Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
ഒരു റീസൈക്കിൾ ചെയ്ത ജീവിതം നയിക്കാൻ നമുക്ക് താല്പര്യമില്ല. നമ്മുടെ തിരക്കഥ നമുക്ക് സ്വയം എഴുതണം.
സ്നേഹത്തിന് പ്രതികരണം ആവശ്യമാണ് - അല്ലെങ്കിൽ, അത് അധികകാലം നിലനിൽക്കില്ല. ഭക്തിയ്ക്ക് ആരുടെയും സഹായം ആവശ്യമില്ല - നിങ്ങൾക്ക് സ്വയമേവ അതിലായിത്തീരാം.
സാധനയുടെ ലക്ഷ്യം എവിടെയെങ്കിലും എത്തുക എന്നതല്ല. നിങ്ങൾക്ക് വെറുതെ ഇവിടെയായിരിക്കാൻ കഴിയുന്ന ഒരവസ്ഥയിലാവുക എന്നതാണ്. ഇവിടെയുള്ളത് എല്ലായിടത്തും ഉണ്ട് - ഇവിടെ ഇല്ലാത്തത് എവിടെയുമില്ല.
ഉള്ളിലെ ദൈവികത ആവിഷ്കാരം കണ്ടെത്തുമ്പോൾ, ഒരു ജനനത്തിന് ഈ ലോകത്തെത്തന്നെ മാറ്റിമറിക്കാൻ കഴിയും. നിങ്ങൾ ആ ദിവ്യത്വം അറിയാൻ ഇടയാകട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.
നിങ്ങളുടെ ഉള്ളിലെ സൃഷ്ടിയുടെ ഉറവിടത്തെ ആവിഷ്കാരം കണ്ടെത്താൻ അനുവദിച്ചാൽ, നിങ്ങൾക്ക് ആനന്ദത്തിലായിരിക്കാനേ കഴിയൂ. ആനന്ദമാണ് എല്ലാ തിന്മകൾക്കും എതിരായുള്ള ഏറ്റവും നല്ല സുരക്ഷ.നിങ്ങൾ സ്പർശിക്കുന്ന സകലതിനെയും ആനന്ദമയമാക്കുന്നതിൻ്റെ സാഫല്യം നിങ്ങൾക്ക് അറിയാൻ കഴിയട്ടെ.സ്നേഹാനുഗ്രഹങ്ങളോടെ,
നിങ്ങളുടെ സ്നേഹവും സന്തോഷവും സമാധാനവും മറ്റൊരാളെ ആശ്രയിച്ചാണെങ്കിൽ, നിങ്ങളുടെ സ്വന്തം ഗുണങ്ങളായി നിങ്ങൾ ഒരിക്കലും ഇവയെ അറിയില്ല.
How to sit, how to stand, how to breathe, how to do everything, how your heart should beat, how the life within you should pulse – when you pay Attention to everything, you are in Yoga.
നിശ്ചലതയിൽ, സമയം ഇല്ലാതാകുന്നു.
ഒരു ഗുരുവിനോടൊപ്പമായിരിക്കുന്നത് ആശ്വാസത്തിനു വേണ്ടിയല്ല, മറിച്ച് തുടർച്ചയായി നിങ്ങളുടെ പരിമിതികളെ മറികടക്കുന്ന ഒരു സാഹസികതയാണത്.
നിങ്ങൾ നടക്കുകയോ നൃത്തം ചെയ്യുകയോ ജോലി ചെയ്യുകയോ കളിക്കുകയോ പാചകം ചെയ്യുകയോ പാടുകയോ, എന്തു തന്നെ ചെയ്താലും - അത് പൂർണ്ണ അവബോധത്തോടെയോ പൂർണ്ണമായ പരിത്യാഗത്തോടെയോ ചെയ്യുക. രണ്ടിലേതായാലും, നിങ്ങൾ സൃഷ്ടിയുമായി ഒന്നാകുന്നു.
ഏതൊരു ജീവിയും ശരിക്കും കാംക്ഷിക്കുമ്പോൾ, അസ്തിത്വം പ്രതികരിക്കുന്നു.