Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
നിങ്ങൾ എന്തു ചെയ്യുന്നു എന്നതല്ല കാര്യം. നിങ്ങൾക്കുള്ളിൽ എത്രമാത്രം പങ്കാളിത്തമുണ്ട് എന്നതാണ് നിങ്ങളെ പരിവർത്തനപ്പെടുത്തുന്നത്.
ഈ ഭൂമിയിലെ മറ്റെല്ലാ ജീവജാലങ്ങളും അവയുടെ പരമാവധി ചെയ്യുന്നുണ്ട്. മനുഷ്യൻ മാത്രമാണ് മടിച്ചു നിൽക്കുന്നത്...
എല്ലാത്തിനുമുള്ള പരിഹാരം - ഇവിടെ നന്നായി ജീവിക്കുന്നതിനും ഈ ജീവിതത്തിനപ്പുറമുള്ള മോചനത്തിനും - നിങ്ങളുടെ ഉള്ളിലാണ്.
അതിജീവനത്തിനായും സർഗ്ഗാത്മകമായ കാര്യങ്ങൾക്കായും നിങ്ങൾ എത്ര സമയം ചെലവഴിക്കുന്നുവെന്ന് നോക്കൂ. സമയമെന്നാൽ പണമല്ല - സമയം ജീവിതമാണ്.
ആത്മീയതയ്ക്കായി നിങ്ങൾ ഏതെങ്കിലും മലമുകളിലെ ഗുഹയിൽ ചെന്നിരിക്കണമെന്നില്ല. ആത്മീയ പ്രക്രിയയ്ക്ക് ബാഹ്യലോകവുമായി യാതൊരു ബന്ധവുമില്ല - അത് നിങ്ങളുടെ ഉള്ളിൽ സംഭവിക്കുന്ന ഒന്നാണ്.
നിങ്ങളുടെ തൊട്ടടുത്തിരിക്കുന്ന വ്യക്തിയെ സ്നേഹിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇവിടെ ഇല്ലാത്ത ഒരാളെ സ്നേഹിക്കാൻ എപ്പോഴും എളുപ്പമാണ്.
ശാരീരിക വേദന അനുഭവിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഒരു തിരഞ്ഞെടുപ്പും സാദ്ധ്യമല്ല, പക്ഷേ അതുകൊണ്ട് ദുരിതം അനുഭവിക്കേണ്ട എന്ന് നിങ്ങൾക്കു തീരുമാനിക്കാം.
മനുഷ്യർക്ക് അവരുടെ ഭ്രാന്തിനെ മറയ്ക്കാൻ വിനോദം ആവശ്യമാണ്. അവർ തീർത്തും സമചിത്തതയുള്ളവരായിരുന്നെങ്കിൽ, അവർക്ക് വെറുതേ ഒരു പൂ വിടരുന്നതും നോക്കിയിരിക്കാനാകുമായിരുന്നു.
ലോകത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് ഇൻറർനെറ്റ് മതിയാകും. പക്ഷേ ജീവിതത്തെ അറിയാനും അനുഭവിക്കാനും, നിങ്ങൾക്ക് ജീവിതത്തെ ഒരു അഗാധമായ അനുഭവമാക്കുന്ന ഒരു ഇന്നർ-നെറ്റ് ആവശ്യമാണ്.
അസ്തിത്വത്തിൽ ആത്മീയമല്ലാത്തതായി ഒന്നുമില്ല. എല്ലാം ആത്മീയമാണ്, പക്ഷേ അത് തിരിച്ചറിയപ്പെട്ടിട്ടില്ല.
യോഗയുടെ അടിസ്ഥാനം ഒരേ സമയം തികഞ്ഞ തീവ്രതയിലും വിശ്രാന്തിയിലും ആയിരിക്കുക എന്നതാണ്.
ആത്മീയ പ്രക്രിയയുടെ അടിസ്ഥാനം എല്ലാ അനുമാനങ്ങളും അവസാനിപ്പിക്കുക എന്നതാണ്: 'എനിക്കറിയാവുന്നത്, എനിക്കറിയാം. എനിക്കറിയാത്ത കാര്യങ്ങൾ, എനിക്കറിയില്ല.'