ്ങൾക്ക് താളമുണ്ടായി എന്നല്ല, നിങ്ങൾക്ക് താളം ഉള്ളതിനാൽ കവിത നിങ്ങളുടെ ഉള്ളിൽ ഉദ്ഭവിച്ചേക്കാം.