Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
മനുഷ്യരുടെ ഏറ്റവും വലിയ പ്രശ്നം അവർക്ക് അവരുടെ ചിന്തകളെയും വികാരങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ല എന്നതാണ്.
നിങ്ങൾക്ക് സ്വയം ദുരിതത്തിലാകണമെങ്കിൽ, അതിന് അനന്തമായ അവസരങ്ങളുണ്ട്, കാരണം എപ്പോഴും, ആരെങ്കിലുമൊക്കെ നിങ്ങൾക്കിഷ്ടമില്ലാത്ത എന്തെങ്കിലും ചെയ്യുന്നുണ്ടാകും.
യോഗ എന്ന വാക്കിൻ്റെ അർത്ഥം ഒന്നായിച്ചേരുക എന്നാണ്. അതായത്, നിങ്ങൾ വ്യക്തിത്വത്തിൻ്റെ അതിരുകളെ ബോധപൂർവ്വം ഇല്ലാതാക്കി ബാക്കി പ്രപഞ്ചത്തോടൊപ്പം പ്രതിധ്വനിക്കുന്നു.
വ്യക്തതയില്ലാത്ത ആത്മവിശ്വാസം എല്ലായ്പ്പോഴും ഒരു ദുരന്തമാണ്.
നിങ്ങൾ വിമുഖതയിൽ നിന്നും സന്നദ്ധതയിലേക്കും മന്ദതയിൽ നിന്നും ഉത്സാഹത്തിലേക്കും മാറുകയാണെങ്കിൽ, നിങ്ങളുടെ ജീവിതം സന്തോഷകരവും അനായാസവുമായിരിക്കും.
ധ്യാനലിംഗത്തിന്റെ വലയത്തിൽ ഏതാനും മിനുട്ടുകൾ വെറുതെ നിശബ്ദമായി ഇരിക്കുമ്പോൾ ധ്യാനത്തെക്കുറിച്ച് യാതൊന്നും അറിയാത്തവർക്ക് പോലും ആഴമേറിയ ധ്യാനാത്മകത അനുഭവിച്ചറിയാനാകും.
ജീവൻ എല്ലാത്തിനെയും ഉൾക്കൊള്ളുന്നതാണ്. നിങ്ങളുടെ മനസ്സ് മാത്രമാണ് വേറിട്ട് നിൽക്കുന്നത്.
പ്രവൃത്തിയുടെ അളവല്ല, അനുഭവത്തിൻ്റെ ആഴമാണ് ജീവിതത്തെ സമ്പന്നവും സംതൃപ്തവുമാക്കുന്നത്.
മഹത്വം ആഗ്രഹിക്കരുത്. 'എനിക്കെന്തു ലഭിക്കും' എന്ന ചിന്തയ്ക്കപ്പുറത്തേക്ക് നിങ്ങൾ പോകുമ്പോൾ, എങ്ങനെയായാലും നിങ്ങൾ ഒരു മഹാനായ മനുഷ്യനാകും.
നിങ്ങൾക്ക് മരണമുണ്ടെന്ന് ബോധവാനായാൽ, നിങ്ങൾക്കും ചുറ്റുമുള്ള എല്ലാവർക്കും തികച്ചും ആവശ്യമുള്ളതല്ലാതെ യാതൊന്നും നിങ്ങൾ ചെയ്യില്ല.
നിങ്ങൾ ഭക്ഷണം കഴിക്കുന്ന രീതി നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല, നിങ്ങളുടെ ചിന്തകളെയും വികാരങ്ങളെയും ജീവിതത്തെ നിങ്ങൾ എങ്ങനെ അനുഭവിക്കുന്നു എന്നതിനെയുമെല്ലാം തീരുമാനിക്കുന്നു.
നിങ്ങളുടെ മനസ്സിലും ശരീരത്തിലും ജീവോർജ്ജങ്ങളിലും നിങ്ങൾക്ക് അല്പം കൂടി നിയന്ത്രണം ഉണ്ടെങ്കിൽ, നിങ്ങൾക്ക് നിങ്ങളുടെ വിധിയുടെ സ്രഷ്ടാവാകാം.