सद्गुरु

ഈശാ കേന്ദ്രത്തില്‍ ഭാവസ്പന്ദന എന്നും സംയമ എന്നും രണ്ടു വിശേഷാല്‍ പരിപാടികള്‍ നടത്തി വരുന്നുണ്ട് . രണ്ടും ഉന്നത നിലവാരത്തിലുള്ളതാണ്.

കഠിനമായ അദ്ധ്വാനത്തിലൂടെ കര്‍മ്മങ്ങള്‍ക്കായി നീക്കി വെച്ചിട്ടുള്ള ഊര്‍ജ്ജം സാമാന്യ രീതിയേക്കാള്‍ വേഗത്തില്‍ വിനിയോഗിച്ചു തീര്‍ക്കുക . അങ്ങിനെ ചെയ്തു കഴിഞ്ഞാല്‍ ഒരിടത്ത് കുറെ നേരം അനങ്ങാതിരിക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. സ്വാഭാവികമായ ധ്യാനത്തിന് അത് വഴിയൊരുക്കുകയും ചെയ്യും . ചിലവഴിക്കപ്പെടാത്ത ഊര്‍ജ്ജം ശരീരത്തില്‍ കിടന്ന് ഞെരുങ്ങുന്നിടത്തോളം കാലം നിങ്ങള്‍ക്ക് സ്വസ്ഥമായി ഒരു സ്ഥലത്തിരിക്കാന്‍ സാധിക്കുകയില്ല, കാരണം കൂടുതല്‍ പ്രവൃത്തികള്‍ക്കായി നിങ്ങളുടെ ഊര്‍ജ്ജം നിങ്ങളെ നിര്‍ബന്ധിച്ചുകൊണ്ടേയിരിക്കും .


ചിലവഴിക്കപ്പെടാത്ത ഊര്‍ജ്ജം ശരീരത്തില്‍ കിടന്ന് ഞെരുങ്ങുന്നിടത്തോളം കാലം നിങ്ങള്‍ക്ക് സ്വസ്ഥമായി ഒരു സ്ഥലത്തിരിക്കാന്‍ സാധിക്കുകയില്ല, കാരണം കൂടുതല്‍ പ്രവൃത്തികള്‍ക്കായി നിങ്ങളുടെ ഊര്‍ജ്ജം നിങ്ങളെ നിര്‍ബന്ധിച്ചുകൊണ്ടേയിരിക്കും .

രോഗത്തിനു വേറെയും ചില വശങ്ങളുണ്ട് . രോഗങ്ങള്‍ക്ക് കര്‍മ്മസംബന്ധമായ ചില കാരണങ്ങള്‍ ഉണ്ട് . അതുകൊണ്ടാണ് നിങ്ങളുടെ ഊര്‍ജ്ജം പ്രത്യേകിച്ചൊരു രീതിയില്‍ പ്രവര്‍ത്തന ക്ഷമമാകുന്നതും , രോഗങ്ങള്‍ ഉണ്ടാകുന്നതും . ഈ ഒരു കാരണം കൊണ്ടാണ് ആളുകള്‍ക്ക് രോഗം ബാധിക്കുന്നത് എങ്കില്‍ അത് വേറെ തന്നെ ഒരു വിഷയമാണ് . വാസ്തവത്തില്‍ ലോകത്തില്‍ ആരും തന്നെ രോഗികളാകേണ്ട കാര്യമില്ല . ആധുനീക ചികിത്സാശാസ്ത്രം വളരെയധികം പുരോഗമിച്ചിട്ടുണ്ട് . എന്നിട്ടും രോഗികളുടെ എണ്ണം കൂടിവരുന്നതായാണ് കാണുന്നത് . എല്ലാവര്‍ക്കുമുണ്ട് ഓരോരോ രോഗങ്ങള്‍ . ആരും രോഗവിമുക്തരല്ല . മനുഷ്യനില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള ശാരീരികവും വൈകാരികവുമായ ഊര്‍ജ്ജത്തിന്റെ അളവ് വളരെ വലുതാണ്‌ . അത് ശരിയായ രീതിയല്‍ പുറത്ത് കൊണ്ടുവരിക തന്നെ വേണം . ഈ കാലത്ത് ഏറ്റവും അധികം ചിലവഴിക്കപ്പെടുന്നത് മാനസികമായ ഊര്‍ജ്ജമാണ് . അതായത് ചിന്തകള്‍ക്കായി നീക്കി വെച്ചിട്ടുള്ള ഊര്‍ജ്ജം .

ഉദാഹരണമായി കേന്ദ്ര ബജറ്റിന്റെ കാര്യം എടുക്കാം . ആരോഗ്യ പരിപാലനത്തിനു ഇത്ര ശതമാനം , വിദ്യാഭ്യാസത്തിനു ഇത്ര ശതമാനം , വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇത്ര ശതമാനം , വ്യവസായങ്ങള്‍ക്കും കൃഷിക്കും ഇത്ര ശതമാനം എന്നിങ്ങനെയാണല്ലോ പങ്കുവെപ്പ്. വലിയൊരു ശതമാനം ഊര്‍ജോല്പാദനത്തിനായും മാറ്റിവെക്കുന്നു . അത് വേണ്ടവിധത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ പൊതുവായ സാമ്പത്തികാവസ്ഥ തന്നെ തകരാറിലാവും . ഇത് തന്നെയാണ് നമ്മുടെ ശരീരത്തിനകത്തും സംഭവിക്കുന്നത്‌ . എല്ലാ തരത്തിലുള്ള ഊര്‍ജ്ജവും _ ശാരീരികം , മാനസീകം , ബുദ്ധിപരം , വൈകാരീകം മുതലായി എല്ലാം _ അതാതിന്റെ രീതിയില്‍ ഉപയോഗപെടുത്തേണ്ടതാണ്. അത് വളരെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് . അങ്ങിനെ ചെയ്യുമ്പോള്‍ മാത്രമേ ഒരു വ്യക്തിയുടെ സാമാന്യ നില ഭദ്രവും ശക്തവുമാകുന്നുള്ളൂ . ഒരു തരത്തിലുള്ള ഊര്‍ജ്ജവും കെട്ടികിടക്കാന്‍ അനുവദിക്കരുത്. അവ നേര്‍വഴികളിലൂടെ പുറത്തേക്കൊഴുകട്ടെ. അങ്ങിനെയാണെങ്കില്‍ ജീവിതം സന്തുഷ്ടവും സമാധാനപൂര്‍ണവുമാകുമെന്നു ഓര്‍മ്മിക്കാം.