FILTERS:
SORT BY:
സമൃദ്ധി എന്നത് നിങ്ങളുടെ വസ്ത്രങ്ങളോ വീടോ കാറോ ഒന്നുമല്ല. നിങ്ങൾ എത്ര സന്തോഷവും സ്നേഹവും പരമാനന്ദവും നിറഞ്ഞവരാണ് എന്നതാണ് യഥാർത്ഥ സമൃദ്ധി.
ശ്വാസവും ഹൃദയമിടിപ്പും ശരീരത്തിന് നിർണ്ണായകമാണ്. ധ്യാനാത്മകമാവുക എന്നത് മനുഷ്യനെ സംബന്ധിച്ച് നിർണ്ണായകമാണ്.
യോഗ എന്നാൽ ഐക്യം എന്നാണർത്ഥം. പരമമായ ശാക്തീകരണം എന്നും യോഗയ്ക്ക് അർത്ഥമുണ്ട്. നിങ്ങൾ എല്ലാറ്റിനോടും ഐക്യത്തിലാകുമ്പോൾ അത് അപാരമായ ഒരു ശാക്തീകരണമാണ്.
ഏകാഗ്രമായ, കഴിവുള്ള, പ്രചോദിതരായ യുവത്വത്തെ സൃഷ്ടിക്കുന്നതിലൂടെ, ലോകം കണ്ട ഏറ്റവും വലിയ വിസ്മയമായി ഇന്ത്യ മാറും.
നിങ്ങളുടെ സ്വപ്നങ്ങൾ സഫലമാകാതിരിക്കട്ടെ, പ്രതീക്ഷകൾ നിറവേറ്റപ്പെടാതിരിക്കട്ടെ; കാരണം അവ നിങ്ങൾ ഇപ്പോൾ അറിയുന്ന കാര്യങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. ഇതുവരെ നിങ്ങൾ സ്പർശിക്കാത്ത പുതിയ സാധ്യതകളെ അന്വേഷിച്ചറിയുക.
ഇന്നുമുതൽ, താല്പര്യമില്ലാതെ ഉദാസീനരായി ജീവിക്കരുത്. നിങ്ങൾ എന്തു ചെയ്യുകയാണെങ്കിലും, എന്തുതന്നെ സംഭവിക്കുകയാണെങ്കിലും, ഒരു നൃത്തത്തിൽ എന്നപോലെ ജീവിതത്തിൽ പങ്കുകൊള്ളുക.
സംക്രാന്തി - നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്ന മണ്ണ്, മൃഗങ്ങൾ, വായു, ജലം, മനുഷ്യർ, അങ്ങനെ എല്ലാത്തിൻ്റെയും ഉത്സവമാണ്. സന്തോഷപൂർവം ആഘോഷിക്കൂ!
കർമ്മം നല്ലതോ ചീത്തയോ അല്ല. അത് കാരണങ്ങളെയും അനന്തരഫലങ്ങളെയും സംബന്ധിക്കുന്നത് മാത്രമാണ്.
നിങ്ങൾ ആനന്ദത്തിലാണെങ്കിൽ, നിങ്ങൾ ആരുമായും സംഘർഷത്തിലല്ല; അപ്പോൾ ഏറ്റവും വിസ്മയകരമായ കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് സാധിക്കും.
സ്നേഹം നിങ്ങൾക്ക് വിവേകം നൽകുന്നില്ല. അത് നിങ്ങൾക്ക് ശരിയായ ഉദ്ദേശ്യം മാത്രമാണ് നൽകുന്നത്.
കഴിഞ്ഞ വർഷത്തെ ഭാരങ്ങളെല്ലാം ഇറക്കിവെച്ച് പുതിയൊരു ഉണർവോടെ മുന്നോട്ടുവരേണ്ട സമയമായി.
നിങ്ങളുടെ ജീവിതത്തിൽ എന്തെല്ലാം സാഹചര്യങ്ങൾ ഉണ്ടായാലും, ഒന്നുകിൽ നിങ്ങൾക്ക് അതിൽ നിന്ന് കൂടുതൽ കരുത്താർജ്ജിച്ച് പുറത്തുവരാം, അല്ലെങ്കിൽ ആ സാഹചര്യങ്ങളാൽ തകർന്നുപോകാം. ഏതു വേണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.