Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
കൃതജ്ഞത ഒരു മനോഭാവമല്ല. നിങ്ങൾക്ക് ലഭിച്ചതെന്താണെന്ന തിരിച്ചറിവിൽ നിങ്ങൾ അതിയായി ആമഗ്നനാകുമ്പോൾ, നിങ്ങളിൽ നിന്ന് ഒഴുകുന്നതാണ് കൃതജ്ഞത.
നിങ്ങൾ എത്രയേറെ സവിശേഷനാകാൻ ശ്രമിക്കുന്നുവോ അത്രയേറെ നിങ്ങൾക്ക് പരിക്കേൽക്കും. വെറുതെയായിരിക്കുക, അലിയുക, കാറ്റിൻ്റെയും ഭൂമിയുടെയും ഭാഗമാകുക; സൃഷ്ടി ഉദ്ദേശിക്കുന്നതുപോലെ എല്ലാറ്റിൻ്റെയും ഭാഗമാകുക.
If you compulsively react, external situations determine how you are right now. If you consciously respond, your wellbeing is very much in your hands.
This is such a brief Life – doing what you truly care for is the only way to make your life worthwhile.
എതിരാളികൾ ശത്രുക്കളല്ല. അവരാണ് നിങ്ങളുടെ സ്വന്തം പോരായ്മകളെക്കുറിച്ചു നിങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നവർ. നിങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നവർ.
സന്തോഷവും ഉത്തരവാദിത്തവും അൽപ്പം വിവേകവുമുള്ള ഒരു മനുഷ്യന്, എല്ലാ കാര്യങ്ങളെയും അങ്ങേയറ്റം ഗൗരവത്തോടെ കാണുന്ന ഒരാളെക്കാൾ വളരെ നന്നായി വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ നേരിടാനാകും.
ഇത് സ്വീകാര്യക്ഷമത, കൃപ, പ്രബുദ്ധത, ആത്യന്തിക വിമോചനം എന്നിവയുടെ ദിവസവും സമയവുമാണ്. നിങ്ങൾ ഏറ്റവും ഔന്നത്യത്തിലെത്താൻ പ്രചോദിതരാകട്ടെ.
ആരെങ്കിലും വേദനിക്കുന്നതു കണ്ടിട്ടും അതു നിങ്ങളെ വേദനിപ്പിക്കുന്നില്ലെങ്കിൽ, അതിനർത്ഥം നിങ്ങൾ നിങ്ങളുടെ മനുഷ്യത്വം ഉപേക്ഷിച്ചുവെന്നാണ്.
സന്തോഷം നിറഞ്ഞ മുഖം എപ്പോഴും സുന്ദരമായ മുഖമാണ്.
നിങ്ങൾ ജീവിതത്തെ ഒരു വിനോദമായി കണ്ടാൽ, ഓരോ നിമിഷവും ആഘോഷമാണ്.
ഒരു മനുഷ്യനെന്ന നിലയിൽ, നിങ്ങൾ ഒരു ജീവിയല്ല, നിങ്ങൾ ഒരു രൂപീകരണമാണ്, തുടർച്ചയായ പ്രക്രിയയാണ്. ഒന്നും നിശ്ചിതമല്ല - നിങ്ങൾക്ക് നിങ്ങൾ ആഗ്രഹിക്കുന്ന പോലെയായിത്തീരാം.
നിങ്ങളുടെ കഴിവുകൾ, സ്നേഹം, സന്തോഷം, നൈപുണ്യം, കാര്യങ്ങൾ ചെയ്യാനുള്ള നിങ്ങളുടെ കഴിവ് - അങ്ങനെ നിങ്ങൾക്കുള്ളതെന്തുതന്നെയായാലും - അത് ഇപ്പോൾ പ്രകടമാക്കുക. മറ്റൊരു ജീവിതകാലത്തേക്ക് അതു സൂക്ഷിച്ചു വയ്ക്കാൻ ശ്രമിക്കരുത്.