Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
നിങ്ങളുടെ തൊട്ടടുത്തിരിക്കുന്ന വ്യക്തിയെ സ്നേഹിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇവിടെ ഇല്ലാത്ത ഒരാളെ സ്നേഹിക്കാൻ എപ്പോഴും എളുപ്പമാണ്.
ശാരീരിക വേദന അനുഭവിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഒരു തിരഞ്ഞെടുപ്പും സാദ്ധ്യമല്ല, പക്ഷേ അതുകൊണ്ട് ദുരിതം അനുഭവിക്കേണ്ട എന്ന് നിങ്ങൾക്കു തീരുമാനിക്കാം.
മനുഷ്യർക്ക് അവരുടെ ഭ്രാന്തിനെ മറയ്ക്കാൻ വിനോദം ആവശ്യമാണ്. അവർ തീർത്തും സമചിത്തതയുള്ളവരായിരുന്നെങ്കിൽ, അവർക്ക് വെറുതേ ഒരു പൂ വിടരുന്നതും നോക്കിയിരിക്കാനാകുമായിരുന്നു.
Do not look for anything. Do not look for the meaning of life. Do not look for God. LOOK – That Is All.
അസ്തിത്വത്തിൽ ആത്മീയമല്ലാത്തതായി ഒന്നുമില്ല. എല്ലാം ആത്മീയമാണ്, പക്ഷേ അത് തിരിച്ചറിയപ്പെട്ടിട്ടില്ല.
യോഗയുടെ അടിസ്ഥാനം ഒരേ സമയം തികഞ്ഞ തീവ്രതയിലും വിശ്രാന്തിയിലും ആയിരിക്കുക എന്നതാണ്.
ആത്മീയ പ്രക്രിയയുടെ അടിസ്ഥാനം എല്ലാ അനുമാനങ്ങളും അവസാനിപ്പിക്കുക എന്നതാണ്: 'എനിക്കറിയാവുന്നത്, എനിക്കറിയാം. എനിക്കറിയാത്ത കാര്യങ്ങൾ, എനിക്കറിയില്ല.'
ഇന്നത്തെ ലോകത്തെ പരിശോധിച്ചാൽ, മുഖ്യധാരയിലുള്ളത് നുണകളാണ് - സത്യം അരികുവൽക്കരിക്കപ്പെട്ടിരിക്കുന്നു. ഇത് മാറ്റാനുള്ള സമയമായി.
എല്ലാത്തിനുമുള്ള പരിഹാരം - ഇവിടെ നന്നായി ജീവിക്കുന്നതിനും ഈ ജീവിതത്തിനപ്പുറമുള്ള മോചനത്തിനും - നിങ്ങളുടെ ഉള്ളിലാണ്.
അതിജീവനത്തിനായും സർഗ്ഗാത്മകമായ കാര്യങ്ങൾക്കായും നിങ്ങൾ എത്ര സമയം ചെലവഴിക്കുന്നുവെന്ന് നോക്കൂ. സമയമെന്നാൽ പണമല്ല - സമയം ജീവിതമാണ്.
എല്ലാം തികഞ്ഞവരാകേണ്ടതില്ല. സ്വയം മെച്ചപ്പെടാൻ നിങ്ങൾ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക എന്നതാണ് പ്രധാനം.
മധുരപലഹാരങ്ങളോടുള്ള ആസക്തിയെ ചെറുക്കേണ്ടതില്ല - നിങ്ങൾ സ്വയം മാധുര്യമുള്ളവരായി മാറിയാൽ, മധുരപലഹാരങ്ങളുടെ ആകർഷണം നഷ്ടപ്പെടും.