ഒരു ആത്മീയ അന്വേഷകൻ സദ്ഗുരുവിനോട് ചോദിക്കുന്നു, “കർമ്മം നിരന്തരം പല രീതികളിൽ രേഖപ്പെടുത്തിവയ്ക്കുമ്പോൾ, അത് ഒരാളെ ദുഃഖത്തിൽ തന്നെ നിലനിർത്താനുള്ള സങ്കീർണ്ണമായ ഒരു കെണിയല്ലേ?” നിർബന്ധപ്രേരണകളിലൂടെ ജീവിക്കുന്നതിന് പകരം ബോധപൂർവ്വമായ തിരഞ്ഞെടുപ്പിലൂടെ ജീവിക്കുമ്പോൾ, എന്ത് തരം കർമ്മമാണ് നിങ്ങൾക്കുള്ളതെങ്കിലും, അതിൽ നിന്ന് നിങ്ങളെന്ത് സൃഷ്ടിക്കുന്നുവെന്നത് 100% നിങ്ങളുടെ കൈകളിലാണെന്ന് സദ്ഗുരു വിശദീകരിക്കുന്നു.