सद्गुरु

ഭൗതികോര്‍ജത്തെ ഇഷ്ടമുള്ള രീതിയില്‍ ഉപയോഗിക്കുകയാണ് ഗൂഢക്രിയ കൊണ്ടര്‍ത്ഥമാക്കുന്നത്. ജീവിതത്തിന്‍റെ ഉയര്‍ച്ചയ്ക്കോ നാശത്തിനോ വേണ്ടി അത് ഉപയോഗിക്കാം. ഇത്തരം ഗൂഢക്രിയകള്‍ അന്യന്‍റെ നാശത്തിനായി ചെയ്യുന്നവരുടെ മരണം ഭയാനകമായിരിക്കും

അമ്പേഷി: ഈ ഗൂഢം(mystic) എന്ന് പറയുന്നതില്‍ എന്തെല്ലാം പെടും? ഭൗതികാതീതമായ എല്ലാറ്റിനേയും ഗൂഢമെന്ന് വിളിക്കാമോ?

സദ്ഗുരു: ഇല്ല, ഗൂഢം എന്നുദ്ദേശിക്കുന്നതും ഭൗതികമാണ്. അത് വളരെ ഭൗതികമാണ്. അത് ഭൗതികമാണെങ്കിലും ഊര്‍ജത്തിന്‍റെ തലത്തിലാണ്. ഗൂഢശാസ്ത്രം ഭൗതിക മണ്ഡലത്തെപ്പറ്റിയാണ്, പക്ഷെ ഊര്‍ജതലത്തിലാണ് നിലനില്‍ക്കുന്നത്, ഭൗതിക തലത്തിലല്ല. ആരെങ്കിലും നിങ്ങള്‍ക്ക് രാസവസ്തുക്കള്‍ തന്ന് വിഷബാധയുണ്ടാക്കിയാല്‍ അത് ഭൗതിക തലത്തിലല്ല. അതുപോലെതന്നെ ഊര്‍ജത്തെ പ്രതികൂലമായി നിങ്ങളുടെമേല്‍ പ്രയോഗിച്ച് ഒരാള്‍ക്ക് നിങ്ങളെ തളര്‍ത്തുന്നതിനോ, രോഗിയാക്കുന്നതിനോ, കൊല്ലുന്നതിനോ സാധിക്കും.

ഊര്‍ജത്തെ പ്രതികൂലമായി നിങ്ങളുടെമേല്‍ പ്രയോഗിച്ച് ഒരാള്‍ക്ക് നിങ്ങളെ തളര്‍ത്തുന്നതിനോ, രോഗിയാക്കുന്നതിനോ, കൊല്ലുന്നതിനോ സാധിക്കും

സാധാരണ അത് നിങ്ങളിലെത്തിക്കുന്നത് ഏതെങ്കിലും മാദ്ധ്യമത്തിലൂടെയാവാം. ഉദാഹരണത്തിന് നെഗറ്റീവ് ഊര്‍ജത്താല്‍ വിഷമയമാക്കിയ ഈ വാഴപ്പഴം ഞാന്‍ നിങ്ങള്‍ക്കു തരുന്നു എന്നിരിക്കട്ടെ. അത് നിങ്ങള്‍ കഴിച്ചാല്‍ ഒരു മരുന്നുകൊണ്ടും ഭേദമാക്കാന്‍ കഴിയാത്ത കടുത്ത രോഗമായിരിക്കും ഫലം. രാസപദാര്‍ത്ഥങ്ങളല്ലാത്തതിനാല്‍ മറുമരുന്നുകള്‍ പ്രയോഗിക്കുവാനുള്ള സാധ്യത നിലനില്‍ക്കുന്നില്ല. ഇക്കാരണത്താല്‍ മനുഷ്യര്‍ക്ക് മരണം പോലും സംഭവിക്കാം. എന്നാല്‍ ഈ ഗൂഢശാസ്ത്രത്തിന്‍റെ ഒരു വശം മാത്രമാണിത്.

അതിന് അനുകൂലമായ ഒരു ഭാഗവുമുണ്ട്. നല്ലകാര്യങ്ങള്‍ക്കായി അതിനെ ഉപയോഗപ്പെടുത്താം. ഭൗതികോര്‍ജത്തെ ഇഷ്ടമുള്ള രീതിയില്‍ ഉപയോഗിക്കുകയാണ് ഗൂഢക്രിയ കൊണ്ടര്‍ത്ഥമാക്കുന്നത്. ജീവിതത്തിന്‍റെ ഉയര്‍ച്ചയ്ക്കോ നാശത്തിനോ വേണ്ടി അത് ഉപയോഗിക്കാം. ക്രിയകളുടെ പരിശീലനവും സാങ്കേതികമായി പറഞ്ഞാല്‍, നിങ്ങളുടെ ഊര്‍ജത്തെ പ്രത്യേക രീതിയില്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനമാണ്. സാധാരണ രീതിയില്‍ ഞാന്‍ ഗൂഢക്രിയകള്‍ ചെയ്യാറില്ല. ഭൗതിക ഊര്‍ജത്തെ ഉപയോഗപ്പെടുത്തി ഞാന്‍ എന്തെങ്കിലും നേടിയാല്‍ അതില്‍നിന്നൊരു കര്‍മ്മമുണ്ടാകുന്നു. ഇതേ കാര്യം ഊര്‍ജംകൊണ്ട് നേടിയാല്‍ നൂറിരട്ടി കര്‍മ്മങ്ങള്‍ക്കു കാരണമാകും.

ഭൗതിക ഊര്‍ജത്തെ ഉപയോഗപ്പെടുത്തി ഞാന്‍ എന്തെങ്കിലും നേടിയാല്‍ അതില്‍നിന്നൊരു കര്‍മ്മമുണ്ടാകുന്നു. ഇതേ കാര്യം ഊര്‍ജംകൊണ്ട് നേടിയാല്‍ നൂറിരട്ടി കര്‍മ്മങ്ങള്‍ക്കു കാരണമാകും.

അമ്പേഷി: ചെയ്യുന്നത് സല്‍പ്രവൃത്തിയാണെങ്കിലും?

സദ്ഗുരു: സല്‍പ്രവൃത്തി, ദുഷ്പ്രവൃത്തി എന്നുള്ളതെല്ലാം സമൂഹത്തിന്‍റെ കാഴ്ചപ്പാടാണ്. എന്നാല്‍, പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം നന്മയും തിന്മയുമില്ല. അത് നിങ്ങള്‍ ജീവിതത്തെ കൈകാര്യം ചെയ്യുന്ന രീതി മാത്രമാണ്. ഈ രോഗശാന്തി ശുശ്രൂഷകളെല്ലാം വിഡ്ഢിത്തമാണെന്നും അപക്വമായ പ്രവൃത്തികളാണെന്നും ഞാന്‍ പറയുന്നത് ഇതുകൊണ്ട് മാത്രമാണ്. നിങ്ങള്‍ ഊര്‍ജത്തെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. നിങ്ങള്‍ക്കുപയോഗിക്കാന്‍ കഴിയുന്ന ഊര്‍ജത്തിന്‍റെ ചെറിയ അംശത്തിന്മേല്‍പോലും എപ്പോഴും ആധിപത്യം ഉറപ്പിക്കാനാവാത്ത നിങ്ങള്‍ അതുപയോഗിച്ച് അതും ഇതും ഭേദമാക്കാന്‍ ശ്രമിക്കുന്നു.

അത് നിങ്ങളുടെ കടുത്ത അഹന്ത കൊണ്ടാണ്. നിങ്ങള്‍ ദൈവമാകാന്‍ ശ്രമിക്കുന്നു. അതിന്‍റെ കര്‍മ്മഫലങ്ങള്‍ വളരെയാണ്. അത് നിങ്ങള്‍ക്കുമാത്രമല്ല നിങ്ങള്‍ സുഖപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കും ബാധകമാണ്. ഇത്തരം ഗൂഢക്രിയകള്‍ ചെയ്യുന്നവരുടെ മരണം ഭയാനകമായിരിക്കും. ഇത് നിങ്ങള്‍ക്കറിവുണ്ടോ? അവര്‍ അതിശക്തിമാന്‍മാരായിരുന്നാലും, അവരുടെ അന്ത്യം ഭയനാകമായിരിക്കും. ഏത് പിശാചിനെ വേണമെങ്കിലും വിരല്‍ഞൊടിച്ച് കുപ്പിക്കുളളിലാക്കാന്‍ അവര്‍ക്ക് കഴിയും. ഇത് സാദ്ധ്യമാണ്. കുപ്പികളിലാക്കിയ ആത്മാക്കളെ അവരുടെ കാര്യസാദ്ധ്യത്തിനായി ഉപയോഗിക്കുന്നു.

staticflickr.com