യൊഗീശ്വര പ്രതിഷ്ഠകര്‍മ്മം - സദ്ഗുരുവിന്റെ സംഭാഷണത്തില്‍ നിന്ന് - 3
 
 

സദ്ഗുരു

യോഗേശ്വര ലിംഗത്തിന്റെ പ്രതിഷ്ഠയെക്കുറിച്ച് സദ്ഗുരു കൂടുതൽ ഉൾകാഴ്ച പ്രദാനം ചെയ്യുന്നു.
പരിപാടിയിൽ പങ്കെടുക്കുന്ന ഒരാൾ ചോദിച്ചു : "ഇന്നലെ പ്രതിഷ്ഠയുടെ ഭാഗമായി അങ്ങ് ഒരു പുരുഷനെയും സ്ത്രീയെയും ഉപയോഗിച്ചു. പുരുഷനെയും സ്ത്രീയെയും ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം എന്താണ്? അവരുടെ ചുറ്റും ചരട് ചുറ്റിയതിന്റെ അർത്ഥമെന്താണ്?"

" അവർ പുരുഷനേയും സ്ത്രീയുമാണോ എന്ന് ഞാൻ പരിശോധിച്ചില്ല. " ചിരിച്ചുകൊണ്ട് സദ്ഗുരു മറുപടി പറഞ്ഞു. " എനിക്ക് വേണ്ടത് ഇഡയും, പിംഗളയും ആണ്. - പുരുഷ സ്ത്രീ ലിംഗങ്ങൾ. അവർ പുരുഷനും സ്ത്രീയുമാണോ എന്നതിൽ എനിക്ക് താല്പര്യമില്ല. "

അദ്ദേഹം ഒരു തമാശ പറയുവാൻ തുടങ്ങി.

ഇത് ഒരു നടന്ന സംഭവമാണ്. ഒരു ക്രിസ്ത്യൻ ഉപദേശിയും, ഒരു ബിഷപ്പും, ജൂത പുരോഹിതനും കൂട്ടുകാരായിരുന്നു; അവരുടെ പ്രവർത്തി മേഖലക്ക് അതീതമായ ഒരു സ്നേഹ ബന്ധം. ഒരിക്കൽ അവർ കടൽ തീരത്തെ ഒരു ഒഴിഞ്ഞ സ്ഥലത്തിരിക്കുകയായിരുന്നു . നേരിയ ചൂടുള്ള സുഖകരമായ അന്തരീക്ഷം. "നമുക്കൊന്ന് നീന്തിയാലോ?" അവർ ആലോചിച്ചു. പക്ഷെ അവരുടെ വസ്ത്രങ്ങളെല്ലാം പലേ പ്രത്യേകതകളുള്ളതാണല്ലോ. ഒരാളുടെ കോളർ പുറകിലേക്കാണ്.; ആ കാലാവസ്ഥക്ക് ഒട്ടും യോജിച്ചതല്ല. നീന്തൽ വസ്ത്രങ്ങളുമില്ല, മാറ്റി ഉടുക്കുവാനുള്ള വസ്ത്രങ്ങളുമില്ല. അവർ ചുറ്റും നോക്കി. എങ്ങും ആരുമില്ല. ഒഴിഞ്ഞ പ്രദേശം. തങ്ങളുടെ വസ്ത്രങ്ങൾ കുറ്റികാട്ടിൽ ഒളിപ്പിച്ചു വച്ചിട്ട് ഓടി വെള്ളത്തിലിറങ്ങി നീന്താമെന്ന് അവർ നിശ്ചയിച്ചു. ഇവരാരും മനസ്സ് കൊണ്ടോ ദേഹം കൊണ്ടോ ആദി യോഗിയെ പോലെ അല്ല. പക്ഷെ അവർ കുറച്ചു നേരം സന്തോഷത്തോടെ നീന്തി കുളിച്ചു.

പെട്ടന്ന് മൂന്ന് പരിഷ്കാരികളായ വനിതകൾ അത് വഴി നടന്നു വരുന്നത് കണ്ടു. ഓടി പോയി വസ്ത്രങ്ങൾ ധരിക്കുവാൻ അവർ മൂന്നു പേരും തീരുമാനിച്ചു. ഉപദേശിയും , ബിഷപ്പും തങ്ങളുടെ സ്വകാര്യ ഭാഗങ്ങൾ മറച്ചു പിടിച്ചു കൊണ്ട് ഓടി. യഹൂദ പുരോഹിതൻ മുഖം മറച്ചു കൊണ്ടാണ് ഓടിയത്. അവർ പിന്നീട് അദ്ദേഹത്തിനോട് ചോദിച്ചു, " ഞങ്ങൾ മറയ്‌ക്കേണ്ടത് മറച്ചു; നിങ്ങൾ മുഖം മറച്ചു. എന്താണതിനു കാരണം?"അദ്ദേഹം മറുപടി പറഞ്ഞു, " എന്റെ പള്ളിയിൽ വരുന്നവർ എന്നെ മുഖം കണ്ടാണ് തിരിച്ചറിയുന്നത്".

"ഞാൻ പുരുഷ ലിംഗത്തിലെയും സ്ത്രീ ലിംഗത്തിലെയും ഏതെങ്കിലും ആളുകളെയാണ് അന്വേഷിച്ചിരുന്നത്. ഈ രണ്ട് വസ്തുതകളും തമ്മിൽ ക്രമീകരിക്കുവാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ ഒരു പുരുഷനാണെന്ന് ഞാൻ സമ്മതിക്കുന്നു. ഞാൻ പുരുഷനായതുകൊണ്ടും, ഞാൻ ചെയ്യുന്ന പ്രവൃത്തികൾ കൊണ്ടും എനിക്ക് പുരുഷ ലിംഗത്തോടാണ് ചായ്‌വ്. അതുകൊണ്ട് പുരുഷ ലിംഗത്തോട് ഒരു ചായ്വുണ്ടാകാതിരിക്കാൻ ഞാൻ ഒരു ക്രമീകരണം നടത്തുകയായിരുന്നു - സ്ത്രീലിംഗവും പുല്ലിംഗവും അവിടെ ഒരു പോലെ നിൽക്കുന്നുണ്ട്".

പരിപാടിയിൽ പങ്കെടുക്കുന്ന മറ്റൊരാളുടെ സംശയം ഇതായിരുന്നു.

"ശിവന്റെ രൂപങ്ങൾ ഇവിടെയുണ്ട്. എന്തുകൊണ്ട് ഗണേശന്റേതൊന്നുമില്ല?"

നിങ്ങൾ എന്ത് തന്നെ നേടിയാലും - സ്വത്തോ, പണമോ , അറിവോ, സ്നേഹമോ, ബന്ധങ്ങളോ മറ്റെന്തെങ്കിലുമാകട്ടെ - അത് കാണിക്കുന്നത് നിങ്ങളുടെ ഉള്ളിലെന്തോ ഒന്ന് വിടർന്നു വന്നിട്ടില്ല എന്നാണ്.

സദ്ഗുരു നർമ്മ ബോധത്തോടെ മറുപടി പറഞ്ഞു. നമ്മുടെ ഇടപാട് അച്ഛനുമായിട്ടാണ്. ഗണപതിയെ ഒരു അസാമാന്യ പണ്ഡിതനായിട്ടാണ് സദ്ഗുരു വിവരിച്ചത്. പാണ്ഡിത്യം നമുക്ക് അംഗീകരിക്കാം പക്ഷെ അത് ആത്യന്തികമായി ഒരു നേട്ടം മാത്രമാണ്. എന്നാണു അദ്ദേഹം ഗണപതിയെക്കുറിച്ച് പറഞ്ഞത്.
നിങ്ങൾ എന്ത് തന്നെ നേടിയാലും - സ്വത്തോ, പണമോ , അറിവോ, സ്നേഹമോ, ബന്ധങ്ങളോ മറ്റെന്തെങ്കിലുമാകട്ടെ - അത് കാണിക്കുന്നത് നിങ്ങളുടെ ഉള്ളിലെന്തോ ഒന്ന് വിടർന്നു വന്നിട്ടില്ല എന്നാണ്. അദ്ദേഹം പറയുന്നു," നിങ്ങൾക്ക് കഴിയുന്നതെല്ലാം വശത്താക്കാം. ഇത് നിങ്ങളുടെ ജീവിതത്തെ വർണാഭമാക്കും. പക്ഷെ അത് സാഫല്യം നേടിത്തരില്ല.

സദ്ഗുരു വീണ്ടും ഉറപ്പിച്ചു പ്രഖ്യാപിച്ചു '" നമ്മൾ ഇടപെടുന്നതു അച്ഛനുമായിട്ടാണ്. . " ഇത് അത്ഭുതാവഹമായി തോന്നാം; അദ്ദേഹം യാതൊന്നും തന്നെ നേടിയിട്ടില്ല"

ഇതിനുശേഷം അദ്ദേഹം കാശിയുടെ ഉത്പത്തിയെക്കുറിച്ച് സംസാരിച്ചു.

ഒരിക്കൽ ആദിയോഗി പൂർണമായും ഉന്മത്തനായി നടക്കുകയായിരുന്നു - എന്തെങ്കിലും മദ്യം മൂലമോ മയക്കു മരുന്നുകൾ മൂലമോ ഉള്ള ഉന്മാദമല്ല ; അദ്ദേഹം തന്നെയാണല്ലോ എല്ലാ മയക്കു മരുന്നുകളും. മറ്റേതൊരു ജീവിയേയും പോലെ, ഉന്മത്തനായി, വിവസ്ത്രനായി, കഴുത്തിൽ ഒരു പൂമാല ധരിച്ച് അദ്ദേഹം കാട്ടിലൂടെ നടക്കുകയാണ്. നിങ്ങൾ ഒരു പുലിയെ കാണുമ്പോൾ "അയ്യോ , അത് നഗ്നനാണല്ലോ" എന്ന് വിചാരിക്കാറുണ്ടോ? അവൻ വരയൻ പിജാമ ധരിച്ചിരിക്കുകയാണെന്നാണോ നിങ്ങൾ വിചാരിച്ചത്?

മറ്റേതൊരു ജീവിയേയും പോലെ അദ്ദേഹം നടക്കുകയാണ്. കുറച്ചു പണ്ഡിതന്മാർ ഉണ്ടാക്കിയ ഒരു താമസ സ്ഥലത്തേക്ക് അദ്ദേഹം കടന്നു ചെന്ന്. അവർ അവിടെ ആത്മീയതയുടെ ഒരു ചെറിയ പതിപ്പ് ഒരുക്കുകയായിരുന്നു.- വേദങ്ങൾ വായിക്കുക , മന്ത്രങ്ങൾ ചൊല്ലുക എന്നിങ്ങനെ ചിലത്. വളരെ സംസ്കാരപൂര്ണമായ, അച്ചടക്കമുള്ള ഒരു കൂട്ടം ആളുകൾ. തനിക്കു ചുറ്റും നടക്കുന്നതൊന്നും അറിയാതെ, വന്യമായ രൂപത്തോടുകൂടിയ ഈ ആൾ അവർക്കിടയിലേക്ക് നടന്നു ചെന്നു . തനിക്കുള്ളിലുള്ളതിൽ ലയിച്ചിരുന്നതുകൊണ്ടാണ് ചുറ്റും നടക്കുന്നതൊന്നും അറിയാതിരുന്നത്. അദ്ദേഹം അവിടെ കയറി വന്നപ്പോൾ പുരുഷന്മാരെല്ലാം അവരുടെ പാവന കർമങ്ങൾ ചെയ്യുകയായിരുന്നു - സ്ത്രീകൾ ഗൃഹ ജോലികളും.

സ്ത്രീകൾ ഈ ജീവിയെ കണ്ടു - അദ്ദേഹത്തിന്റെ ജീവന്റെ ദീപ്തിയെ കണ്ടു. അവർ അദ്ദേഹത്തെ നോക്കി - അതോടെ അവരുടെ സംസ്കാരം അവസാനിച്ചു. അവർ പഠിച്ചിരുന്നതെല്ലാം അവർ മറന്നു. 1 മുതൽ 18 വയസ്സ് വരെ ഉള്ളവരെല്ലാം അദ്ദേഹത്തിന് ചുറ്റും കൂടി ആനന്ദ നിർവൃതി അനുഭവിച്ചു. ചിലർ അദ്ദേഹത്തെ തൊട്ടു നോക്കി - അദ്ദേഹം എന്താണെന്ന് രുചിച്ചുനോക്കാനായിട്ട്. ചിലർ അദ്ദേഹത്തിന്റെ മരം പോലെയുള്ള ദേഹത്ത് കയറുവാൻ നോക്കി. പക്ഷെ അദ്ദേഹം ഇതൊന്നും അറിഞ്ഞില്ല, അവർ ചെയ്യുന്നതൊന്നും അദ്ദേഹത്തെ ബാധിച്ചില്ല. സ്ത്രീകൾ മുഴുവനും അദ്ദേഹത്തിന് ചുറ്റിലുമായി നിന്ന്. പുരുഷന്മാർ വന്നു നോക്കിയപ്പോൾ ഇദ്ദേഹത്തിന് എന്തോ പ്രത്യേകതയുണ്ടെന്നു മനസ്സിലാക്കി. പക്ഷെ അവരുടെ പ്രധാന ചിന്ത സമൂഹത്തെകുറിച്ചായിരുന്നു. , അവർ ഉണ്ടാക്കിയെടുത്ത സാമൂഹിക നിയമങ്ങളെ കുറിച്ചായിരുന്നു. സംസ്കാരത്തിന്റെ കല്ലുകൾ തകർന്നു വീഴുന്നത് അവർ കണ്ടു. ഇവിടെ ഒരു സ്ത്രീയല്ല അദ്ദേഹത്തിൽ അനുരക്തയായത്; സ്ത്രീ സമൂഹം മുഴുവനുമായിരുന്നു.

പുരുഷന്മാർ ആദിയോഗിയെ സമീപിച്ചു പറഞ്ഞു," ഞങ്ങൾ അങ്ങയെപ്പറ്റി കേട്ടിട്ടുണ്ട്. . പക്ഷെ ഇങ്ങനെ കയറി വരാൻ പറ്റില്ല. ഇത് ശരിയാവില്ല. ഞങൾ ഉണ്ടാക്കിയെടുത്തതെല്ലാം അങ്ങ് ഉടക്കുകയാണ്. അങ്ങ് സംസ്കാരത്തെ മുഴുവൻ അപകടത്തിലാക്കിയിരിക്കുകയാണ്. " പക്ഷെ ഉന്മത്തനായിരുന്ന അദ്ദേഹം ഇതൊന്നും അറിഞ്ഞില്ല.
അപ്പോൾ ഒരാൾ വാളൂരി അദ്ദേഹത്തെ കുത്തി അപ്പോൾ മാത്രമാണ് ആദിയോഗി തിരിഞ്ഞു നോക്കിയത്. അദ്ദേഹം അവരെ എല്ലാം കണ്ടു, സംസ്കാരത്തിനും , കുടുംബ ജീവിതത്തിനും താൻ ഒരു ഭീഷണിയാണെന്ന് അവർ പറയുന്നത് കേട്ടു.

ആദിയോഗി നിസ്സാരമായി ചുമൽ കുലുക്കികൊണ്ട് ചോദിച്ചു, " എന്താണ് പ്രശനം?" അവർ ചോദിച്ചു, "അങ്ങ് നഗ്നനാണെന്ന് അറിഞ്ഞു കൂടെ?" ഇത് കേട്ടപ്പോൾ അദ്ദേഹം ആ മനുഷ്യൻ ഉപയിഗിച്ച വാൾ പിടിച്ചെടുത്ത തന്റെ ലിംഗം ഛേദിച്ചു. ഇതാണ് പ്രശ്നമെങ്കിൽ ഇത് എടുത്തുകൊള്ളൂ. അത് അവിടെ ഇട്ടിട്ട് അദ്ദേഹം നടന്നു പോയി.
അദ്ദേഹത്തിന്റെ ലിംഗം അവിടെ ഇരുന്നു ഒരു പ്രകാശ രശ്മിയായി മാറി. - ഇതാണ് കാശി.

ശിവൻ പറയുവാൻ ഉദ്ദേശിക്കുന്നത്, ശരീരത്തിന്റെ ഓരോ കോശവും ആനന്ദമാണ്. ഇത് ലൈംഗികതയല്ല; ആത്മീയതയാണ്. അവർ അദ്ദേഹത്തെ ഇവിടെ സ്പർശിച്ചാലും ആനന്ദ നിർവൃതിയിലാകുകയാണ്.

ഈ കഥ നിങ്ങളെ പഠിപ്പിക്കുന്നത് ഇതാണ് - ഏറ്റവും താഴ്ന്നത് പോലും ഉയർന്ന തലത്തിലേക്ക് ഉയർത്തുവാൻ സാധിക്കും. അദ്ദേഹത്തിന് തന്റെ കൈ വിരലോ, തലയോ ഉപയോഗിക്കാമായിരുന്നു; പക്ഷെ അദ്ദേഹം എല്ലാവരും താഴ്ന്നതായി കാണുന്ന ഒരു ഭാഗമാണ് ഉപയോഗിച്ചത്. ഈ കഥ വേറെ ഒരു കാര്യം കൂടി നിങ്ങളോട് പറയുന്നുണ്ട് ; സന്തോഷവും ആനന്ദവും ദേഹത്തിന്റെ ഒരു ഭാഗത്തു മാത്രമല്ല ഉണ്ടാകുന്നത്.

നിങ്ങൾ ദരിദ്രനാണെങ്കിൽ ദിവസം ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കുവാൻ സാധിക്കുകയുള്ളു. ധനികനാണെങ്കിൽ നിങ്ങളുടെ ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാം. ധനികനാകുക എന്നാൽ ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുക്കുവാൻ സാധിക്കുക എന്നാണർത്ഥം. പിന്നീട് അത് ജീവിത രീതി തിരഞ്ഞെടുക്കുന്നതിലായിരിക്കും. നിങ്ങൾ അത്യന്തം ദാരിദ്രത്തിലാണെങ്കിൽ പണം എന്നാൽ ഭക്ഷണം എന്നായിരിക്കും. എനിക്ക് ഇഷ്ടമുള്ളതെന്തും കഴിക്കാം. അപ്പോൾ ആനന്ദം എന്നാൽ ദേഹത്തിന്റെ ഒരു പ്രത്യേക ഭാഗമാണ്.

ശിവൻ പറയുവാൻ ഉദ്ദേശിക്കുന്നത്, ശരീരത്തിന്റെ ഓരോ കോശവും ആനന്ദമാണ്. ഇത് ലൈംഗികതയല്ല; ആത്മീയതയാണ്. അവർ അദ്ദേഹത്തെ ഇവിടെ സ്പർശിച്ചാലും ആനന്ദ നിർവൃതിയിലാകുകയാണ്. ഒരു നോട്ടമോ സ്പർശമോ കൊണ്ട് അജ്ഞാതമായ ആനന്ദത്തിലേക്കു നിങ്ങൾ പോകുന്ന ഈ അവസ്ഥ ഞാൻ യോഗേശ്വര ലിംഗത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. അതിനെ പ്രാപിക്കുവാനുള്ള ഒരു പ്രത്യേക വഴിയുണ്ട്. ഒരു ദിവസം നിങ്ങൾ വന്നു അത് മനസ്സിലാക്കണം.

ഇതിനു രണ്ട് തലങ്ങളുണ്ട് - ഒന്ന് തീവ്രമായ അച്ചടക്കമാണ്. ഒന്ന് വേദനാജനകമായ കൃത്യത കൊണ്ട് വരും. മറ്റേത് അജ്ഞാതമായ ആനന്ദം നൽകും

 
 
  0 Comments
 
 
Login / to join the conversation1