Wisdom
FILTERS:
SORT BY:
ഏകാഗ്രമായ, കഴിവുള്ള, പ്രചോദിതരായ യുവത്വത്തെ സൃഷ്ടിക്കുന്നതിലൂടെ, ലോകം കണ്ട ഏറ്റവും വലിയ വിസ്മയമായി ഇന്ത്യ മാറും.
നിങ്ങൾക്ക് ശരിക്കും അറിയാത്ത ഒരു കാര്യത്തെ സത്യമായി കരുതുന്നതാണ് വിശ്വാസം. അന്വേഷണം എന്നാൽ, നിങ്ങൾക്ക് അത് അറിയില്ലെന്ന് തിരിച്ചറിയുകയാണ്.
നിങ്ങളാകുന്ന ജീവനിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചാൽ, അതു നിങ്ങൾക്കുള്ളിൽ വികാസം പ്രാപിക്കും.
ചുറ്റുമുള്ള ആളുകളോട് നിങ്ങൾക്ക് കരുതലുണ്ടെങ്കിൽ, നിങ്ങളോടൊപ്പമുണ്ടാകാൻ അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു വ്യക്തിയായി നിങ്ങൾ മാറണം.
കർമ്മം നല്ലതോ ചീത്തയോ അല്ല. അത് കാരണങ്ങളെയും അനന്തരഫലങ്ങളെയും സംബന്ധിക്കുന്നത് മാത്രമാണ്.
ജീവിതത്തിൻറെ രഹസ്യം ഇതാണ് - എല്ലാത്തിനെയും ഗൗരവമല്ലാത്ത കണ്ണുകളിലൂടെ നോക്കിക്കാണുക, അതേസമയം പൂർണ്ണമായി പങ്കുചേരുക. ഒരു കളിയിൽ എന്നപോലെ. പൂർണ്ണ പങ്കാളിത്തത്തോടെ, എന്നാൽ അതിൽ കുരുങ്ങിപ്പോകാതെ.
നിങ്ങളുടെ പക്കൽ എന്താണോ ഉള്ളത് - നിങ്ങളുടെ സ്നേഹം, സന്തോഷം, നിങ്ങളുടെ കഴിവുകൾ - അവ ഇപ്പോൾ പ്രകടിപ്പിക്കുക. മറ്റൊരു ജന്മത്തിലേക്ക് അവ കരുതിവയ്ക്കരുത്.
ഒരു റീസൈക്കിൾ ചെയ്ത ജീവിതം നയിക്കാൻ നമുക്ക് താല്പര്യമില്ല. നമ്മുടെ തിരക്കഥ നമുക്ക് സ്വയം എഴുതണം.
നിങ്ങളുടെ ജീവിതത്തിൽ എന്തെല്ലാം സാഹചര്യങ്ങൾ ഉണ്ടായാലും, ഒന്നുകിൽ നിങ്ങൾക്ക് അതിൽ നിന്ന് കൂടുതൽ കരുത്താർജ്ജിച്ച് പുറത്തുവരാം, അല്ലെങ്കിൽ ആ സാഹചര്യങ്ങളാൽ തകർന്നുപോകാം. ഏതു വേണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
ഒരു മണൽത്തരിയോ പർവതമോ ആകട്ടെ, ഒരു തുള്ളി ജലമോ ഒരു മഹാസമുദ്രമോ ആകട്ടെ, സൃഷ്ടിയുടെ എല്ലാ വശങ്ങളും മനുഷ്യൻറെ ചിന്താശക്തിക്ക് ഏറെ അതീതമായ ഒരു ബുദ്ധിയുടെ ആവിഷ്കാരമാണ്.
വ്യക്തികളെ പരിവർത്തനപ്പെടുത്താതെ നിങ്ങൾക്ക് ലോകത്തെ പരിവർത്തനപ്പെടുത്താൻ കഴിയില്ല.