Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
നിങ്ങൾക്കു വിജയം വേണമെങ്കിൽ, ഏറ്റവും പ്രധാനപ്പെട്ട കാര്യം, നിങ്ങൾ അതിനു തടസ്സമല്ലെന്ന് ഉറപ്പാക്കുകയാണ്.
നിങ്ങൾക്കറിയാത്ത ഒരു കാര്യത്തെക്കുറിച്ച് നിങ്ങൾ അനുമാനങ്ങൾ ഉണ്ടാക്കുന്നത് അജ്ഞതയിൽ തന്നെ തുടരാനുള്ള ഒരു ഉറച്ച വഴിയാണ്.
ഒരു മനുഷ്യനാവുകയെന്നാൽ എല്ലാ ജീവജാലങ്ങളെയും ആർദ്രമായി നോക്കാൻ കഴിയുക എന്നാണ്.
നിങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾക്കൊപ്പം സന്തോഷത്തോടെ ജീവിക്കാൻ പഠിക്കുക എന്നത് ജീവിതത്തിലെ വലിയൊരു പാഠമാണ്.
ലോകം നിങ്ങൾക്കുനേരെ എന്ത് എറിയുന്നുവെന്നതു നിങ്ങൾക്കു നിയന്ത്രിക്കാനാകില്ല. പക്ഷേ അതിൽനിന്ന് നിങ്ങളെന്തു നിർമ്മിക്കുന്നു എന്നത് നൂറു ശതമാനവും നിങ്ങളുടെ കൈകളിലാണ്. ശ്രീരാമൻ ഇതിന്റെ ഒരു പ്രതീകമാണ്.
ലോകത്ത് കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന്, അറിവല്ല പ്രധാന ഘടകം, മറിച്ച് ധാരണയുടെ വ്യക്തതയാണ്.
ജീവിതത്തിലും മരണത്തിലും നിങ്ങൾക്ക് കൊണ്ടുപോകാവുന്ന ഒരേയൊരു സമ്പാദ്യം അനുഭവത്തിന്റെ ആഴമാണ്.
ആളുകളെ ഉപയോഗിക്കുക, വസ്തുക്കളെ സ്നേഹിക്കുക - ഇത് ജീവിതത്തെക്കുറിച്ചുള്ള തികഞ്ഞ തെറ്റിദ്ധാരണയാണ്. വസ്തുക്കൾ ഉപയോഗിക്കാനുള്ളതാണ്, ആളുകൾ സ്നേഹിക്കാനുള്ളതും.
ഈ ലോകത്തിനായി നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം സന്തോഷവും പരമാനന്ദവും നിറഞ്ഞ ഒരു മനുഷ്യനാവുക എന്നതാണ്.
ദുരിതത്തെക്കുറിച്ചുള്ള ഭയത്തെ മറികടക്കുമ്പോൾ, സ്വാഭാവികമായും നിങ്ങൾ ജീവിതത്തെ പൂർണ്ണമായും പര്യവേക്ഷണം ചെയ്യും.
യോഗ പരിശീലനങ്ങളുടെയും ധ്യാനത്തിന്റെയും മുഴുവൻ പ്രയത്നവും അവബോധത്തിന്റെയും പ്രസരിപ്പിന്റെയും ഒരു ഉയർന്ന തലത്തിലേക്ക് നീങ്ങുക എന്നതാണ്.
ആരോഗ്യമെന്നാൽ വെറും രോഗമില്ലായ്മയല്ല, മറിച്ച് ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമം ഉൾപ്പെടുന്ന ഒരു സമ്പൂർണ്ണതയാണ്.