യുക്തിപൂർവ്വമുള്ള ചിന്തയും, അനുഭവവും

യുക്തിപൂർവ്വമുള്ള ചിന്തയും, അനുഭവവും
 

നിങ്ങളുടെ യുക്തിപൂർവ്വമായ ചിന്താരീതി എങ്ങനെയാണോ, അത് അങ്ങനെ രൂപപെടുവാനുള്ള കാരണം നിങ്ങൾ ജീവിച്ചിട്ടുള്ള സാമൂഹിക സാഹചര്യങ്ങളാണ്. ചില സവിശേഷ സാഹചര്യങ്ങളിലൂടെ കടന്നുവന്നതിനാൽ, ചില പ്രത്യേക തരത്തിലുള്ള ചിന്താരീതിയും, അറിവും നിങ്ങൾ നിങ്ങളുടെ മനസ്സിൽ ശേഖരിച്ചു വെച്ചിട്ടുണ്ട്. ഇതാണ് നിങ്ങളുടെ ചിന്തകൾക്കാസ്പദമാകുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, യുക്തിപരമായ മനസ്സെന്ന്‌ നിങ്ങൾ വിളിക്കുന്നത്, ഏറെക്കുറെ മറ്റാരുടെയോ മനസ്സാണ്, നിങ്ങളുടെ മനസ്സല്ല. പൊരുളറിയുവാൻ നിങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്ന, അസംബന്ധങ്ങളുടെ ഒരു ശേഖരമാണ് അത് - ഇന്ന് നിങ്ങൾ ഒരു രീതിയിൽ ചിന്തിക്കുന്നു, പക്ഷെ നാളെ തികച്ചും വ്യത്യസ്തമായ മറ്റൊരു രീതിയിൽ നിങ്ങൾ ചിന്തിക്കുന്നു.നിങ്ങൾക്ക് എന്തിനോടാണ് താദാത്മ്യം തോന്നുന്നത് എന്നതിനെ ആസ്പദമാക്കി, ഇന്ന് നിങ്ങൾ ഒന്നിന് വേണ്ടി വാദിക്കും, നാളെ അതിനുതന്നെ എതിരായി വാദിക്കും. ഇത് സംഭവിക്കുന്നത് ചിന്ത വളരെ മായികമായത് കൊണ്ടാണ്, കാരണം നിങ്ങളുടെ ചിന്തകളെ നയിക്കുന്നത് നിങ്ങൾക്ക് എന്തിനോട് താദാത്മ്യം തോന്നുന്നുവോ, അതാണ്. നിങ്ങൾക്ക് യോഗയോടാണ് താദാത്മ്യം തോന്നുന്നതെങ്കിൽ, നിങ്ങൾ യോഗയ്ക്ക് വേണ്ടി വാദിക്കും. നിങ്ങൾക്ക് താദാത്മ്യം തോന്നുന്നത് മറ്റെന്തിങ്കിലിനോടുമാണെങ്കിൽ, നിങ്ങൾ യോഗയ്ക്ക് എതിരായി വാദിക്കും. ഈ രണ്ട് സന്ദർഭങ്ങളിലും, നിങ്ങൾ സത്യത്തിലാണ് പെരുമാറുന്നതെന്ന് നിങ്ങൾ ശരിക്കും വിശ്വസിക്കുകയും ചെയ്യുന്നു.

അയതിനാൽ, ചിന്ത വളരെ തെറ്റിദ്ധാരണാജനകമാണ്, കാരണം അത് നിങ്ങളുടെയല്ല. മറ്റ് ആളുകളിൽ നിന്നുള്ള ഒരു സ്വരൂപിക്കലാണത്. പക്ഷെ നിങ്ങളുടെ വ്യവസ്ഥിതിയിൽ സംഭവിക്കുന്ന അനുഭവത്തെ മറ്റൊരാൾക്ക് സൃഷ്ടിക്കാനാകില്ല. അത് സംഭവിക്കുന്നതാണ്. നിങ്ങളുടെ ചിന്തയേക്കാളേറെ നിങ്ങളുടെ അനുഭവത്തെ വിശ്വസിക്കുന്നതാണ് കൂടുതൽ ബുദ്ധിപരം. നിങ്ങളുടെയുള്ളിൽ നിങ്ങൾ ശരിക്കും അനുഭവിക്കുന്നത് മറ്റാരാലും സ്വാധീനിക്കപെടുന്നില്ല; അത് നിങ്ങളുടേതാണ്. നിങ്ങൾ അത് ഉണ്ടാക്കിയെടുക്കുകയോ സങ്കല്പിച്ചെടുക്കുകയോ ആണെങ്കിൽ, അത് വേറെ കാര്യം. പക്ഷെ മറിച്ച് -നിങ്ങൾ തയ്യാറാണെങ്കിലും അല്ലെങ്കിലും-നിങ്ങളുടെയുള്ളിൽ എന്തെങ്കിലും സംഭവിക്കുകയാണെന്നിരിക്കട്ടെ-മേല്പറഞ്ഞത് സത്യമാകും, അല്ലേ? അനുഭവവും ചിന്തയും പരസ്പരം ഏറ്റുമുട്ടലിലാണെന്ന് തോന്നും കാരണം യുക്തിക്ക് നിരക്കാത്ത അസ്തിത്വത്തിൻറ്റെ വശമാണ് നിങ്ങളുടെയുള്ളിലെ അനുഭവവേദ്യമായ തലം തുറന്ന് തരുന്നത്, അതേ സമയം യുക്തിക്ക് നിരക്കുന്ന വശത്തിലേക്കുള്ള പ്രവേശനം മാത്രമേ ചിന്ത നിങ്ങൾക്ക് തരുന്നുള്ളൂ. മുഴുവൻ അസ്തിത്വവും നിങ്ങൾക്ക് യുക്തിക്കുള്ളിൽ ഒതുക്കുവാൻ കഴിയുമോ? ഇല്ല, നിങ്ങൾക്കത് കഴിയില്ല. എത്രയെത്ര കാര്യങ്ങൾ പരസ്‌പരവിരുദ്ധമാണ്? ജീവിതത്തെ കുറിച്ച് ചിന്തിച്ച്‌ തീർക്കുക ഒരിക്കലും സാധ്യമല്ല. നിങ്ങൾ എത്രയധികം ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നുവോ അത്രയധിക നിങ്ങൾ ജീവിതത്തിൽ നിന്ന് അകന്ന് കൊണ്ടിരിക്കുകയാണ്. വളരെയധികം ചിന്തിക്കുന്ന ഒരു വ്യക്തിയായി നിങ്ങൾ മാറുകയാണെങ്കിൽ, ക്രമേണ ചുറ്റും നടക്കുന്ന ഒന്നിലും നിങ്ങൾ ഒരു ഭാഗമല്ലെന്ന് നിങ്ങൾക്ക് മനസ്സിലാകും. നിങ്ങൾ ഒരു ഒറ്റപ്പെട്ട തുരുത്തായി മാറും.

ജീവിതത്തെ അറിയുകയും അനുഭവിക്കുകയും ചെയ്യുമ്പോൾ മാത്രമേ നിങ്ങൾ ജീവിതത്തോടൊപ്പം ഉണ്ടാകുന്നുള്ളൂ. നിങ്ങൾ ജീവിതത്തെ “ചിന്തിക്കുക” യാണെങ്കിൽ, നിങ്ങൾ അതിൽ നിന്ന് അകന്ന് പോകുകയും സത്യത്തെ അറിയുവാനുള്ള സാധ്യതയെ നശിപ്പിക്കുകയുമാണ്. സത്യത്തിൽ നിന്ന് അകന്ന് പോകുന്നത് സാമര്‍ത്ഥ്യമാണെന്നോ അതോ മണ്ടത്തരമാണെന്നോ നിങ്ങൾക്ക് തോന്നുന്നത്?

എല്ലാം നിഷേധിച്ചു കൊണ്ട് നിങ്ങൾ വളരെയധികം ബുദ്ധിചാതുര്യം കാണിക്കുന്നു എന്ന് നിങ്ങളെ വിശ്വസിപ്പിക്കുവാൻ യുക്തിക്ക് കഴിയുന്നു എന്നതാണ് പ്രശ്നം. വാദപ്രതിവാദങ്ങൾ വിജയിക്കുവാൻ യുക്തിക്ക് കഴിയുന്നതിനാൽ അത് കൂടുതൽ മെച്ചപ്പെട്ട ഒന്നായി കാണപ്പെടുന്നു, പക്ഷെ അത് അങ്ങനെയല്ല. ജീവിതത്തിൻറ്റെ ഉദ്ദേശ്യം തന്നെ അത് ജീവിച്ച് അറിയുക എന്നതാണ്. അതിനാൽ നിങ്ങളുടെ അനുഭവവേദ്യമായ തലത്തിൽ സംഭവിക്കുന്നത്, യുക്തിയേക്കാൾ പ്രധാനപ്പെട്ടതും ഉന്നതതരമായ ബുദ്ധിവൈഭവത്തോടുകൂടിയതുമാണ്

 

 
 
 
 
  0 Comments
 
 
Login / to join the conversation1