ഈശ്വര്‍(അഭിമുഖകാരന്‍): നമസ്കാരം സദ്ഗുരു. ഇന്ത്യയിൽ വിശേഷ ദിനങ്ങളിൽ ഉപവാസമാചരിയ്ക്കുകയെന്നത് പണ്ടുകാലം മുതലെയുള്ള പതിവാണ്. എന്നാൽ പല ഇന്ത്യക്കാരും വിശ്വസിയ്ക്കുന്നത് ഇത് അശാ സ്ത്രീയവും യുക്തിഹീനവുമാണെന്നാണ്; ഉപവാസസമയത്ത് കേടുവ ന്ന കോശങ്ങള്‍ നീക്കംചെയ്യപ്പെടുന്നു എന്നതു സംബന്ധിച്ച പഠനത്തിന് നോബൽ സമ്മാനം ലഭിയ്ക്കുന്നതുവരെ. ഞാന്‍പോലും ഈ വര്‍ഷം ഇടയ്ക്കിടെ ഉപവസിച്ചുതുടങ്ങി. എന്തുകൊണ്ടാണ് 'യാഥാസ്ഥിതികം'എ ന്നു മുദ്രകുത്തപ്പെട്ട ഇത്തരം പഴയ സമ്പ്രദായങ്ങള്‍, ഒരിയ്ക്കൽ പാശ്ചാത്യരുടെ അംഗീകാരം ലഭിക്കുമ്പോൾ പെട്ടെന്നു പ്രയോഗത്തിൽ വരുന്നത്(പ്രയോഗിക്കപ്പെടുന്നത്) ?