ArrowBack to Home page

ശിവാംഗ സാധന

വെള്ളിയാങ്കിരി മലനിരകളിലെ 7-ാം മലയിലേക്കുള്ള പവിത്രമായ യാത്ര

(പുരുഷന്മാർക്ക് മാത്രം)

"സൃഷ്ടിയുടെ ഉറവിടമായ ശിവന്റെ ഒരു മൂർത്തീഭാവമായി മാറാനുള്ള ഒരു സാധ്യതയാണ് ശിവാംഗ."

എന്താണ് ശിവാംഗ സാധന?

ആദിയോഗിയായ ശിവന്റെ കൃപ സ്വീകരിക്കാനും ഉള്ളിൽ ഭക്തിയെ സൃഷ്ടിക്കാനുമായി സദ്ഗുരു സമർപ്പിക്കുന്ന ശക്തമായ ഒരു സാധനയാണ് ശിവാംഗ സാധന. ആന്തരിക പര്യവേക്ഷണത്തിനായി ശരീരത്തിന്റെയും മനസ്സിന്റെയും ശക്തമായ ഒരു അടിത്തറ ശിവാംഗ സാധന സൃഷ്ടിക്കുന്നു.

42, 21, 14, 7 ദിവസങ്ങളിലായി നിങ്ങൾക്ക് ഈ സാധന ചെയ്യാം.
ജനുവരി 25 മുതൽ മെയ് 25 വരെ എല്ലാ ദിവസവും ദീക്ഷ ഓൺലൈനായും നേരിട്ടും ലഭ്യമാണ്.

ഓൺലൈൻ ദീക്ഷയ്ക്കായി ഇതിനകം രജിസ്റ്റർ ചെയ്തോ?

പങ്കുചേരുക

ധ്യാനലിംഗത്തിൽ സാധന സമാപിച്ചതിന് ശേഷം വെള്ളിയാങ്കിരി മലകളിലേക്കുള്ള തീർത്ഥാടനയാത്രയും ഉണ്ടാകും. മാർച്ച് 2 മുതൽ മെയ് 31 വരെയുള്ള ദിവസങ്ങളിൽ എപ്പോഴെങ്കിലും നിങ്ങൾക്ക് യാത്ര നടത്താം.

Translation will be available in English, Hindi, Tamil, Telugu, Kannada, and Malayalam.

വെള്ളിയാങ്കിരി മലകളുടെ പ്രാധാന്യം

separate_border

ശിവാംഗ സാധനയിലെ ആകർഷക ഘടകങ്ങൾ

separate_border
ശിവ നമസ്‌കാരം എന്ന പവിത്രമായ പരിശീലനത്തിലേക്കുള്ള ദീക്ഷ
"തെക്കിന്റെ കൈലാസം" എന്നറിയപ്പെടുന്ന വെള്ളിയാങ്കിരി മലനിരകളിലേക്കുള്ള തീർത്ഥാടനം
പൂജിച്ച ധ്യാനലിംഗ പെൻഡന്റോടു കൂടിയ, പ്രത്യേകം രൂപകല്പന ചെയ്ത രുദ്രാക്ഷ മാല ധരിക്കാം
ഉള്ളിൽ നിന്ന് ഭക്തി ജനിപ്പിക്കുന്ന ശക്തമായ ഒരു മന്ത്രം ജപിക്കാം

ശിവാംഗ സാധനയുടെ ഗുണങ്ങൾ

separate_border
ആന്തരിക പര്യവേക്ഷണത്തിനായി ശരീരത്തിന്റെയും മനസ്സിന്റെയും ഊർജ്ജത്തിന്റെയും ശക്തമായ ഒരു അടിത്തറ സൃഷ്ടിക്കുന്നു
ആദിയോഗിയുടെ കൃപയെ എപ്പോഴും നിങ്ങളുടെ ജീവിതത്തിലെ ഒരു വഴികാട്ടിയാക്കാം
തീവ്രമായ സാധന ഉൾപ്പെടുന്ന ദിനചര്യയിലൂടെ അച്ചടക്കം വളർത്താം

വില

separate_border

ഏത് കാലയളവിലുള്ള സാധനയ്ക്കും അടയ്ക്കേണ്ട തുക

₹ 350*

*യാത്രയ്ക്കായുള്ള താമസവും ഭക്ഷണവും ഇതിൽ ഉൾപ്പെടുന്നു.

ശിവാംഗ സാധന കിറ്റ് ഈശ ലൈഫിൽ നിന്ന് പ്രത്യേകം വാങ്ങേണ്ടതാണ്.

സാധനയുടെ വിശദാംശങ്ങൾ

separate_border
പുരുഷന്മാർക്ക് മാത്രമേ ശിവാംഗ സാധനയിൽ പങ്കെടുക്കാനാകൂ.
  • ദീക്ഷ
  • ദിവസേനയുള്ള സാധന
  • സമാപനം

ഘട്ടം 1:ദീക്ഷ

  • ജനുവരി 25 മുതൽ മെയ് 25 വരെ എല്ലാ ദിവസവും ദീക്ഷ ലഭ്യമാകും.

  • പരിശീലനം ലഭിച്ച ഒരു ശിവാംഗ നിങ്ങളെ സാധനയിലേക്ക് നയിക്കും.

  • നിങ്ങൾക്ക് ഓൺലൈനായോ നേരിട്ടോ പങ്കെടുക്കാം.

  • ഓൺലൈൻ ദീക്ഷയ്ക്കായി ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടോ?

    ചേരുക

ഘട്ടം 2:ദിവസേനയുള്ള സാധന

  • 42, 21, 14, 7 ദിവസങ്ങളിലായി നിങ്ങൾക്ക് ഈ സാധന ചെയ്യാം.

Read More

ഘട്ടം 3:സമാപനം

  • സമാപനത്തിനായി ശിവാംഗ സാധകർ കോയമ്പത്തൂരിലെ ധ്യാനലിംഗം നിർബന്ധമായും സന്ദർശിക്കണം.

  • സമാപനത്തിന് ശേഷം വെള്ളിയാങ്കിരി മലയിലേക്ക് തീർത്ഥാടന യാത്രയുണ്ടാകും.

  • മാർച്ച് 2 മുതൽ മെയ് 31 വരെ ഏത് ദിവസവും നിങ്ങൾക്ക് സാധനയുടെ സമാപനം കുറിച്ച് യാത്ര നടത്താം

വെള്ളിയാങ്കിരിയിലേക്ക് പോകാനുള്ള ആവേശത്തിലായിരുന്നു ഞാൻ. ഇത് വെറുമൊരു ട്രെക്കിംഗ് മാത്രമല്ല, ദൈവത്തെ കാണാൻ പോകുന്നതുപോലെയാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും അവിടെ പോകണം, ഒരിക്കൽ പോയാൽ നിങ്ങൾക്ക് അറിയാൻ പറ്റും.

പ്രവീൺ

പ്രവീൺ

ഇതൊരു സാധാരണ ട്രക്കിംഗ് ആയിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ നിങ്ങൾ ഒരിക്കലും അറിയാത്ത നിങ്ങളുടെ ശാരീരിക പരിമിതികളെ വെള്ളിയാങ്കരി തുറന്നു കാണിക്കും. നിങ്ങളുടെ വളർച്ചയ്ക്ക് വേണ്ടി അത് നിങ്ങളെ തകർക്കും!

സുവിഗ്യ

റോബോട്ടിക് എഞ്ചിനീയർ, ബംഗളൂരു

ശിവാംഗ സ്പൂർത്തിയിലൂടെ നിങ്ങളുടെ ഭക്തിയെ ജ്വലിപ്പിക്കാം

separate_border

ശിവന് സമർപ്പിക്കുന്ന മന്ത്ര ജപങ്ങൾ, സദ്ഗുരുവിന്റെ ജ്ഞാനം, മാർഗ്ഗനിർദ്ദേശങ്ങളോടു കൂടിയ ശക്തമായ ധ്യാനങ്ങൾ എന്നിവയിലൂടെ ഭക്തിയുടെ അഗ്നിയെ പരിപോഷിപ്പിക്കുക.

സമയം:

7-8 PM IST

തീയതി:

എല്ലാ അമാവാസിയിലും

പങ്കുചേരൂ:

ശിവാംഗ യൂട്യൂബ് ചാനലിലൂടെ

FAQ

separate_border

ഞങ്ങളെ ബന്ധപ്പെടാൻ

separate_border
നിങ്ങളുടെ സാധന സമയത്ത് സംശയങ്ങളുണ്ടെങ്കിൽ ദയവായി നിങ്ങളുടെ ലോക്കൽ കോഡിനേറ്ററുമായി ബന്ധപ്പെടുക.

ഞങ്ങളെ ബന്ധപ്പെടാൻ
info@shivanga.org | +9183000 83111

കൂടുതൽ വിവരങ്ങൾക്കായി ശിവാംഗ ബ്രോഷറുകൾ ഡൗൺലോഡ് ചെയ്യാം.

 
Close