Wisdom
FILTERS:
SORT BY:
ഒന്നിനെയും ദുരുപയോഗം ചെയ്യരുത് - അത് ചെടിയാണെങ്കിലും, മരമാണെങ്കിലും, മൃഗമാണെങ്കിലും മനുഷ്യനാണെങ്കിലും.
ഇന്ന് തൈപ്പൂയം അല്ലെങ്കിൽ ധന്യ പൂർണ്ണിമയാണ്, ഈ പൗർണ്ണമിയിൽ പ്രകൃതിയുടെ ഉദാരത പരമാവധി ഫലത്തെ പ്രദാനം ചെയ്യുന്നു. ഈ അനുഗ്രഹീതമായ ദിനം പല യോഗികളും ബോധപൂർവ്വം ശരീരം വെടിയുന്നതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആ മഹാത്മാക്കളെയെല്ലാം നമുക്ക് നമിക്കാം.
നിങ്ങളിലെ അന്ധകാരത്തെ നീക്കം ചെയ്യുന്ന ആളാണ് ഗുരു. നിങ്ങളുടെ അനുഭവത്തിൽ ഇതുവരെ വന്നിട്ടില്ലാത്ത തലങ്ങളിലേക്ക് വെളിച്ചം വീശാൻ അദ്ദേഹത്തിന് കഴിയും
നിങ്ങളുടെ ആശയക്കുഴപ്പത്തെ ബോധപൂർവ്വം കൈകാര്യം ചെയ്യുമ്പോഴാണ്കാര്യങ്ങൾക്ക് വ്യക്തത വരുന്നത്.
നമ്മൾ ആഗ്രഹിക്കുന്നതു പോലെയുള്ള ഒരു ലോകം സൃഷ്ടിക്കണമെങ്കിൽ, നമ്മുടെ മനസ്സിനെ നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ സൃഷ്ടിക്കാൻ നമ്മൾ പഠിക്കണം.
ദാനധർമ്മങ്ങളല്ല, എല്ലാത്തിനെയും അതായി തന്നെ ഉൾകൊള്ളാനുള്ള ബോധമാണ് നമുക്കാവശ്യം.
നിങ്ങളുടെ ഇപ്പോഴുള്ള അവസ്ഥയ്ക്ക് കാരണം മറ്റാരെങ്കിലുമാണ് എന്ന് വിചാരിച്ചു കൊണ്ടിരുന്നാൽ, നിങ്ങളാഗ്രഹിക്കുന്ന രീതിയിലേക്ക് മാറാൻ നിങ്ങൾക്കാവില്ല.
യുവത്വം എന്നത് പ്രായവുമായി ബന്ധപ്പെട്ടുള്ളതല്ല, മറിച്ച് ഉത്സാഹത്തിന്റെയും പങ്കാളിത്തത്തിന്റെയും ഒരു ഭാവമാണ്.
എന്തെങ്കിലും മൂല്യമുള്ളതായി നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, അത് നിങ്ങൾ നടപ്പിലാക്കണം.
ഈ പ്രപഞ്ചത്തിൽ എല്ലാത്തിന്റെയും ഭാഗമായി നിലകൊള്ളാത്ത ഒരു കാര്യവും ഇല്ല, മനുഷ്യമനസ്സ് ഒഴിച്ച്.
ശബ്ദത്തിന് അതിന്റേതായ ഒരു ജ്യാമിതിയുണ്ട്. നിങ്ങൾ ശരിയായ തരത്തിലുള്ള ശബ്ദങ്ങൾ ഉച്ചരിക്കുകയാണെങ്കിൽ, അത് രൂപങ്ങളെ സ്പർശിക്കുകയും ആശ്ലേഷിക്കുകയും ചെയ്യും. അപാരമായ ശക്തിയുണ്ടതിന്.
നിങ്ങളുടെ നിലവിലെ അസ്തിത്വത്തിന്റെ അതിരുകൾ മറികടക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ഹൃദയത്തിൽ ഭ്രാന്ത് ആവശ്യമാണ്, എന്നാൽ നിങ്ങളുടെ തലയിൽ സമ്പൂർണ്ണ സന്തുലിതാവസ്ഥയും വേണം.