Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
ഈ ലോകത്തിലേക്കുള്ള നിങ്ങളുടെ സംഭാവന നിങ്ങൾ തന്നെയാണ് - നിങ്ങൾ എങ്ങനെ ജീവിക്കുന്നു, നിങ്ങൾ എത്ര സന്തോഷവാനാണ് എന്നിവയ്ക്കെല്ലാം വലിയ സ്വാധീനം ഉണ്ടാക്കാൻ കഴിയും.
നിങ്ങൾക്ക് ജീവിതത്തിൻ്റെ ഉദ്ദേശ്യം കണ്ടെത്തണമെന്നുണ്ടെങ്കിൽ, ശരീരത്തിൻ്റെയും മനസ്സിൻ്റെയും പരിമിതികൾക്കപ്പുറത്തേക്ക് നിങ്ങൾ നോക്കേണ്ടതുണ്ട്.
ഭൂമിയിലെ ജലത്തിന്റെ അളവല്ല പ്രശ്നം - ജലത്തിന്റെ ഗുണനിലവാരവും, വിതരണവും ലഭ്യതയുമാണ്. ലോകത്ത് അവബോധത്തിന്റെ ഒരു തരംഗം സൃഷ്ടിക്കുക എന്നത് മാത്രമാണ് യഥാർത്ഥ പരിഹാരം.
നിങ്ങളിൽ മനുഷ്യത്വം നിറഞ്ഞുകവിയുമ്പോൾ ദൈവികതയ്ക്ക് താഴേക്കിറങ്ങി വന്നേ പറ്റൂ.
ധ്യാനം നിങ്ങൾക്കുള്ളിലെ ആത്യന്തികമായ സ്വാതന്ത്ര്യമാണ്.
ജീവൻ സംഭവിക്കുന്നത് ഉള്ളിൽ നിന്നാണ്. നിങ്ങൾ അതിനെക്കുറിച്ച് എത്ര ബോധവാനാകുന്നു എന്നത് നിങ്ങളുടെ ശരീരത്തിന്റെയും മനസ്സിന്റെയും ജീവിതാനുഭവത്തിന്റെയും നിലവാരത്തെ നിശ്ചയിക്കുന്നു.
രാവും പകലും തുല്യമാകുന്ന ഈ ദിവസം നിങ്ങളുടെ ഘടനയിലേക്കും സന്തുലനം കൊണ്ടുവരുന്നതിനുള്ള ഒരു ദിവസമാണ് - യാതൊന്നുമായും താദാത്മ്യത്തിലാവാതിരിക്കുക, കേവലം ജീവനാൽ തുടിക്കുക.
ആത്മീയപാതയിൽ ആദ്യം ചെയ്യേണ്ടത് നിങ്ങൾ ഇപ്പോൾ എവിടെയാണെന്ന് അനുഭവപരമായി നിജപ്പെടുത്തുകയാണ്. നിങ്ങൾ എവിടെയാണോ അവിടെ നിന്നുമാത്രമേ യാത്ര ആരംഭിക്കാൻ കഴിയൂ.
നിങ്ങളുടെ ജീവിതം എത്ര ദുർബലമാണെന്നും എപ്പോൾ വേണമെങ്കിലും അത് കീഴ്മേൽ മറിയാമെന്നും മനസ്സിലാക്കിയാൽ, നിങ്ങൾ ഈ ഭൂമിയിൽ വളരെ സൗമ്യമായി നടക്കും.
എല്ലാത്തിനെയും ഉൾക്കൊണ്ടുകൊണ്ട് ജീവിക്കുക എന്നതാണ് ഏറ്റവും വിവേകപൂർണ്ണമായ ജീവിതം. കാരണം ഈ പ്രപഞ്ചം മുഴുവൻ അങ്ങനെയാണ് വർത്തിക്കുന്നത്.
വനങ്ങൾക്ക് പകരമായി മറ്റൊന്നുമില്ല. സമ്പന്നമായ ഈ ആവാസവ്യവസ്ഥകൾ നമ്മുടെ ഇടപെടലില്ലാതെ തന്നെ ലക്ഷക്കണക്കിന് വർഷങ്ങളോളം തഴച്ചുവളരുന്നു. നാം അവയെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു.
ആനന്ദമാണ് ജീവിതത്തിന്റെ ആത്യന്തികമായ ഇൻഷുറൻസ്.