Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
ഈ ഭൂമിയിൽ ഇതു നമ്മുടെ സമയമാണ് - അതു ഗംഭീരമാക്കേണ്ടതു നമ്മളാണ്.
മിക്ക ആളുകളുടെയും ജീവിതം അവർക്ക് ചുറ്റുമുള്ള സാമൂഹിക യാഥാർഥ്യങ്ങൾക്ക് പണയം വച്ചിരിക്കുകയാണ്. ഈ പണയത്തിൽ നിന്ന് മോചിപ്പിക്കുന്നതാണ് യോഗ.
സ്വയം സൃഷ്ടിച്ച അതിരുകളെ മറികടക്കാത്ത മനുഷ്യർ അതിൽത്തന്നെ കുടുങ്ങിക്കിടക്കും.
നിങ്ങളുടെ ശരീരവും മനസ്സും നിങ്ങൾ സ്വരൂപിച്ച ശേഖരം മാത്രമാണ്. നിങ്ങൾ ശേഖരിക്കുന്നത് നിങ്ങളുടേത് ആകാം, എന്നാൽ അതൊരിക്കലും നിങ്ങൾ ആകില്ല.
പരിധികളില്ലാത്തതിനെ നിങ്ങൾ അനുഭവിച്ചറിയുമ്പോൾ, നിങ്ങളുടെ ജീവിതത്തിലെ സാധ്യതകളും പരിധികളില്ലാത്തതാകും.
യോഗ വെറും വ്യായാമമല്ല. മനുഷ്യർക്ക് സാധ്യമാവുന്ന ഏറ്റവും ഉന്നതമായ അവസ്ഥയിലേക്ക് എത്തിച്ചേരാനുള്ള പ്രക്രിയയും സംവിധാനവുമാണത്.
ഗണേശൻ ബുദ്ധിശക്തിയുടെ മൂർത്തീഭാവമാണ്. ഇന്ന് നിങ്ങളുടെ തലച്ചോറിനെ വികസിപ്പിക്കാനുള്ള ദിവസമാണ്, വയറു വികസിപ്പിക്കാനുള്ള ദിവസമല്ല.
നമുക്ക് വേണ്ടത്ര മരങ്ങളുണ്ടെങ്കിൽ, നമുക്ക് വേണ്ടത്ര മഴയുണ്ടാകും, അപ്പോൾ നമ്മുടെ നദികൾ ഒഴുകും.
നാം നമ്മുടെ ഉള്ളിൽ മാറുമ്പോൾ മാത്രമേ മനുഷ്യജീവിതത്തിൻ്റെ ഗുണനിലവാരം യഥാർത്ഥത്തിൽ മാറുകയുള്ളൂ.
ദുരിതത്തിൽ മാത്രമാണ് ജീവിതം വളരെ ദീർഘമാകുന്നത് - ആനന്ദത്തിൽ അതു വളരെ ഹ്രസ്വമാണ്.
നിങ്ങൾക്ക് എന്തുതന്നെ നൽകിയാലും, അതിൽ നിന്നും മനോഹരമായ എന്തെങ്കിലും സൃഷ്ടിക്കാൻ നിങ്ങൾക്കു കഴിയുകയാണെങ്കിൽ, അതാണ് ബുദ്ധിവൈഭവം.
നിങ്ങൾക്ക് എൻറെ ജന്മത്തെയോ നിങ്ങളുടെ ജന്മത്തെയോ ശരിക്കും ആഘോഷിക്കണമെങ്കിൽ, ഈ യോഗയെ നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവിതത്തിലെ ഒരു സജീവ യാഥാർഥ്യമാക്കി മാറ്റൂ.