ചോദ്യം: സാങ്കേതിക വിദ്യ വളരെയേറെ വളർന്ന ഇപ്പോഴത്തെ സാഹചര്യത്തിൽആളുകളെല്ലാം ഇൻസ്റ്റാഗ്രാം വഴിയും അല്ലാതെയും ചിത്രങ്ങൾ തലങ്ങും വിലങ്ങുംഎടുത്തുകൊണ്ടിരിക്കയാണ്. പക്ഷെ സാങ്കേതിക വിദ്യ ഇത്രയൊന്നും വളർച്ചഎത്താത്ത പല സംസ്കാരങ്ങളിലും ചിത്രങ്ങളെടുക്കുന്നതിൽ വിമുഖതകാണിക്കുകയോ എതിർപ്പ് പ്രകടിപ്പിക്കുകയോ ചെയ്യാറുണ്ട്. അവർ അതിനെഭയപ്പെടുന്നതിന്റെപ കാരണം ആ ചിത്രങ്ങൾ വഴി അവരുടെ ആത്മാവിനെഅപഹരിക്കാൻ കഴിയുമെന്നുള്ള ഉറച്ച ധാരണയാണ്. ഇതിൽ എന്തെങ്കിലുംസത്യമുണ്ടോ? ഈ പ്രവൃത്തിയിലൂടെ ഏതെങ്കിലും രീതിയിൽ നമ്മുടെശരീരവ്യവസ്ഥയെ സ്വാധീനിക്കാൻ സാധ്യതയുണ്ടോ?

     : അതൊരു ശരിയായ ധാരണ തന്നെയാണ്. നിങ്ങളുടെ കൈയിൽ മറ്റൊരാളുടെമുഖചിത്രമുണ്ടെങ്കിൽ ആ ചിത്രമുപയോഗിച്ചു നിങ്ങൾക്കയാളെ അനുഗ്രഹിക്കാൻകഴിയും. അനുഗ്രഹിക്കാനുള്ള സാധ്യതയുണ്ടെങ്കിൽ നിഗ്രഹിക്കാനുംസാധ്യതയുണ്ടെന്നർത്ഥം.

ഇന്ത്യയിലുള്ളൊരു ദുർമന്ത്രവാദിയെ നിങ്ങൾ സന്ദർശിക്കുകയാണെങ്കിൽഅവരാദ്യം ആവശ്യപ്പെടുക ഒരു മുഖചിത്രമാണ്. കാരണം അതൊരു ജ്യാമിതിയാണ്.ഒരാളുടെ ചിത്രത്തിന്റൊജ്യാമിതി നിങ്ങൾക്കറിയാമെങ്കിൽ ഒരു പുതിയജ്യാമിതിസൃഷ്ടിച്ച് അയാളെ കുറച്ചുകൂടി ഉയർത്താനോ അതല്ലെങ്കിൽ മറ്റൊരുജ്യാമിതി സൃഷ്ടിച്ച് ഏതെങ്കിലും രീതിയിൽ അയാളെ നശിപ്പിക്കാനോനിങ്ങൾക്ക് സാധിക്കും. അതുകൊണ്ടുതന്നെ ഏതൊക്കെ സംസ്കാരങ്ങളിൽ ഈഅവബോധമുണ്ടോ അവിടങ്ങളിലെല്ലാം സ്വന്ത൦ ചിത്രങ്ങളെടുക്കാൻ ആളുകൾതാല്പര്യപ്പെടാറില്ല.

 

ഒരു ചിത്രത്തിന്റെ" ജ്യാമിതി

Sadhguru holding a Rudraksh during the Yogeshwar Linga Consecration, 2017 | Can Your Photo Be Used to Affect You Negatively?

 

ഒരു ഛായാചിത്രത്തിന് അതിന്റെeതായ ഒരു ജ്യാമിതിയുണ്ട്. ഉദാഹരണത്തിന്,എന്റെി ഒരു ചിത്രമെടുക്കുക. ക്യാമറ ഉപയോഗിച്ചെടുത്ത ചിത്രംവേണമെന്നൊന്നുമില്ല, ഒരു പുസ്തകത്തിന്റെെ പുറംചട്ടയിലുള്ള ചിത്രമായാലും മതി.

പക്ഷെ ഒരിക്കലും അതൊരു റിപ്രിന്റ്ന ചെയ്ത ചിത്രമാവരുത്. നിങ്ങളുടെ കൈയിലുള്ളരുദ്രാക്ഷം ആ ചിത്രത്തിന് മുകളിൽ വെച്ച് നിരീക്ഷിക്കുക. ഇനി, ഒരു തുടർകൊലപാതകിയുടെ ചിത്രം കമ്പ്യൂട്ടറിൽ നിന്നും പകർത്തിവെച്ചു അതിനു മുകളിൽനിങ്ങളുടെ രുദ്രാക്ഷം വെച്ച് പരിശോധിക്കുക. രണ്ടും രണ്ടു രീതിയാണ്പ്രതികരിക്കുന്നതെന്ന് നിങ്ങൾക്ക് തന്നെ മനസിലാവും.എന്റെീ ചില പ്രത്യേക ഘട്ടങ്ങളിലുള്ള ചിത്രങ്ങൾ ഇൻറർനെറ്റിൽ ഇന്ന് ലഭ്യമാണ്.അത്തരത്തിലുള്ള ഒരു ചിത്രമെടുക്കുക - വേണമെങ്കിൽ അത് മടക്കിവെച്ചോളൂ -അപ്പോൾ നിങ്ങൾക്കറിയില്ലല്ലോ എന്താണതിനകത്തെന്ന് - ഇനി കുറച്ചുഅപ്രസക്ത ചിത്രങ്ങൾ കൂടെ ചേർക്കുക - ഉദാഹരണത്തിന് ഒരു ഒഴിഞ്ഞ ഏട്, ഒരുപച്ചത്തത്ത, ഒരു മരത്തിന്റെു ചിത്രം, അങ്ങിനെ, അങ്ങിനെ - ഇനി എല്ലാം കൂടികൂട്ടിക്കുഴക്കുക. അങ്ങിനെ ചെയ്താൽ എന്താണ് മുകളിൽ വരുന്നതെന്ന്നിങ്ങൾക്കറിയില്ലല്ലോ. ഞാൻ ദീക്ഷ തന്ന് കുറച്ചു കാലമായി ധ്യാനംചെയ്‌തുകൊണ്ടിരിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ - ആ അപ്രസക്ത ചിത്രങ്ങളുടെ കൂട്ടത്തിൽനിന്നും വളരെ എളുപ്പത്തിൽ നിങ്ങൾക്കെന്റെങ ചിത്രം കണ്ടുപിടിക്കാൻ കഴിയും.

 

വെറുതെ ഒന്ന് തൊട്ടാൽ തന്നെ അവർക്കതു അറിയാനാവും. കാരണം, ഒരു ചിത്രത്തിന്റൊദ്വിമാന രൂപമോ അതുമല്ല അതിന്റെ് പരന്ന ഉപരിതല രൂപമോ പോലുംഅതിശയകരമായൊരു ജ്യാമിതീയ വ്യവസ്ഥയിലാണ്. ആർക്കെങ്കിലും അത്വായിച്ചു മനസിലാക്കാൻ കഴിയുമെങ്കിൽ ഒരു പുതിയ ജ്യാമിതി സൃഷ്ടിച്ച്നിങ്ങളെ ഉയർത്താനോ നശിപ്പിക്കാനോ അയാൾക്ക്‌ കഴിയും.

എവിടെയൊക്കെ ഈ കലകൾ സർവ്വസാധാരണമായിരുന്നുവോ അവിടെയൊക്കെആളുകൾ പറയും, മറ്റൊരാളാൽ എളുപ്പത്തിൽ മാറ്റിമറിക്കപ്പെടാൻഞാനിഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ, ആരും എന്റെ് ചിത്രമെടുക്കേണ്ട.ചിത്രമെടുക്കുന്നതു അനുവദനീയമാണെങ്കിൽ ചിലപ്പോൾ എന്റെമ ശത്രുക്കൾതന്നെ വന്നു എന്‍റെ ചിത്രമെടുക്കുമായിരിക്കും. അയാളുടെ വീട്ടിൽ എന്റെെചിത്രമുണ്ടാവുന്നത് എനിക്കിഷ്ടമല്ല, കാരണം, നമുക്കറിയില്ല അയാളതുവെച്ചുഎന്തൊക്കെ ചെയ്തുകൂട്ടുമെന്ന് . ഇക്കാരണം കൊണ്ടുതന്നെ ചിത്രമെടുക്കാൻ ആരുംസമ്മതിക്കാറില്ല.

ക്ഷേത്രങ്ങളും ഛായാഗ്രഹണവും

ഇന്ത്യയിൽ, ചില പ്രത്യേക അമ്പലങ്ങളിൽ ചിത്രങ്ങളെടുക്കാൻ ആരെയുംഅനുവദിക്കാറില്ല. കാരണം, അവിടത്തെ ആരാധനാമൂർത്തികളെല്ലാം ഒരു പ്രത്യേകരീതിയിൽ ആണ് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത് . ഉദാഹരണത്തിന്, ദൈവീകമായസ്ത്രീ സങ്കല്പത്തിന് രണ്ടു തലങ്ങളുണ്ട്. ഒന്ന് കാളിയും മറ്റൊന്ന് ഗൗരിയും.  

കാളിക്ഷേത്രത്തിൽ ഒരിക്കലും ചിത്രങ്ങളെടുക്കാൻ സമ്മതിക്കില്ല. അതിന്റെതകാരണം, കാളിയുടെ ശക്തി ആവാഹിക്കാനായി ഇരുട്ടിനെ സാക്ഷിയാക്കി ഒരുപാടുകർമ്മങ്ങൾ അവിടെ ചെയ്യാറുണ്ട് എന്നതാണ്. പാശ്ചാത്യരാജ്യങ്ങളിൽ പറയുന്നതുപോലെ ഇരുട്ടെന്നാൽ എന്തെങ്കിലുംദുഷ്ടശക്തിയോ അല്ലെങ്കില്‍ നിങ്ങളെ നശിപ്പിക്കാൻ കെല്പുള്ള എന്തെങ്കിലുംഅദൃശ്യമൂർത്തിയോ അല്ല. തമസ്സെന്നാൽ സൃഷ്ടിയുടെ അടിസ്ഥാനമാണ്.രാത്രിയിൽ നിങ്ങൾ ആകാശത്തേക്ക് നോക്കുമ്പോൾ നിങ്ങളുടെ കണ്ണിൽ പെടുന്നത് മിന്നിത്തിളങ്ങുന്ന കോടാനുകോടി നക്ഷത്രങ്ങളായിരിക്കും. പക്ഷെ അവിടെഎല്ലാത്തിലും വലുത് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയാവുന്നതിനുമപ്പുറമുള്ളഅത്രയും ഇരുട്ടാണ്. ഇരുട്ടിൽ നിന്നാണ് സൃഷ്ടിയുണ്ടായത്. അതുകൊണ്ടുതന്നെ, ഒരുദൈവീകസങ്കല്പത്തെ കാളിയായോ കാലനായോ പ്രതിഷ്ഠിക്കുമ്പോൾ ആ ശക്തിയെഅലോസരപ്പെടുത്തുന്ന ഛായാഗ്രഹണം നിഷേധിക്കേണ്ടതുണ്ട്. ഛായാഗ്രഹണംഇരുട്ടിനെ മുറിപ്പെടുത്തും. .

ലിംഗഭൈരവിയുടെയും ധ്യാനലിംഗത്തിന്റെoയും ചിത്രങ്ങൾ

ലിംഗഭൈരവി കാളിയാണ് പക്ഷെ ഒരു പ്രത്യേക രീതിയിൽ പ്രതിഷ്ഠിച്ചതുകൊണ്ട് ഛായാഗ്രഹണം ഒരുതരത്തിലും അവരെ ബാധിക്കില്ല. നിങ്ങൾ ചെയ്യുന്നകർമ്മങ്ങൾക്കൊന്നും  അവരെ സ്വാധീനിക്കാൻ കഴിയില്ല. അടിസ്ഥാനപരമായിനിർവ്വഹിക്കേണ്ടുന്ന കാര്യങ്ങൾ ശരിയാംവണ്ണം നടത്തിയാൽ പിന്നെ പുറമെനടക്കുന്ന, അല്ലെങ്കിൽ നടത്തുന്ന കർമ്മങ്ങളിലൂടെയൊന്നും അവരെഅലോസരപ്പെടുത്താനാവില്ല.

ധ്യാനലിംഗത്തിൽ ചിത്രങ്ങളെടുക്കാൻ അനുവദിക്കാറില്ല പക്ഷെ അത്ചിത്രമെടുത്തതുകൊണ്ടു എന്തെങ്കിലും പ്രശ്നമുണ്ടായെങ്കിലോ എന്ന്കരുതിയൊന്നുമല്ല. അത്, ആ ക്ഷേത്രം ഒരു വിനോദസഞ്ചാരകേന്ദ്രമാക്കിചിത്രീകരിക്കപ്പെടേണ്ട എന്ന് കരുതിയാണ്. ആത്മീയസദസ്സുകൾ ഇപ്പോൾ തന്നെഒരു വിനോദസഞ്ചാരകേന്ദ്രത്തിന്റെ് പകിട്ടിലേക്കു കൂപ്പുകുത്തിയിട്ടുണ്ട്. അവിടെപകുതി പേരും അധികസമയവും ചിത്രങ്ങളെടുക്കുന്ന തിരക്കിലല്ലേ! അത്ധ്യാനലിംഗത്തിൽ ആവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഈ ഒരു സാമൂഹികകാരണം ഒന്ന് കൊണ്ട് മാത്രമാണ് അവിടെ ഛായാഗ്രാഹണം നിഷേധിച്ചത്.

അല്ലാതെചിത്രമെടുത്തതുകൊണ്ടു ധ്യാനലിംഗത്തെ ഏതെങ്കിലും രീതിയിൽ ബാധിക്കുമെന്ന്കരുതിയൊന്നുമല്ല. അതുപോലെത്തന്നെ, നിരന്തരം എന്റെu ചിത്രമെടുത്തതുകൊണ്ടുഞാൻ ഏതെങ്കിലും രീതിയിൽ ക്ഷയിച്ചുപോവുകയുമില്ല.