सद्गुरु

യോഗേശ്വര ലിംഗത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ അത്ഭുതാവഹമായ രീതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ സദ്ഗുരു ലിംഗത്തിന്‍റെ അനന്യമായ സവിശേഷതകളെ കുറിച്ച് സംസാരിക്കുന്നു.

രൂപ രഹിതമായ ജീവന്‍റെ ഒരു ഭാവം ഒരു പ്രത്യേക രൂപം കൈകൊള്ളുമ്പോൾ, അതിന്‍റെ ഭൂമിതി അതിന്റെ പ്രവർത്തന രീതി നിർണയിക്കുന്നതെങ്ങിനെയെന്നു അദ്ദേഹം വിശദീകരിക്കുന്നു. ചുരുക്കി പറഞ്ഞാൽ, ജ്യാമിതീയ പൂർണതയും, സങ്കീർണ്ണതയും ഉള്ള ഒരു രൂപമോ അളവോ മനുഷ്യ മനസ്സിൽ ദൈവീകമായി കാണപ്പെടുന്നു. ജ്യാമിതീയപൂർണതയുള്ളപ്പോൾ തന്നെ വളരെ സരളമായതാണെങ്കിൽ ആ കൃതിയെ ചാരുതയുള്ളതായി മാത്രമേ കാണുന്നുള്ളൂ.

വിഭിന്നമായ ജ്യാമിതീയ രൂപമാണെങ്കിൽ - അത് ശബ്ദമായാലും, രൂപമായാലും, ഗന്ധമായാലും, സ്വാദായാലും, സ്പർശമായാലും - അതിനെ ഹീനമായി മാത്രമേ കാണുകയുള്ളു. ദൈവീകമായി പരിഗണിക്കപ്പെടുവാൻ തക്ക ഗുണമുള്ള ഒരു സൃഷ്ടിയാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ അതിനു ജ്യാമിതീയ പൂർണതയും, സങ്കീർണ്ണതയും അത്യാവശ്യമാണ്. ജ്യാമിതീയ പൂർണതയുണ്ടെങ്കിൽ മാത്രമേ ഒരു ഭൗതിക വസ്തുവിന് സുഗമമായ രീതിയിൽ, ഘർഷണമില്ലാതെ , അതിന്‍റെ നിർമാണ ഉദ്ദേശം പൂർണമായും നടപ്പാക്കുവാൻ ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുവാൻ സാധിക്കുകയുള്ളു. ഈ പ്രവർത്തനം എത്ര കാലം നില നിൽക്കുമെന്നതും നിശ്ചയിക്കുന്നത് ഈ ഗുണങ്ങൾ തന്നെയാണ്. ഇത് യന്ത്രങ്ങൾക്ക് മാത്രമല്ല, ലിംഗത്തിനും ബാധകമാണ്. യോഗേശ്വര ലിംഗം ജീവനുള്ള ഊർജ്ജ രൂപമാണ്; ജീവനുള്ളതെല്ലാം ഏതെങ്കിലും തരത്തിൽ ചലിക്കുന്നുണ്ടായിരിക്കും. ഈ ലിംഗം അനേകായിരം വർഷങ്ങൾ നിലനില്കുവാനായി രൂപകൽപന ചെയ്തിട്ടുള്ളതാണ്.

ഈ യോഗി തീവ്രവും എല്ലാം ഉൾക്കൊള്ളുന്നതുമാണ് - വെറും ഒരു പ്രേമ ബന്ധമല്ല.

യോഗേശ്വര ലിംഗത്തിനു അഞ്ചു ചക്രങ്ങളാണുള്ളത് - മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, വിശുദ്ധി, ആജ്ഞ . ഇവയോരോന്നും പതിനാറു വിഭാഗങ്ങളുള്ളതാണ്.

യോഗേശ്വര ലിംഗത്തിനു അഞ്ചു ചക്രങ്ങളാണുള്ളത് - മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, വിശുദ്ധി, ആജ്ഞ . ഇവയോരോന്നും പതിനാറു വിഭാഗങ്ങളുള്ളതാണ്. അനാഹതമില്ലെങ്കിൽ ഒരു ഹൃദയ രഹിതനായ യോഗിയാകും. ഇതിനൊരു കാരണം ലിംഗം സാധനക്കു വേണ്ടിയാണ് ഉണ്ടാക്കിയിട്ടുള്ളത് , ആരാധനക്ക് വേണ്ടിയല്ല . നിശ്ചയമായും ആളുകൾ അദ്ദേഹത്തെ ആരാധിക്കും എന്നാലും അതല്ല പ്രധാന ഉദ്ദേശം. ലിംഗ ഭൈരവിയെ എല്ലാവരും ഇഷ്ടപെടുന്നത് അവൾക്ക് ശക്തമായ ഒരു അനാഹതമുള്ളതുകൊണ്ടാണ്. അതിന്റെ പകുതി മാത്രമേ അവൾക്കുള്ളു എങ്കിൽ പോലും - ഒരു പകുതി ഹൃദയം. ധ്യാനലിംഗത്തിനു ഒരു മുഴുവൻ ഹൃദയവുമുണ്ട്, പക്ഷെ അത് ഒരു യോഗിയുടെ ഹൃദയമാണ്. ആരും പ്രത്യേകം ശ്രദ്ധിക്കാത്ത വിധത്തിൽ ക്രമമായിട്ടാണ് അത് സ്പന്ദിക്കുന്നത്. നിങ്ങൾ കൗശലവും സ്ഥിരതയും ഉള്ളവനാണെങ്കിൽ നിങ്ങൾ പ്രേമത്തിലല്ല എന്നാണു ആളുകൾ കരുതുക - നിങ്ങൾ കിതക്കുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. യോഗേശ്വര ലിംഗത്തിൽ നിന്നും ഹൃദയം എടുത്തു മാറ്റാൻ ഞാൻ നിശ്ചയിച്ചു. എന്തെന്നാൽ അനാഹത സാധന അധികമാളുകൾക്കും അമ്പരപ്പാണ് ഉണ്ടാക്കുന്നത്. ഈ യോഗി തീവ്രതയും, എല്ലാം ഉള്കൊള്ളുന്നവനുമാണ്, പ്രേമ ബന്ധം സ്ഥാപിക്കുന്നവനല്ല. ഒരു വസ്തുവിനെ നിങ്ങളുടെ തന്നെ ഒരു ഭാഗമായി ചേർത്ത് കഴിഞ്ഞെങ്കിൽ പിന്നെ അതിനെ എന്തിനു പ്രേമിക്കണം?

യോഗേശ്വര ലിംഗത്തെ രണ്ട് തരത്തിൽ സമീപിക്കാം - യോഗരതവമായിട്ടും, ഭോഗരതവമായിട്ടും. ഒന്നുകിൽ അച്ചടക്കത്തോടെ അല്ലെങ്കിൽ അഗണ്യ ഭാവത്തോടെ. അധികമാളുകളും അഗണ്യ ഭാവവും, ആവേശവുമാണ് ഇഷ്ടപെടുന്നത്, അച്ചടക്കമല്ല എന്ന് പറയും; ഗാർഹിക ജീവിതത്തിൽ വ്യവസ്ഥാപിതമായ ആവേശം അനുവദിക്കാം. പക്ഷെ ദിവ്യമായതിനെ അറിയണമെങ്കിൽ ഇത് പോരാ. നിങ്ങളുടെ ജീവിതത്തിന്റെ അതിർത്തികൾ ലംഘിക്കണമെങ്കിൽ മറ്റൊരു തലത്തിലുള്ള ആവേശമാണ് വേണ്ടത്. വ്രത നിഷ്ഠയോടുകൂടിയ അച്ചടക്കവും സമൃദ്ധമായ ആവേശവുമാണ് യോഗേശ്വര ലിംഗത്തിലടങ്ങിയിരിക്കുന്നത്. നിങ്ങളുടെ പ്രാരാബ്ധം അഥവാ കർമ്മ ഫലത്തിനനുസരിച് മാത്രം അദ്ദേഹത്തെ സമീപിക്കുവാൻ സാധിക്കുകയുള്ളു എന്നുള്ളത് അദ്ദേഹം തന്നെ നിശ്ചയിക്കും. ഒരു പരിധി വരെയെങ്കിലും നിങ്ങളുടെ പ്രാരാബ്‌ധ കർമ്മം അഴിച്ചു മാറ്റിയാൽ മാത്രമേ നിങ്ങൾക്ക് അതിർത്തികൾ ലംഘിക്കുവാനും യോഗം അഥവാ യോജിപ്പ് അനുഭവിക്കുവാനും സാധിക്കുകയുള്ളു. പ്രാരാബ്‌ധത്തെ ഒരു സ്വത്തിനെ എന്നവണ്ണം മുറുകെ പിടിച്ചാൽ ജീവിതത്തിന്റെ അതിർത്തികൾ ലംഘിക്കുവാൻ സാധിക്കുകയില്ല. നിങ്ങളുടെ ജീവിത ചക്രം അനന്തമായി തിരിഞ്ഞുകൊണ്ടിരിക്കും. നിങ്ങളുടെ ജീവിതത്തിൽ മഹത്തായ ഒരു മാറ്റം വരുത്തുവാൻ തക്ക വിധത്തിൽ അതിർത്തികൾ ലംഘിക്കണമെങ്കിൽ നിങ്ങളുടെ പ്രാരാബ്ദത്തിന്റെ ചില ഭാഗങ്ങളെങ്കിലും ഉപേക്ഷിക്കണം. അല്ലെങ്കിൽ ആത്മീയ ചര്യ പുറം തോടോട് കൂടി അണ്ടി പരിപ്പ് തിന്നുന്നത് പോലെ അരോചകമായിരിക്കും. ആദ്യം പുറം തോട്‌ പൊളിക്കണം - അപ്പോൾ പരിപ്പിനു നല്ല മധുരമുണ്ടായിരിക്കും. പ്രേമബന്ധം എത്ര മനോഹരമായിരുന്നാലും സാകല്യമായ ഉൾക്കൊള്ളൽ വളരെ കുറച്ചു മാത്രമായിരിക്കും.

യോജിപ്പ് സൃഷ്ടിക്കുവാൻ പാകത്തിൽ തീവ്രതയും സാകല്യവും സാധിക്കുവാൻ തരത്തിലാണ് യോഗേശ്വര ലിംഗം രൂപ കല്പന ചെയ്തിട്ടുള്ളത്. മനുഷ്യരിൽ അധികം പേർക്കും അവർ അനുഭവിച്ച ഏറ്റവും മധുരതരമായ നിമിഷങ്ങൾ പ്രേമത്തിന്റെ നിമിഷങ്ങളായിരിക്കും - മറ്റൊരാളുമായി വികാരപരമായി ഒത്തുചേർന്നപ്പോൾ. ദൗർഭാഗ്യ വശാൽ ഇത് മാത്രമാണ് അധികമാളുകളും അനുഭവിച്ചിട്ടുള്ളത്. ഉൾക്കൊള്ളലിന്റെ തീവ്രത വികാരപരമായിരിക്കണമെന്നില്ല - അത് ജീവിതത്തിന്റെ അടിസ്ഥാനപരമായ ഒരു വ്യവഹാരമാണ്. എത്ര സുന്ദരമായി തോന്നിയാലും ഒരു പ്രേമ ബന്ധം ഉൾപെടലിന്റെ വളരെ ചെറിയ ഒരു അനുഭവം മാത്രമേ നൽകുകയുള്ളൂ. . ജീവിതത്തിൽ ഗാഢമായ അനുഭവങ്ങളുടെ അഭാവമാണ് ഇത് കാണിക്കുന്നത്.

യോഗേശ്വര ലിംഗത്തെ ശരിയായ രീതിയിൽ സമീപിച്ചാൽ വികാര രഹിതമായി ഉൾക്കൊള്ളുന്നത് എങ്ങിനെയെന്ന് കാണിച്ചു തരും.

യോഗേശ്വര ലിംഗത്തെ ശരിയായ രീതിയിൽ സമീപിച്ചാൽ വികാര രഹിതമായി ഉൾക്കൊള്ളുന്നത് എങ്ങിനെയെന്ന് കാണിച്ചു തരും. ഹൃദയമില്ലാത്ത യോഗി നിഷ്ടൂരനല്ല ; ശുദ്ധനാണ്. അദ്ദേഹത്തിന് നല്ലതോ നിഷേധാല്മകമായതോ ആയ ഒരു വികാരങ്ങളും ഇല്ല. അദ്ദേഹത്തിന് യോഗം, ഉൾക്കൊള്ളൽ യോജിപ്പ് എന്നിവ മാത്രമേ അറിയുകയുള്ളൂ. നല്ല വികാരമുള്ളയാൾക്ക് അതിനു വിപരീതമായ വികാരവും ഉണ്ടാകാം. അനുകൂല ചിന്തകളുള്ളയാൾക്ക് പ്രതികൂല ചിന്തകളും ഉണ്ടാകാം. ഇത് ജീവിതത്തിന്റെ സ്വഭാവമാണ് - എല്ലാ കാര്യങ്ങൾക്കും അതിന്റെ വിപരീതവും ഉണ്ടായിരിക്കും. അനുകൂല വികാരങ്ങൾ മാത്രം നിലനിർത്താൻ കുറെയധികം പ്രയത്നം ആവശ്യമാണ്. അദ്ദേഹത്തിന്റെ സ്വഭാവത്തിന്‍റെ സത്ത പരിഗണിച്ച് ഇത്തരം അനാവശ്യമായ ദുര്ഘടങ്ങൾ ഒഴിവാക്കുവാൻ ഞാൻ തീരുമാനിച്ചു.