Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
ആളുകൾ വിജയിക്കുന്നത് കഠിനപ്രയത്നം ചെയ്യുന്നത് കൊണ്ടാകണമെന്നില്ല, മറിച്ച് അവർ അത് ഫലവത്താകുന്ന രീതിയിൽ ചെയ്യുന്നതുകൊണ്ടാണ്.
നിങ്ങൾക്ക് നിങ്ങളുടെ മനസ്സിലും വികാരങ്ങളിലും ശരീരത്തിലും ആവശ്യമുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞാൽ, നിങ്ങളുടെ ആരോഗ്യവും സന്തോഷവും ക്ഷേമവും താനെ സംഭവിച്ചുകൊള്ളും.
നിങ്ങളുടെ പരിമിതികളെ മറികടക്കുക എന്നത് നിങ്ങളുടെ ഇഷ്ടങ്ങളുടെ പരിമിതികൾക്കുള്ളിൽ ജീവിക്കുന്നതിനേക്കാൾ വളരെ പ്രധാനമാണ്.
ഒരു ജോലിയും സമ്മർദ്ദകരമല്ല. നിങ്ങളുടെ ശരീരം, മനസ്സ്, വികാരങ്ങൾ എന്നിവയെ നിയന്ത്രിക്കാനുള്ള കഴിവില്ലായ്മയാണ് അതിനെ സമ്മർദ്ദകരമാക്കുന്നത്
ആവശ്യത്തിന് ശ്രദ്ധ നൽകിയാൽ, ഏതൊരു കാര്യത്തിലും പ്രാവീണ്യം നേടാൻ കഴിയും.
നിങ്ങൾക്ക് ജീവിതത്തെക്കുറിച്ചുള്ള ആഴമേറിയ ഉൾക്കാഴ്ച വേണമെന്നുണ്ടെങ്കിൽ, മറ്റുള്ളവർക്കു നിങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾക്ക് നിങ്ങൾ ഒരർത്ഥവും നൽകരുത്.
ദുഷ്കരമായ സമയങ്ങളിൽ നിങ്ങൾക്ക് ഉള്ളിൽ കൃപയോടെ കടന്നുപോകാൻ കഴിയുമെങ്കിൽ മാത്രമേ, നമ്മൾ നേരിടുന്ന ഓരോ സാഹചര്യവും നമ്മുടെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള ഒരു അവസരമാണെന്ന് നിങ്ങൾ അറിയൂ.
നിങ്ങളുടെ അസ്തിത്വത്തിൻ്റെ സൗന്ദര്യം സാക്ഷാത്കരിക്കുന്നതിനുള്ള ഒരുപാധിയാണ് ധ്യാനം.
ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളിൽ യോഗ വിസ്മയകരമാംവിധം ഫലവത്താണ്. ഒരേയൊരു കാര്യം, നിങ്ങളത് ചെയ്യണം എന്നതാണ്.
നിങ്ങൾ ജീവിതത്തിൽ മുൻപോട്ട് പോവുകയാണോ എന്നറിയാൻ, ഇന്ന് നിങ്ങൾ ഇന്നലത്തെക്കാൾ അല്പമെങ്കിലും സന്തോഷവാനാണോ എന്ന് നോക്കിയാൽ മതി.
നിങ്ങൾക്ക് എന്തു സംഭവിച്ചാലും, അതൊരു ശാപമായി കണ്ട് ക്ലേശിക്കാം, അല്ലെങ്കിൽ ഒരു അനുഗ്രഹമായി കണ്ട് അതിനെ പ്രയോജനപ്പെടുത്താം.
പ്രവൃത്തിയുടെ അളവല്ല, അനുഭവത്തിൻ്റെ ആഴമാണ് ജീവിതത്തെ സമ്പന്നവും സഫലവുമാക്കുന്നത്.