Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ വിവരങ്ങൾ അടിച്ചേൽപ്പിക്കുന്നതിൽ നിന്ന് സത്യത്തെ അന്വേഷിക്കുന്നതിലേക്ക് മാറേണ്ടതുണ്ട്.
നമ്മുടെ കുടുംബത്തിലും സമൂഹത്തിലും രാജ്യത്തും ലോകത്തും സന്തുലനം ഉണ്ടാകണമെങ്കിൽ, നാം ഓരോ വ്യക്തിയിലും സന്തുലനം സൃഷ്ടിക്കേണ്ടതുണ്ട്.
ധ്യാനം ഒരു ഗുണമാണ്, ഒരു പ്രവൃത്തിയല്ല.
ജീവിതം എന്നത് അതുകൊണ്ടുള്ള ഉപയോഗത്തിൻ്റെ പ്രശ്നമല്ല. അത് എങ്ങനെയാണോ ഉള്ളത്, അത് ഗംഭീരമാണ്.
യഥാർത്ഥ അനുകമ്പയെന്നാൽ എന്തെങ്കിലും നൽകലോ സ്വീകരിക്കലോ അല്ല. യഥാർത്ഥ അനുകമ്പയെന്നാൽ വേണ്ടത് ചെയ്യുക എന്നതാണ്.
ജീവിതം ആസ്വദിക്കേണ്ട ഒരു നിഗൂഢതയാണ്, അത് മനസ്സിലാക്കാനുള്ളതല്ല. നവരാത്രി ഉത്സവങ്ങൾ ഈ മൗലികമായ ഉൾക്കാഴ്ചയെ അടിസ്ഥാനപ്പെടുത്തിയാണ്.
നിങ്ങളുടെ മനസ്സിൽ വ്യക്തത കൊണ്ടുവരാൻ നിങ്ങൾക്ക് അറിയാമെങ്കിൽ, ഈ മുഴുവൻ പ്രപഞ്ചവും തുറന്നിരിക്കുന്നതായി നിങ്ങൾ കാണും.
വിരസത ഉണ്ടാകുന്നത്,ജീവിതം എന്ന ഈ പ്രാപഞ്ചിക പ്രതിഭാസത്തിൽ പങ്കുചേരാത്തതുകൊണ്ടാണ്.
യോഗ, ആനന്ദത്തിൻ്റെ രസതന്ത്രം ഉത്പാദിപ്പിക്കുന്നതിനുള്ള ഒരു മാർഗമാണ്. ഒരിക്കൽ നിങ്ങൾ സ്വന്തം പ്രകൃതത്താൽ തന്നെ ആനന്ദഭരിതനായാൽ, ബാഹ്യ സാഹചര്യങ്ങളെ നിങ്ങൾക്കു നിഷ്പ്രയാസം നേരിടാനാകും.
ജീവിച്ചിരിക്കുന്നവരോട് ഉള്ളതുപോലെ, മരിച്ചവരോടും നമുക്ക് ഉത്തരവാദിത്തമുണ്ട്. മരണശേഷം പരിമിതമായ ഒരു കാലയളവിനുള്ളിൽ, മരിച്ചവരെ സ്വാധീനിക്കാനുള്ള ഒരു സാധ്യത നിലനിൽക്കുന്നുണ്ട്.
ആത്യന്തികമായി, നിങ്ങൾ ആരാണ് എന്നതാണ് ഈ ലോകത്ത് ആവിഷ്കാരം കണ്ടെത്തുക
സ്വയം നരകമായി മാറിയ ആളുകൾ സ്വർഗത്തിൽ പോകാൻ ആഗ്രഹിക്കുന്നു. സ്വയം സ്വർഗമായി മാറിയവർ, അവർ ഏത് നരകത്തിൽ പോയാലും സുഖമായിരിക്കും.