Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
മണ്ണിൽ അടിയുറച്ചു നിന്നുകൊണ്ടുതന്നെ ആകാശത്തെ കൈനീട്ടി തൊടുന്നതാണ് ആത്മീയ പ്രക്രിയയുടെ അന്തഃസത്ത.
എളുപ്പമാണെങ്കിലും കഠിനമാണെങ്കിലും - നിങ്ങളുടെ ലക്ഷ്യസ്ഥാനത്തുനിന്ന് ശ്രദ്ധ മാറരുത്.
നിയന്ത്രണം എന്നാൽ എന്തിനെയെങ്കിലും ഒരു പരിധിക്കുള്ളിൽ പരിമിതപ്പെടുത്തുക എന്നാണ്. നിങ്ങളുടെ മനസ്സിനെ നിയന്ത്രിക്കരുത് - അതിനെ മോചിപ്പിക്കുക.
മറ്റൊരാൾ എന്തു ചെയ്യണമെന്ന പ്രതീക്ഷകൾ ഇല്ലാതാകുമ്പോൾ, നിങ്ങളുടെ ബന്ധങ്ങൾ വിജയകരമാകുന്നു.
ആരെക്കുറിച്ചും, ഒരിക്കലും, അഭിപ്രായം രൂപീകരിക്കരുത്. ഈ നിമിഷത്തിൽ അവർ എങ്ങനെയാണ് എന്നത് മാത്രമാണ് കാര്യം.
കർമ്മം നല്ലതോ ചീത്തയോ അല്ല. അത് നിങ്ങളെ ഈ ശരീരത്തിൽ ഒട്ടിച്ചുനിർത്തുന്ന പശയാണ്. നിങ്ങളുടെ എല്ലാ കർമ്മങ്ങളും കഴുകി കളയുന്ന നിമിഷം, നിങ്ങൾ ശരീരം വിട്ടു പോകും.
യഥാർത്ഥ അനുകമ്പ നൽകുന്നതിലോ സ്വീകരിക്കുന്നതിലോ അല്ല. അത് ആവശ്യമുള്ളതു ചെയ്യുന്നതിലാണ്.
ജീവിതത്തിൽ പങ്കുചേരാൻ കഴിയാത്തതിനാലാണ് വിരസത ഉണ്ടാകുന്നത്. നിങ്ങൾ നിങ്ങളുടേതായ ചിന്തകളിലും വികാരങ്ങളിലും സ്വയം നഷ്ടപ്പെട്ടിരിക്കുകയാണ്.
സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും വേരുകൾ കച്ചവടസ്ഥലങ്ങളിലോ വനത്തിനുള്ളിലോ അല്ല, മറിച്ച് നിങ്ങൾക്കുള്ളിലാണ്.
You do not have to be super smart for your child to grow up well. You just have to be Joyful, Loving, and Straight.
നിങ്ങൾ മറ്റുള്ളവരെക്കാൾ മികച്ചവരാകണമെന്നില്ല, പക്ഷേ നിങ്ങൾ നിങ്ങളുടെ ഏറ്റവും മികച്ചനിലയിലായിരിക്കണം.
നിങ്ങളുടെ ജീവിത സാഹചര്യങ്ങളിൽ എന്തു പ്രതിസന്ധി ഉണ്ടായാലും, നിങ്ങളിൽ നിന്നും ഒരു പ്രതിസന്ധി ഉണ്ടാക്കാതിരിക്കുക.